1976 – ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും – സി. കെ.മൂസ്സത്

1976 ൽ കേരള ഗാന്ധി സ്മാരകനിധിയുടെ രജതജൂബിലി സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബുദ്ധിശൂന്യമായ നഗരവൽക്കരണത്തിനെതിരെ താക്കീതു നൽകി സംശുദ്ധവും, ചൂഷണമുക്തവും, സാധാരണക്കാരൻ്റെ വരുതിയിൽ വരുന്നതുമായ സംതൃപ്ത ലളിത ജീവിതം ശുപാർശ ചെയ്തുകൊണ്ട് പരിസ്ഥിതി പ്രശ്നങ്ങളെ ഒഴിവാക്കുക എന്ന ഗാന്ധിയൻ ചിന്താഗതിയാണ് ലേഖനത്തിൽ പരാമർശ വിഷയമാക്കിയിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 - ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും - സി. കെ.മൂസ്സത്
1976 – ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും – സി. കെ.മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും
 • രചന:  സി.കെ. മൂസ്സത്
 • താളുകളുടെ എണ്ണം:7
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ജാതി സംവരണം സാഹിത്യത്തിലുമോ – സി. കെ. മൂസ്സത്

ജനയുഗം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ
ജാതി സംവരണം സാഹിത്യത്തിലുമോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്

ജനയുഗം വാരികയിൽ സി. അച്ചുതമേനോൻ എഴുതിയ ജാതിക്കെതിരായ സമരം സാഹിത്യത്തിലും എന്ന സുദീർഘമായ ലേഖനത്തിനുള്ള പ്രതികരണമായി സി. കെ. മൂസ്സത് എഴുതിയ പ്രതികരണമാണിത്. പുരോഗമനത്തിനു തടസ്സം നിൽക്കുന്നത് നമ്പൂതിരിയും തമ്പുരാനുമാണെന്ന് ജാതി ചൂണ്ടി സൂചിപ്പിച്ചിരിക്കുന്നതിനെ ലേഖകൻ അപലപിക്കുന്നു. ഭാഷക്ക് മുതൽക്കൂട്ടുണ്ടാക്കിയ പുണ്യശ്ലോകന്മാരെ പഴിക്കരുതെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ജാതി സംവരണം സാഹിത്യത്തിലുമോ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ജാതി സംവരണം സാഹിത്യത്തിലുമോ
 • രചന:  സി.കെ. മൂസ്സത്
 • താളുകളുടെ എണ്ണം: 3
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും – സി. കെ. മൂസ്സത്

വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗോകർണ്ണം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളെ സ്പർശിച്ചുകൊണ്ട് തളിപ്പറമ്പ് രാമനെഴുത്തച്ഛൻ രചിച്ച ഭൃംഗസന്ദേശം 1894ൽ കവനകൗമുദിയിൽ ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു മാസം കഴിഞ്ഞ് ഭാഷാപോഷിണിയിലാണ് മയൂരസന്ദേശത്തിലെ ആദ്യ ശ്ലോകങ്ങൾ അച്ചടിച്ചു വന്നത്. ആധുനിക മലയാള സന്ദേശ കാവ്യങ്ങളിൽ പ്രഥമ ഗണനീയമെന്നു കരുതുന്ന കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂര സന്ദേശത്തിനു മുൻപ് പ്രസിദ്ധീകൃതമായ സന്ദേശകാവ്യം എന്ന നിലയിൽ വിവാദ കൃതിയായ ഭൃംഗസന്ദേശം പ്രാധാന്യമർഹിക്കുന്നു. കൃതിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് പ്രദേശങ്ങളുടെ ദൃശ്യദർശന രംഗങ്ങളെ എങ്ങിനെയാണ് കാവ്യാത്മകമായി കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് ലേഖനം വിശദമാക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും - സി. കെ. മൂസ്സത്
ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും
 • രചന:  സി.കെ. മൂസ്സത്
 • താളുകളുടെ എണ്ണം: 7
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – ആര്യഭട്ടൻ്റെ സന്ദേശം – സി. കെ. മൂസ്സത്

1975 ഏപ്രിൽ 19 ന് വിജയപ്രദമായി വിക്ഷേപിച്ച ആര്യഭട്ട സ്പേസ് സാറ്റലൈറ്റിനെ കുറിച്ച് സി. കെ. മൂസ്സത് കുങ്കുമം ആനുകാലികത്തിൻ്റെ ജൂൺ ലക്കത്തിൽ എഴുതിയ ആര്യഭട്ടൻ്റെ സന്ദേശം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉപഗ്രഹത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിവരങ്ങൾ, ബഹിരാകാശ ഗവേഷണത്തിൻ്റെ നേട്ടങ്ങൾ, ഭൂഗർഭ വിഭവ പര്യവേഷണം, സമുദ്രോല്പന്ന നിരീക്ഷണം, വാർത്താവിതരണ സൗകര്യം എന്നീ മേഖലകളിലെ സാധ്യതകൾ എന്നിവ വിശദീകരിക്കുന്ന ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1977 - ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്
1977 – ആര്യഭട്ടൻ്റെ സന്ദേശം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ആര്യഭട്ടൻ്റെ സന്ദേശം 
 • രചന:  സി.കെ. മൂസ്സത്
 • പ്രസിദ്ധീകരണ വർഷം: 1977
 • താളുകളുടെ എണ്ണം: 6
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – ജി യുടെ കാവ്യപ്രപഞ്ചം – സി. കെ. മൂസ്സത്

1978 സെപ്തംബർ ഒക്ടോബർ ലക്കത്തിലെ വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ജി യുടെ കാവ്യപ്രപഞ്ചം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ജ്ഞാനപീഠജേതാവായ കവി ജി. ശങ്കരക്കുറുപ്പിൻ്റെ കാവ്യപ്രപഞ്ചത്തിലേക്കുള്ള എത്തിനോട്ടമാണ് ലേഖനവിഷയം. കവിയുടെ ബാല്യകാലജീവിതം, കാവ്യരചനയിൽ മറ്റുകവികൾ ചെലുത്തിയ സ്വാധീനം, കവിതകളുടെ ഹ്രസ്വനിരൂപണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ജ്ഞാനപീഠവും, പത്മഭൂഷൺ ബഹുമതിയും, പാർലമെൻ്റ് അംഗത്വവും കാരണം അഖിലേന്ത്യാ തലത്തിൽ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ കേരളത്തിൽ നിന്നു ലഭിച്ചിരുന്നില്ല എന്ന കാര്യവും ലേഖനത്തിൽ പരാമർശിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - ജി യുടെ കാവ്യപ്രപഞ്ചം - സി. കെ. മൂസ്സത്

1978 – ജി യുടെ കാവ്യപ്രപഞ്ചം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ജി യുടെ കാവ്യപ്രപഞ്ചം
 • രചന:  സി.കെ. മൂസ്സത്
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 7
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ആചാര്യ വിനോബഭാവെ – സി. കെ. മൂസ്സത്

1976 സെപ്തംബർ മാസത്തിലെ കേരള കൗമുദി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആചാര്യ വിനോബഭാവെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യമായി നാമനിർദ്ദേശം നൽകിയത് വിനോബ ഭാവെയുടെ പേരും അതിനു ശേഷം ജവഹർലാൽ നെഹ്രുവിൻ്റെയും സർദാർ വല്ലഭായ് പട്ടേലിൻ്റെയും ആയിരുന്നു. ആചാര്യ വിനോബഭാവെ ജയന്തി ആചരിച്ച വേളയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 – ആചാര്യ വിനോബഭാവെ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ആചാര്യ വിനോബഭാവെ
 • രചന:  സി.കെ. മൂസ്സത്
 • താളുകളുടെ എണ്ണം: 1
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കേരളവർമ്മയുടെ “മൂന്നാം പാഠം” – സി. കെ. മൂസ്സത്

ആധുനിക മലയാളഗദ്യത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മൂന്നാം പാഠം എന്ന പാഠപുസ്തകത്തിന് സി. കെ. മൂസ്സത് എഴുതിയ ഗ്രന്ഥ നിരൂപണമായ കേരളവർമ്മയുടെ “മൂന്നാം പാഠം” എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊച്ചിയിലെ മോഡേൺ പ്രസ്സിൽ മുദ്രണം ചെയ്ത ഈ പാഠപുസ്തകത്തിൽ പുസ്തക സംവിധാനം, വിഷയവൈവിധ്യം, ശൈലീഭേദങ്ങൾ എന്നീ മേഖലകളിൽ ഗദ്യസാഹിത്യത്തിനുണ്ടായ വളർച്ച കാണാനാവുമെന്ന് ലേഖകൻ സൂചിപ്പിക്കുന്നു. 212 പേജുകളിൽ 103 ഗദ്യപാഠങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തകത്തിലെ ഭാഷാപ്രയോഗങ്ങളിലുണ്ടായ പുരോഗതിയെ ഉദാഹരണസഹിതം വിശദമാക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 കേരളവർമ്മയുടെ മൂന്നാം പാഠം - സി. കെ. മൂസ്സത്
കേരളവർമ്മയുടെ മൂന്നാം പാഠം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: കേരളവർമ്മയുടെ മൂന്നാം പാഠം
 • രചന:  സി.കെ. മൂസ്സത്
 • താളുകളുടെ എണ്ണം: 2
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം – സി. കെ. മൂസ്സത്

1976 സെപ്തംബർ മാസത്തിലെ ചന്ദ്രിക ആഴ്ചപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു രാജ്യത്തിൻ്റെ നാഗരിക, സംസ്കാര വികസനം അവിടത്തെ കവികൾ, ഗ്രന്ഥകാരന്മാർ, പ്രസംഗകർത്താക്കൾ എന്നിവരെ ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ സാമാന്യ ജനങ്ങൾ സംസാരിക്കുന്ന ഭാഷയിൽ പാടിയും, എഴുതിയും, സംസാരിച്ചും കൊണ്ടു മാത്രമേ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുവാനും, അവരുടെ സ്ഥിതിയെ നന്നാക്കുവാനും നമുക്കു സാധിക്കുയുള്ളുവെന്ന് ലേഖനം വിശദമാക്കുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം കൊണ്ട് നമ്മുടെ സ്വന്തം ഭാഷയിൽ ആലോചിക്കാനും, പഠിക്കാനും, സംസാരിക്കാനും വിദേശഭാഷയിൽ അപ്രകാരം ചെയ്യുന്നതിനേക്കാൾ എളുപ്പമാണെന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1976 - നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം - സി. കെ. മൂസ്സത്
1976 – നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം
 • രചന:  സി.കെ. മൂസ്സത്
 • പ്രസിദ്ധീകരണ വർഷം: 1976
 • താളുകളുടെ എണ്ണം: 6
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ആറ്റൂർ ഒരു ഗവേഷകൻ – സി. കെ. മൂസ്സത്

പണ്ഡിതൻ, കവി, നാടക കർത്താവ്, ശാസ്ത്രകാരൻ, ഗവേഷകൻ, നിരൂപകൻ, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മഹാത്മാവാണ് ആറ്റൂർ കൃഷ്ണ പിഷാരടി. അദ്ദേഹത്തിൻ്റെ ശതാബ്ദി ആചരണവേളയിൽ 1976 ൽ പ്രസിദ്ധീകരിച്ച
ഗ്രന്ഥാലോകത്തിൻ്റെ ജൂൺ, ജൂലൈ ലക്കങ്ങളിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂർ ഒരു ഗവേഷകൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആറ്റൂരിൻ്റെ ജീവിത സാഹചര്യങ്ങൾ, സാഹിത്യ മേഖലയിലെ ബന്ധങ്ങൾ, സാഹിത്യ ഗവേഷകൻ എന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ, ആറ്റൂരിൻ്റെ സാഹിത്യകൃതികളുടെ വിശദാംശങ്ങൾ എന്നിവയാണ് ലേഖനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 - ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്
1976 – ആറ്റൂർ ഒരു ഗവേഷകൻ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ആറ്റൂർ ഒരു ഗവേഷകൻ
 • രചന:  സി.കെ. മൂസ്സത്
 • പ്രസിദ്ധീകരണ വർഷം: 1976
 • താളുകളുടെ എണ്ണം: 12
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – മഴ വേണോ – മഴ – സി. കെ. മൂസ്സത്

1975 ഒക്ടോബർ മാസത്തിലെ കുങ്കുമം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ മഴ വേണോ, മഴ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അതിവൃഷ്ടി കൊണ്ടും അനാവൃഷ്ടി കൊണ്ടും ഉണ്ടാകുന്ന കെടുതികൾക്ക് പരിഹാരമാർഗ്ഗം തേടുകയാണ് ലേഖന വിഷയം.  കൃത്രിമ മഴ പെയ്യിക്കുക, ജലസംഭരണത്തിനും, കൃത്യമായ ആസൂത്രണത്തിലൂടെയുള്ള ജലവിതരണം നടത്തുന്നതിനും സർക്കാർ മുൻകൈ എടുക്കേണ്ടതിനെപറ്റിയും ലേഖകൻ വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1975 - മഴ വേണോ - മഴ - സി. കെ. മൂസ്സത്
1975 – മഴ വേണോ – മഴ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: മഴ വേണോ – മഴ 
 • രചന:  സി.കെ. മൂസ്സത്
 • പ്രസിദ്ധീകരണ വർഷം: 1975
 • താളുകളുടെ എണ്ണം: 6
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി