ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ, മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്, എന്നിങ്ങനെ വ്യത്യസ്തനിലകളിൽ പ്രസിദ്ധനായിരുന്നു ഡോ സ്കറിയ സക്കറിയ. ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തുന്നതിൽ അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു. ഗുണ്ടർട്ട് ശേഖരത്തിലെ പ്രമുഖമായ പലകൃതികളും അദ്ദേഹവും മറ്റു ഗവേഷകരും ചേർന്ന് പഠനങ്ങളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇങ്ങനെ വ്യത്യസ്തനിലകളിൽ വിധത്തിൽ മൗലികസംഭാവനകൾ നൽകിയ അദ്ദേഹം 2022 ഒക്ടോബർ 18ന് അന്തരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക.

സ്കറിയ സക്കറിയ
സ്കറിയ സക്കറിയ

 

കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനത്തിൽ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമുണ്ടായിരുന്നു. ചില പുസ്തകങ്ങൾ അദ്ദേഹം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയിട്ടും ഉണ്ട്. കേരള അക്കാദമിക്ക് സർക്കിളിൽ നിന്ന് ഡിജിറ്റൈസേഷൻ പ്രവർത്തനത്തെ ശ്ലാഘിച്ച് ആദ്യമായി എഴുതിയത് അദ്ദേഹമാണ്.  മാത്രമല്ല, ഇതിൻ്റെ പ്രാധാന്യത്തെ പറ്റി  അദ്ദേഹം പലയിടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.

2022 ഒക്ടോബർ 30ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച്  ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന ഒരു പദ്ധതിയെ പറ്റി അറിയിപ്പ് ഉണ്ടായി. ഡോ. സ്കറിയ സക്കറിയയുടെ ഗ്രന്ഥശേഖരത്തിലെ ഏഴായിരത്തിലധികം പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ഒരു ആർക്കൈവ് ആക്കുവാനുള്ള പദ്ധതി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും കുടുംബാഗങ്ങളും കൂടി ആസൂത്രണം ചെയ്തുവരുന്നുണ്ട്. അതിനു പുറമെ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ വഴിയായി ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ഡോ. സ്കറിയ സക്കറിയയുടെ മകനും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറും കൂടിയായ ഡോക്ടർ അരുൾ സ്കറിയ വെളിപ്പെടുത്തി. അതിൻ്റെ ഭാഗമായി ഡോ. സ്കറിയ സക്കറിയയുടെ തീസിസ്, അരുൾ ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറി. അതിനെ പറ്റിയുള്ള വീഡിയോ ഇവിടെ കാണാം.

ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.
ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.

ഡോ. സ്കറിയ സക്കറിയ രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളും മറ്റുമായി എഴുതിയ ലേഖനങ്ങളുമടക്കം, എല്ലാതരം രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.

(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന പദ്ധതി ആണ് ഡോ. സ്കറിയാ സക്കറിയുടെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതി

കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതി ഒരു  രജിസ്റ്റേഡ് നോൺ-പ്രോഫിറ്റ് സംഘടനയായി മാറിയതിൻ്റെ ഏറ്റവും പ്രധാനഗുണം ഇനി നിയമപരമായി തന്നെ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഒക്കെ കരാറിൽ ഏർപ്പെട്ട് ഔദ്യോഗിക പദ്ധതികൾ ആരംഭിക്കാം എന്നതാണ്. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ ഡിജിറ്റൈസേഷൻ പ്രവർത്തനം സ്കേൽ അപ്പ് ചെയ്യുക എന്നത് കൂടാണ് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ രൂപീകരിച്ചതിൻ്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന്.  ഫൗണ്ടേഷൻ്റെ കീഴിൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ സവിശേഷ ശ്രദ്ധയുള്ള ഗ്രന്ഥപ്പുരയുടെ ഭാഗമായുള്ള  ആദ്യത്തെ സുപ്രധാനപദ്ധതി 2022 ഒക്ടോബർ 30ന്  ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തു.

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ - ഗ്രന്ഥപ്പുര
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ – ഗ്രന്ഥപ്പുര

ബാംഗ്ലൂരിൽ, വൈദികവിദ്യാർത്ഥികളുടെ പരിശീലന സ്ഥാപനമായ ധർമ്മാരാം കോളേജിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആണ് ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തത്. ധർമ്മാരാം കോളേജ് ഗ്രന്ഥപ്പുര ഡിജിറ്റൈസെഷൻ പദ്ധതിയുമായി ആദ്യകാലം മുതലെ സഹകരിക്കുന്ന ഒരു സ്ഥാപനമാണ്. 2013ൽ, അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണമലയാളപുസ്തകമായ  സംക്ഷെപവെദാർത്ഥം അവിടെ നിന്നാണ് ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നത്. അന്ന് അത് റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റ് ഇവിടെ കാണാം. https://shijualex.in/sampkshepavedartham-1772/

സീറോ-മലബാർ കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട സന്ന്യാസ സമൂഹമായ CMI (Carmelites of Mary Immaculate) സഭയുടെ മേജർ സെമിനാരി ആണ് ധർമ്മാരാം കോളേജ് ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന ഈ സെമിനാരി 1957ലാണ് ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ മേഖലയിൽ CMI സഭയിലെ അച്ചന്മാർ നൽകുന്ന സേവനം പ്രശസ്തമാണല്ലോ. ആ അച്ചന്മാരെ പരിശീലിപ്പിക്കുന്ന പ്രധാന സെമിനാരികളിൽ ഒന്നാണ് ബാംഗ്ലൂരിലുള്ള ധർമ്മാരാം കോളേജ്. അവിടെ പഠിക്കുന്നവർക്ക് ഉപയോഗിക്കാനുള്ളതാണ് നിരവധി പൗരാണിക രേഖകൾ ഉൾക്കൊള്ളുന്ന ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി (Cardinal Tisserant Library).  

 

ധർമ്മാരം കോളേജ്
ധർമ്മാരം കോളേജ്

ധർമ്മാരം കോളേജ് ലൈബ്രറിയിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളിൽ നിന്ന് കേരളവുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത അച്ചടി പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ആണ് ഡിജിറ്റൈസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. രേഖകളുടെ വിശദാംശങ്ങളും അതിൻ്റെ പ്രത്യേകതകളും ഒക്കെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ.

ധർമ്മാരാം കൊളേജ് ലൈബ്രറിയിലെ തിരഞ്ഞെടുത്ത രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി  ബാംഗ്ലൂർ ധർമ്മാരാം കോളേജ്  ലൈബ്രറേറിയൻ ഫാദർ ജോബി കൊച്ചുമുട്ടം 2022 ഒക്ടോബർ 30ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിൻ്റെ ഭാഗമായി, ഡിജിറ്റൈസെഷൻ പദ്ധതിയുടെ സമ്മതപത്രം ഫൗണ്ടെഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറി. 

ഫാദർ ജോബി കൊച്ചുമുട്ടം സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിയായ ഷിജു അലക്സിനു കൈമാറുന്നു
ഫാദർ ജോബി കൊച്ചുമുട്ടം, സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു

തുടർന്ന്, ധർമ്മാരാം കോളേജിലെ ഫാദർ ഫ്രാൻസിസ് തോണിപ്പാറ ലൈബ്രറിയിലെ പുസ്തക ശേഖരത്തെ പറ്റി സംസാരിക്കുകയും, ധർമ്മാരാം പദ്ധതി ആരംഭിക്കുന്നതിൻ്റെ പ്രതീകമായി ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ പ്രധാനപ്പെട്ട ഒരു കൈയെഴുത്ത് പ്രതി ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. 

ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിയായ ഷിജു അലക്സിനു ഡിജിറ്റൈസേഷനായി കൈമാറുന്നു
ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഡിജിറ്റൈസേഷനായി കൈമാറുന്നു

ഫാദർ ജോബി കൊച്ചുമുട്ടത്തിൻ്റെ അനൗൻസ്മെൻ്റും  ഫാദർ ഫ്രാൻസിസ് തോണിപ്പാറയുടെ പ്രസ്താവനയും ഈ വീഡിയോയിൽ കാണാം. https://www.youtube.com/watch?v=idUPRUsOA54&t=4032s

ഇനിയുള്ള കുറച്ചു മാസങ്ങൾ ധർമ്മാരാം കൊളേജിൽ നിന്നുള്ള ധാരാളം കേരളരേഖകൾ നമുക്ക് പ്രതീക്ഷിച്ച് തുടങ്ങാം. ഡിസംബർ ആദ്യവാരം തൊട്ട് ധർമ്മാരാം കൊളേജ് ലൈബ്രറി സ്കാനുകളുടെ റിലിസ് തുടങ്ങാൻ കഴിയും എന്നാണ് ഇപ്പൊഴത്തെ പ്രതീക്ഷ.

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ / ഗ്രന്ഥപ്പുര വെബ് പോർട്ടൽ ഉൽഘാടന റിപ്പോർട്ട്

ആമുഖം

ഇന്ത്യൻ ഭാഷകളുമായി ബന്ധപ്പെട്ട പുരാരേഖകളുടെ ഡിജിറ്റൽ ശേഖരം നിർമ്മിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനമാരംഭിച്ച ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻന്റെയും (https://indicarchive.org/) കേരള ഡിജിറ്റൽ രേഖകളുടെ വെബ് പോർട്ടലായ ഗ്രന്ഥപ്പുരയുടെയും, www. gpura.org  ന്റെയും ഉദ്‌ഘാടനം 30.10.2022 ഞായറാഴ്ച ഉച്ചക്ക്  2.30 ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജൂനിയർ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു . 

ഗ്രന്ഥപ്പുര – നാൾവഴി

 ഷിജു അലക്സ്  ഗ്രന്ഥപ്പുര പദ്ധതിയുടെ കഴിഞ്ഞ 12 വർഷത്തെ നാൾവഴി വിശദീകരിച്ചു. ഒരു ഹോബി എന്ന നിലയിൽ  തുടങ്ങിയ പരിപാടി ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ആയി എങ്ങനെ മാറി എന്ന് ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ ഷിജു അവതരിപ്പിച്ചു.

 

Watch Video Here

അദ്ധ്യക്ഷപ്രസംഗം

ഉൽഘാടന പരിപാടിയിൽ, മലയാളം റിസർച്ച് ജേർണൽ ചീഫ് എഡിറ്റർ. ഡോ. ബാബു ചെറിയാൻ  അദ്ധ്യക്ഷനായി. അദ്ധ്യക്ഷ പ്രസംഗത്തിൽ പുരാരേഖകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. ബാബു ചെറിയാൻ സംസാരിച്ചു. നൂറു പുതിയ പുസ്തങ്ങൾ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ പുണ്യം ഒരു പുസ്തകം സംരക്ഷിക്കുന്നതിനാണെന്നും കേരളത്തിലെ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വ്യക്തികളിൽ ആരും തന്നെ ചെയ്യാത്ത സംഭാവനകളാണ് ഷിജു അലക്സ് ഡിജിറ്റൈസേഷൻ   പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നതെന്നും  അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിന്റെയും മലയാളത്തിന്റെയും ഭാവി നിർണ്ണയിക്കുന്നതിൽ ഇന്ന് തുടക്കം കുറിക്കുന്ന ഈ സംരംഭങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Watch Video Here

ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉൽഘാടനം

 

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോക്ടർ ഫാദർ ജോസ്. സി. സി.  ഫൌണ്ടേഷൻ ഉദ്‌ഘാടനം ചെയ്തു. അന്വേഷിക്കുന്നതിനനുസൃതമായി  പുതിയ കണ്ണികൾ ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ശൃംഖലയാണ് അറിവ്. അത് തേടിയുള്ള യാത്രകൾ പ്രകൃതിയെയും, മണ്ണിനെയും, മനുഷ്യനെയും, സസ്യജീവി വർഗ്ഗത്തെയും, ഭാഷയെയും സംസ്കാരത്തെയുമെല്ലാം ദീപ്തമാക്കികൊണ്ടിരിക്കും. ഷിജുവും ജിസ്സോയും കൈലാഷും  ഫൌണ്ടേഷൻ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നത് ഈ മഹത്തായ സേവനമാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ പുതിയ യുഗത്തിൽ അറിവുകളുടെ കലവറയായി ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ സൈബർ സ്പേസിന്റെ വിശാലാകാശത്തിനു കീഴിൽ വിജ്ഞാനത്തിന്റെയും വിനിമയത്തിന്റെയും വിസ്മയം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  അതിനു സാഹചര്യം ഒരുക്കുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൌണ്ടേഷൻ പ്രവർത്തകരെ അദ്ദേഹം മുക്തകണ്ഠം അഭിനന്ദിച്ചു . ഇൻഡിക്  ഡിജിറ്റൽ ആർക്കൈവ്  ഫൌണ്ടേഷൻ എന്ന അറിവിന്റെ  പൊതു  സഞ്ചയം തുറന്നിടുക വഴി എടുത്തോളൂ പഠിച്ചോളൂ പങ്കുവെച്ചോളൂ എന്ന മഹത്തായ ജീവിത ദർശനമാണ് ഇവർ നമ്മൾക്ക് കാണിച്ചു തരുന്നതെന്ന്  ഉദ്‌ഘാടന പ്രസംഗത്തിൽ  അദ്ദേഹം ഓർമ്മിപ്പിച്ചു. 

Watch Video Here

ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയെ കുറിച്ചുള്ള അറിയിപ്പ്

ഫൗണ്ടേഷന്റെ ആദ്യത്തെ പദ്ധതി ആയ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി ഡിജിറ്റൈസെഷൻ പദ്ധതി ഉൽഘാടനത്തിൻ്റെ ഭാഗമായി അനൗൺസ് ചെയ്തു. CMI സഭയുടെ മേജർ സെമിനാരി ആയ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ പഠിക്കുന്ന അച്ചന്മാർക്ക് ഉപയോഗിക്കാനുള്ളതാണ് നിരവധി പൗരാണിക രെഖകൾ ഉൾക്കൊള്ളുന്ന ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി. ഈ ലൈബ്രറിയിലെ അൻപതിനായിരത്തോളം പുസ്തകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അമൂല്യ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയുടെ സമ്മതപത്രം ഷിജു അലക്സിന് നൽകികൊണ്ട്  ഡിജിറ്റൈസേഷൻ പദ്ധതി ബാംഗ്ലൂർ ധർമ്മാരാം കോളേജ്    ലൈബ്രറേറിയൻ ഫാദർ ജോബി കൊച്ചുമുട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ധർമ്മാരാം കോളേജിലെ ഫാദർ ഫ്രാൻസിസ് തോണിപ്പാറ ലൈബ്രറിയിലെ പുസ്തക ശേഖരത്തെ പറ്റി സംസാരിക്കുകയും, ധർമ്മാരാം പദ്ധതി ആരംഭിക്കുന്നതിൻ്റെ പ്രതീകമായി ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ ഒരു കൈയെഴുത്ത് പ്രതി ഡിജിറ്റൈസേഷനായി ഷിജുവിനു കൈമാറുകയും ചെയ്തു. 

Watch Video Here

ഗ്രന്ഥപ്പുര വെബ് പോർട്ടൽ ഉൽഘാടനം

പുസ്തക ചരിത്രകാരനും സാഹിത്യ നിരൂപകനുമായ ഡോ. പി. കെ. രാജശേഖരൻ കേരളരേഖകളുടെ ഡിജിറ്റൽ പതിപ്പുകൾ ഹോസ് ചെയ്യുന്ന വെബ് പോർട്ടൽ ആയ  “ഗ്രന്ഥപ്പുര” യുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.  

ആദ്യത്തെ മലയാളപുസ്തകം അച്ചടിച്ചിട്ട് 250 വർഷം ആയതിൻ്റെയും, കേരളത്തിൽ മലയാളം അച്ചടി ആരംഭിച്ച് 200 വർഷങ്ങൾ ആകുന്നതിൻ്റെയും വാർഷികത്തിൽ നമ്മൾ ആയിരിക്കുമ്പോൾ മലയാളപുസ്തക ചരിത്രത്തിലെ മൂന്നാം വിപ്ലവത്തിൻ്റെ ചരിത്രനിമിഷത്തിലാണ് നമ്മൾ എത്തി നിൽക്കുന്നതെന്ന് ഡോ. പി. കെ. രാജശേഖരൻ ആമുഖമായി പ്രസ്താവിച്ചു. ഷിജു അലക്സിനും ജിസ്സോ ജോസിനും കൈലാഷ് നാഥിനും ഇത്  ചെറിയ ചുവടുവെപ്പുകൾ ആയിരിക്കാം. എന്നാൽ മലയാളിയെ സംബന്ധിച്ച് ഇത് വലിയ ഒരു കുതിച്ചു ചാട്ടം ആണ്. ഒരു വലിയ ഡിജിറ്റൽ ക്വാണ്ടം ലീപിലേക്കാണ് ഇവിടെ നമ്മൾ മലയാളികൾ ഒത്തുചേരുന്നത്.

ജോലിക്കു വേണ്ടി സ്വദേശത്ത് നിന്ന് അകന്ന് മറ്റൊരു ഇന്ത്യൻ നഗരത്തിൽ എത്തിപ്പെട്ട ഏതാനും ചെറുപ്പക്കാർ, ഒരു ലാഭേച്ഛയും കൂടാതെ മലയാളിയുടെ ഭാവി ജീവിതത്തിനു വേണ്ടി കേരളത്തിൻ്റെ പുരാസഞ്ചയമത്രയും, നമ്മുടെ ഭൂതകാലത്തെ മുഴുവൻ ഭാവിയിലേക്ക് ആർക്കൈവ് ചെയ്യുന്ന, ഭാവിയിലേക്ക് രേഖപ്പെടുത്തി വെക്കുന്ന പദ്ധതിക്കു തുടക്കം കുറിക്കുന്ന അസാധാരണമായൊരു ചരിത്രനിമിഷത്തിനു സാക്ഷിയാകാൻ കഴിഞ്ഞതിൽ എനിക്ക്  അങ്ങേയറ്റം സന്തോഷമുണ്ട് എന്ന് അദ്ദേഹം പ്രസ്താവിച്ചു.     

എക്കാലത്തും മനുഷ്യനെയും ലോകത്തെയും മാറ്റിയ ആശയങ്ങൾ സൂക്ഷിക്കപ്പെട്ട ഏറ്റവും ദുർബ്ബലമായ വസ്തുവാണ് പുസ്തകങ്ങളെന്നും അവ സംരക്ഷിക്കപ്പെടണമെങ്കിൽ ഡിജിറ്റൽ ആർക്കിവിങ് മാത്രമാണ്  അതിനുള്ള ഏക ഉപാധിയെന്നും അദ്ദേഹം പറഞ്ഞു. ലോകം സ്മൃതി നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഓർമ്മകളുടെ ആർക്കൈവിങ് കൂടിയാണ് ഫൌണ്ടേഷൻ നടപ്പിലാക്കുന്നത്. അത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. കേരളത്തിന്റെയും മലയാളത്തിന്റെയും പുരാരേഖ സഞ്ചയങ്ങൾ ഭാവി തലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കുന്ന ഷിജുവിന്റെയും കൂട്ടുകാരുടെയും ഉദ്യമം അങ്ങേയറ്റം ശ്ലാഘനീയമാണ്. 

https://gpura.org/ എന്ന ഗ്രന്ഥപ്പുര വെബ് പോർട്ടൽ ലോക മലയാളത്തിനായി  അദ്ദേഹം  തുറന്നു കൊടുത്തു

Watch  Video here

ഡിജിറ്റൽ മാധ്യമങ്ങളുടെ ആർക്കൈവിങ് പ്രശ്നങ്ങളും സാധ്യതകളും

മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് എഡിറ്റോറിയൽ അഡ്വൈസറുമായ എം. ജി. രാധാകൃഷ്ണൻ  “ഡിജിറ്റൽ മാധ്യമങ്ങളുടെ ആർക്കൈവിങ് പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ഒരു സാങ്കേതിക വിദ്യയിൽ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോൾ ഒരുപാടു സാധ്യതകൾ നമ്മൾക്ക് മുൻപിലുണ്ടാക്കും. അതോടൊപ്പം തന്നെ കുറച്ചു നഷ്ടങ്ങളും സഹിക്കേണ്ടതായി വരും. അച്ചടി പുസ്തകങ്ങളിൽ നിന്നും ഓൺലൈൻ വായനയിലേക്ക് മാറുമ്പോൾ നൈസർഗ്ഗിക വായനാ സുഖം നഷ്ടപ്പെടുന്നുണ്ട്. അപ്രകാരം ഡിജിറ്റൽ സാങ്കേതിക വിദ്യ ഇരുതല മൂർച്ചയുള്ള വാളു പോലെയാണ്. ടെലിവിഷൻ മാധ്യമ രംഗത്തെ ആർക്കൈവിങ് പ്രതീക്ഷക്ക് വക നൽകാത്തതാണ്. കേരള ചരിത്രത്തെയും മലയാളത്തെയും  രേഖപ്പെടുത്തുന്ന ദൃശ്യ ശേഖരം വളരെ വളരെ കുറവാണ്. സാങ്കേതിക വിദ്യയുടെ അതിവേഗത  പഴയ തലമുറക്ക് ഉൾക്കൊള്ളാൻ പറ്റാത്ത കാരണം വിലപ്പെട്ട പല വിവര ശേഖരങ്ങളും നമ്മൾക്ക് നഷ്ടമായിപ്പോയിട്ടുണ്ട്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആകുമെന്ന് കരുതിയിരുന്ന സാങ്കേതികവിദ്യയുടെ ഫലാനുഭവങ്ങൾ  പിന്നീട് കോർപറേറ്റുകളുടെ നീരാളിപ്പിടുത്തത്തിൽ ആകുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. Watch Video Here

 

ഡോ. സ്കറിയ സക്കറിയ അനുസ്മരണം 

മാതൃഭൂമി സബ് എഡിറ്ററും ഡോക്ടർ സ്കറിയ സക്കറിയയുടെ ഗവേഷണങ്ങളുമായി സഹകരിച്ചു കൊണ്ട് ഇരുപത്തഞ്ചു വർഷക്കാലം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള  സി. പി. ബിജു. ഭാഷാ പണ്ഡിതൻ യശശ്ശരീരനായ ഡോക്ടർ സ്കറിയ സക്കറിയയെ അനുസ്മരിച്ചു സംസാരിച്ചു.  

അദ്ദേഹത്തിന്റെ കൃതികളിൽ മിക്കതും ആമുഖ പഠനങ്ങളോ അനുബന്ധ പഠനങ്ങളോ ആണ്. ഗുണ്ടർട്ടിന്റെ നൂറ്റി അൻപതാം ജന്മവാർഷികവുമായി ബന്ധപ്പെട്ട ജർമ്മനിയിൽ നടന്ന ഒരു മഹാസമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നും കേരളവുമായി ബന്ധപ്പെട്ട തലശ്ശേരി രേഖകൾ, അഞ്ചടി ആനപ്പാട്ട്, പഴശ്ശി രേഖകൾ തുടങ്ങി പയ്യന്നൂർ പാട്ടുകൾ ഉൾപ്പടെ പല കൃതികളും കണ്ടെടുത്തത്.  അതെല്ലാം തന്നെ പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മനുഷ്യ ജീവിതത്തിൽ നിന്നും അറിവ് ഉൾക്കൊള്ളണമെന്നും ആ അറിവാണ് യഥാർത്ഥ അറിവെന്നും അദ്ദേഹം ഓർമ്മപ്പെടുത്താറുള്ള കാര്യം ബിജു പരാമർശിച്ചു. 

Watch Video here

ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ കുറിച്ചുള്ള അറിയിപ്പ്

നാഷണൽ സ്കൂൾ ഓഫ് ലോ അസ്സോസിയേറ്റ് പ്രൊഫെസ്സറും ഡോക്ടർ സ്കറിയ സക്കറിയയുടെ മകനുമായ ഡോക്ടർ അരുൾ സ്കറിയ പിതാവിന്റെ പുസ്തകങ്ങൾ  ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി അറിയിച്ചു. 

ഡോ. സ്കറിയ സക്കറിയയുടെ ഗ്രന്ഥശേഖരത്തിലെ  ഏഴായിരത്തിലധികം പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ഒരു ആർക്കൈവ്  ആക്കുവാനുള്ള പദ്ധതി അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും സഹപ്രവർത്തകരും കുടുംബാങ്ങങ്ങളും കൂടി ആസൂത്രണം ചെയ്തുവരുന്നുണ്ട്.  അതിനു പുറമെ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ്  ഫൗണ്ടേഷൻ വഴിയായി   ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി അരുൾ വെളിപ്പെടുത്തിയത്,  

Watch Video here

ഫൗണ്ടേഷൻ്റെ വിഷൻ – ജിസോ ജോസ്

ഫൗണ്ടേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് സ്ഥാപക പ്രവർത്തകനായ ജിസ്സോ ജോസ് വിവരിച്ചു. കൂടുതൽ ഡിജിറ്റൈസ്സേഷൻ കേന്ദ്രങ്ങൾ, മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെ തുടങ്ങാൻ പരിപാടി ഉണ്ടെന്നും ബെംഗളൂരുവിലെയും കർണ്ണാടകത്തിലെയും ഡിജിറ്റെസേഷനു  ശേഷം മറ്റ് നഗരങ്ങളിലേക്കും കേരളത്തിലേക്കും പ്രവർത്തനങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.പുസ്തങ്ങൾ മാത്രമല്ല താളിയോലകൾ, ഓഡിയോ, വീഡിയോ, ഫോട്ടോകൾ അങ്ങനെ  എല്ലാ തരത്തിലുള്ള രേഖകളും ഡിജിറ്റെസേഷനിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. യൂണിവേഴ്സിറ്റികളും  മറ്റ് ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണ പദ്ധതികളും വിദ്യാർഥി ഇൻ്റേൺഷിപ്പ് പരിപാടികളും ഉണ്ടാവുമെന്നും അദ്ദേഹം  അറിയിച്ചു. 

Watch Video here

ഹൈക്കെയുടേയും ഓഫിറയുടെയും വീഡിയോ സന്ദേശങ്ങൾ

ഗുണ്ടർട്ട് ലെഗസി എന്ന പദ്ധതിയിലൂടെ ജൻമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് ശേഖരം  ഡിജിറ്റൈസ് ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ച ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ഇൻഡോളജി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ  ഡോക്ടർ .ഹൈക്കെ ഒബെർലിൻ വീഡിയോ സന്ദേശത്തിലൂടെ പരിപാടിക്ക് ആശംസകൾ നേർന്നു. ഗുണ്ടർട്ട് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ട്  2012 മുതൽ ഷിജു അലക്സിനെ വ്യക്തിപരമായി അറിയാമെന്നും ഈ പദ്ധതി പൂർണ്ണമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്‌തുത്യർഹമാണെന്നും സന്ദേശത്തിൽ ഹൈക്കെ പറഞ്ഞു. പദ്ധതി വിജയപ്രദമായി നടപ്പിലാക്കാൻ കുറച്ചധികം വർഷങ്ങൾ എടുത്തു. ഷിജു അലക്സും സഹപ്രവർത്തകരും പത്തൊൻപതാം നൂറ്റാണ്ടിലെ ഗുണ്ടർട്ട് രേഖകൾ വായിക്കുന്നതിലും അന്ന് ഉപയോഗിച്ചിരുന്ന ഭാഷാ ചിഹ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും സ്കാൻ ചെയ്ത രേഖകൾ പൊതു സഞ്ചയത്തിൽ വിന്യസിക്കുന്നതിലും നേരിട്ട പ്രായോഗിക ബുദ്ധിമുട്ടുകളും ഹൈക്കെ  എടുത്തു പറയുകയുണ്ടായി.  Watch Video here

ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർ. ഓഫിറ ഗമാലിയേൽ  വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.  കേരളത്തിന് സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, താളിയോലകളും, മറ്റു ആർട്ടിഫാക്ടുകളും നാശോന്മുഖത നേരിടുന്നുണ്ടെന്നും പറഞ്ഞു. ഇവയെ സംരക്ഷിക്കേണ്ട ചരിത്രപരമായ ദൗത്യമാണ് ഷിജു അലക്സും കൂട്ടുകാരും  ചെയ്തുകൊണ്ടിരിക്കുന്നത്. അറബി മലയാളം രെഖകളുമായി ബന്ധപ്പെട്ട രണ്ട് ഡിജിറ്റൈസേഷൻ പദ്ധതികളിൽ തനിക്കു ഷിജു അലക്സുമായി നേരിട്ടു സഹകരിക്കാൻ ഇടയായിട്ടുണ്ട്. ഈ ഡിജിറ്റൈസേഷൻ പ്രക്രിയയിൽ ഇവർ നേരിട്ട സാങ്കേതിക വെല്ലുവിളികൾ പലതാണ്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ, വെളിച്ച വിതാനം, ഇമേജ് ക്വാളിറ്റി,  ആർക്കൈവിങ്, കാറ്റലോഗിങ്, ശേഖരങ്ങൾ സ്കാനിങ്ങിനായി എത്തിക്കേണ്ട വൈഷമ്യങ്ങൾ തുടങ്ങി അനേകം പ്രശ്നങ്ങൾ പരിഹരിച്ചു വേണം ഡിജിറ്റൈസേഷൻ പൂർത്തീകരിക്കുവാനെന്നും ഓഫിറ തൻ്റെ ആശംസ സന്ദേശത്തിൽ  പരാമർശിച്ചു.  Watch Video here

ആദരിക്കൽ

കഴിഞ്ഞ 12 വർഷത്തെ കാലയളവിൽ ഡിജിറ്റൈസേഷൻ പദ്ധതികളിൽ  സ്തുത്യർഹമായ സന്നദ്ധ പ്രവർത്തനം നൽകിയ രാജേഷ് ഒടയഞ്ചാൽ, ജുനൈദ്. പി. വി, സുഗീഷ്. ജി , ടോണി ആന്റണി, റോജി പാലാ, ശ്യാം മോഹൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. Watch Video here

ആശംസാ സന്ദേശങ്ങൾ

മലയാളം മിഷൻ കർണാടക സംസ്ഥാന അധ്യക്ഷൻ കെ. ദാമോദരൻ  ആശംസകളർപ്പിച്ചു സംസാരിച്ചു.  മനോഹരമായ ഒരു നാടൻ പാട്ടും അദ്ദേഹം ആലപിച്ചു. 

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രതിനിധി ജോയ്‌സ് ജോസഫ്, ബാംഗ്ലൂർ കേരള സമാജം പ്രതിനിധി ടി. എം. ശ്രീധരൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രതിനിധി  മുരളീധരൻ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആര്ടിസ്റ്റ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട്, പുരോഗമന കലാ സാഹിത്യ സംഘം കർണാടക പ്രസിഡന്റ് സുരേഷ് കോഡൂർ, തനിമ സാംസ്‌കാരിക വേദി പ്രതിനിധി അനീസ്. സി. സി  എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി. 

ഡോക്ടർ. മെറിൻ ജിസ്സോ പരിപാടികൾ നിയന്ത്രിച്ചു. സതീഷ് തോട്ടശ്ശേരി സ്വാഗതവും, ഷിജു അലക്സ് പദ്ധതിയുടെ ഇതുവരെയുള്ള നാൾവഴിയും, ജിസ്സോ ജോസ് നന്ദിയും പറഞ്ഞു.

ഗ്രന്ഥപ്പുര വെബ്ബ് സൈറ്റ് gpura.org – ഉദ്‌ഘാടന സ്കാനുകൾ

ആമുഖം

2022 ഒക്ടോബർ 30 ന് ബാംഗ്ലൂരിൽ  ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രൽ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഡോ. പി.കെ. രാജശേഖരൻ പുതിയ വെബ്ബ് സൈറ്റായ ഗ്രന്ഥപ്പുര (granthappura)  https://gpura.org/ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് പുതുതായി 101 പഴയ രെഖകളുടെ ഡിജിറ്റൽ സ്കാനുകളുടെ റിലീസും നടന്നു. (പരിപാടിയോട് അനുബന്ധിച്ച് റിലീസ് 101 രേഖകളുടെയും വിവരങ്ങൾ പട്ടികയായി താഴെ കൊടുത്തിട്ടുണ്ട്) 

ഉദ്‌ഘാടന ദിവസം റിലീസ് ചെയ്ത 101 സ്കാനുകളിൽ ശ്രദ്ധേയമായ ചിലതിൻ്റെ പ്രത്യേകത താഴെ കുറിക്കട്ടെ.

കൗമുദി കേരള സ്റ്റേറ്റ് സ്പെഷ്യൽ
കൗമുദി കേരള സ്റ്റേറ്റ് സ്പെഷ്യൽ

 

പ്രത്യേക ശ്രദ്ധയ്ക്ക്

ഇതുവരെ ഉണ്ടായിരുന്ന വേഡ് പ്രസ്സ് ബ്ലോഗിൽ നിന്ന് വ്യത്യസ്തമായി https://gpura.org ഒരു ഡിജിറ്റൽ ലൈബ്രറി സൈറ്റ് ആയാണ് അണിയിച്ചൊരുക്കി കൊണ്ടിരിക്കുന്നത്. പക്ഷെ ഇത്ര ബൃഹത്തായ ഒരു പദ്ധതിയ്ക്ക് സൈറ്റ് ഒരുക്കുമ്പോൾ ആവശ്യമുള്ള സൗകര്യങ്ങളൊക്കെയും ലഭ്യമാക്കാൻ സമയപരിമിതി മൂലം ഞങ്ങൾക്ക് പറ്റിയിട്ടില്ല. എന്നാൽ ഞങ്ങൾ അതിൻ്റെ പണിപ്പുരയിൽ ആണ്.

നിലവിൽ രണ്ട് തരത്തിലുള്ള ശേഖരം ആണ് ഗ്രന്ഥപ്പുര സൈറ്റിൽ ഉള്ളത്:

  • ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത 101 സ്കാനുകൾ അടങ്ങുന്ന Main collection https://gpura.org/collections/main ഈ സ്കാനുകൾ എല്ലാം നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാതെ ലഭ്യമാണ്. (ഈ 101 സ്കാനുകളെ പറ്റിയുള്ള പ്രത്യേക പോസ്റ്റ് ആണിത്)
  • 2021 ഡിസംബർ 16 വരെ വേഡ് പ്രസ്സ് ബ്ലോഗിൽ ( https://shijualex.in)/ കൂടെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത Original collection https://gpura.org/collections/original 2250 നടുത്ത് രേഖകൾ വരും. എന്നാൽ ഇതിലെ 1200 സ്കാനുകൾക്ക് അടുത്ത് മാത്രമേ ഞങ്ങൾക്ക് https://gpura.org ലേക്ക് മാറ്റാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള സ്കാനുകൾ മാറ്റാനുള്ള പണി നടക്കുക ആണ്.

പഴയസ്കാനുകളുടെ മൈഗ്രേഷൻ നടക്കുന്നേ ഉള്ളൂ എന്ന കാരണം കൊണ്ട് https://gpura.org/collections/original നിലെ ഏതെങ്കിലും പുസ്തകത്തിൻ്റെ സ്കാൻ നിങ്ങൾക്ക് ലഭ്യമല്ലെങ്കിൽ അത് https://shijualex.in/ എന്ന സൈറ്റിൽ നിന്ന് സേർച്ച് ചെയ്ത് എടുക്കുക. സ്കാനുകൾ എല്ലാം https://gpura.org ലേക്ക് മാറ്റുന്ന വരെ അതേ ഉള്ളൂ പരിഹാരം. നൂറുകണക്കിനു സ്കാനുകൾ ഞങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നതിനാൽ ഇക്കാര്യത്തിൽ കുറച്ച് കാലതാമസം വരും. ചിലപ്പോൾ മാസങ്ങൾ തന്നെ എടുത്തേക്കാം, (പൊതുവെ 2021 വരെ ഡിജിറ്റൈസ് ചെയ്ത സംഗതികൾക്ക് തക്കതായ പരിഹാരം ഞങ്ങൾ ഉണ്ടാക്കുന്നത് വരെയെങ്കിലും https://shijualex.in/ എന്ന വേഡ് പ്രസ്സ് ബ്ലോഗ് ഉപയോഗിക്കുന്നതാവും നല്ലത്)

https://gpura.org ൽ ഓരോ സ്കാനിനും ആവശ്യമായ ശേഖരം, വിഷയങ്ങൾ, മറ്റ് മെറ്റാഡാറ്റ ഇവയൊക്കെ നിർമ്മിക്കേണ്ടതുണ്ട്. ഇതിനു എല്ലാം കുറച്ച് സമയം എടുക്കും. അതുവരെ സാദരം ക്ഷമിക്കുമല്ലോ.)

ഉദ്‌ഘാടന സ്കാനുകളുടെ അവലോകനം

ഉദ്‌ഘാടനം ആയത് കൊണ്ടും റിലീസ് ചെയ്യാനായി നൂറുകണക്കിനു രേഖകൾ കാത്തിരിപ്പുണ്ട് എന്നതിനാലും ആണ് ഇത്രയധികം രേഖകൾ ഒരുമിച്ച് റിലീസ് ചെയ്തത്. മുൻപോട്ട് പോകുമ്പോൾ ഒറ്റയടിക്ക് റിലീസ് ചെയ്യുന്ന രേഖകളുടെ എണ്ണം പരിമിതപ്പെടുത്തുകയും, റിലീസ് ചെയ്യുന്നതിനു അനുസരിച്ച് ആവശ്യമായ ഒരു വിവരണ പോസ്റ്റ് ഇടുകയും ചെയ്യാം. ഉൽഘാടന സ്കാനുകളെ പറ്റി ചില പൊതുവായ കാര്യങ്ങൾ:

  • 101 സ്കാനുകളിൽ 96 എണ്ണവും മലയാള രേഖകളാണ്. അതിനു പുറമെ 3 ഇംഗ്ലീഷ് പുസ്തകങ്ങളും 2 തമിഴ് പുസ്തകങ്ങളും ഈ റിലീസിൽ ഉൾപ്പെടുന്നു.
  • ഈ ഉൽഘാടനസ്കാനുകളിൽ ഭൂരിപക്ഷവും മണ്ണാർക്കാട് KJTM സഹൃദയ ലൈബ്രറിയിലെ ശേഖരത്തിൽ നിന്നുള്ളവ ആണ്.
  • റിലീസ് ചെയ്യുന്ന ഏറ്റവും കൂടുതൽ പേജുകൾ ഉള്ള പുസ്തകം 240 പേജുകൾ ഉള്ള കൗമുദി പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സ്പെഷ്യൽ ആണ്.
  • ഉദ്‌ഘാടനറിലീസിലെ ഏറ്റവും പഴയ രേഖ 1934ൽ പ്രസിദ്ധീകരിച്ച മലയാള ബാസൽ മിഷൻ സഭയുടെ ചരിത്ര സംക്ഷേപം എന്ന കൃതി ആണ്. പുസ്തകം ആർ എഴുതി എന്നത് വ്യക്തമല്ല. ആമുഖ പ്രസ്താവനയിൽ EWT എന്നു മാത്രം കാണുന്നു. ഈ പുസ്തകത്തിൽ ബാസൽ മിഷൻ സഭയുടെ നൂറു വർഷത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കേരളീയരും വിദേശികളുമായ മിഷനറിമാർ തിരുവിതാംകൂർ, കൊച്ചി,മലബാർ പ്രവിശ്യകളിൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് സ്വദേശിയായ മോഹൻ കുര്യൻ ആണ് ഈ പുസ്തകത്തിൻ്റെ ഏറ്റവും പഴയ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
  • ഉദ്‌ഘാടനറിലീസിലെ ഏറ്റവും പുതിയ രേഖ വിഷ്ണുമംഗലം കുമാർ ബാംഗ്ലൂർ കേരളസമാജത്തെ പറ്റി രചിച്ച  കേരളം സമാജം ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകമാണ്.

 

ബാംഗ്ലൂരിൽ നിന്നുള്ള പ്രത്യേക രേഖകൾ

തൽക്കാലികമാണെങ്കിൽ പോലും നിലവിൽ ബാംഗ്ലൂർ ആണ് കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ കേന്ദ്രം. ഇത് ഒരു അപൂർവ്വ അവസരമായതിനാൽ തന്നെ ബാംഗ്ലൂരിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഇപ്പോൾ സവിശേഷ ശ്രദ്ധയുണ്ട്. അങ്ങനെയുള്ള കുറച്ച് ബാംഗ്ലൂർ രേഖകളും ഉദ്‌ഘാടനറിലീസിൻ്റെ ഭാഗമാണ്.

  • ബാംഗ്ലൂർ മലയാളി: ബാംഗ്ലൂർ മലയാളികളുടെ മുത്തശ്ശി സംഘടനയായ ബാംഗ്ലൂർ കേരളസമാജം 1970ലും 1975ലും പ്രസിദ്ധീകരിച്ച ബാംഗ്ലൂർ മലയാളി എന്ന പുസ്തകം. ഈ പുസ്തകങ്ങൾ ലഭ്യമായത് ബാംഗ്ലൂർ മലയാളിയായ വിഷ്ണുമംഗലം കുമാറിൻ്റെ ശേഖരത്തിൽ നിന്നാണ്.
  • കേരളം സമാജം ഇന്നലെ ഇന്ന് നാളെ: ബാംഗ്ലൂർ കേരള സമാജത്തിൻ്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം. ബാംഗ്ലൂർ മലയാളിയായ വിഷ്ണുമംഗലം കുമാറിൻ്റെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹം തന്നെയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

പാഠപുസ്തകങ്ങൾ

പാഠപുസ്തകങ്ങൾ കൂടുതലെണ്ണം ഡിജിറ്റൈസേഷനായി ലഭ്യമായിട്ടുണ്ട്.അതിലെ കുറച്ചെണ്ണം ഈ ഉൽഘാടന സ്കാനുകളിൽ ഉണ്ട്. ഈ പാഠപുസ്തകങ്ങൾ ശ്രീ ഡൊമിനിക് നെടുമ്പറമ്പിലും ടോണി ആൻ്റണി മാഷും കൂടെ ലഭ്യമാക്കിയതാണ്.

  • പ്രായോഗിക കണക്കു പുസ്തകം: 1937ൽ ടി ലക്ഷ്മിക്കുട്ടി വാരസ്യാർ രചിച്ച നാലാം ക്ലാസ്സിലേക്കുള്ള പാഠ പുസ്തകത്തിന്റെ സ്കാൻ. കൊച്ചി സർക്കാരിന് വേണ്ടി തൃശൂർ ഡെക്കാൻ പ്രിന്റിങ് പ്രെസ്സിൽ അച്ചടിച്ചത്
  • ഇന്ത്യാ ചരിത്ര വീക്ഷണം രണ്ടാം വാള്യം: 1952ലെ അഞ്ചാം ക്ലാസ്സിലേക്കുള്ള പാഠ പുസ്തകത്തിന്റെ സ്കാൻ.
  • ബാലവാചകം: 1938 ൽ വിദ്വാൻ ആർ. മീനാക്ഷി സുന്ദരം രചിച്ച തമിഴ് പാഠപുസ്തകത്തിന്റെ സ്കാൻ. മദ്രാസ് കാക്സ്റ്റൻ പ്രെസ്സിൽ അച്ചടിച്ചത്
  • ലോവർ സെക്കന്ററി ജോഗ്രഫി (ഭൂമിശാസ്ത്രം): 1939ൽ പ്രസിദ്ധീകരിച്ച രണ്ടാം ഫോറത്തിലേക്കുള്ള ഭൂമിശാസ്ത്രം പാഠപുസ്തകം രണ്ടാം ഭാഗത്തിന്റെ സ്കാൻ. രചയിതാവ് കെ .കരുണാകരൻ നായർ.അച്ചടി: വിജയമണി പ്രിന്റിങ് വർക്സ് , തൃശൂർ

ആനുകാലികങ്ങൾ

മണ്ണാർക്കാട് KJTM സഹൃദയ ലൈബ്രറിയിൽ നിന്നുള്ള ആനുകാലികങ്ങളുടെ റിലീസ് തുടരുകയാണ്. ഈ റിലീസിൽ ഉൾപ്പെടിരിക്കുന്ന ചില പ്രമുഖമാസികകൾ:

  • പ്രകാശം മാസിക: കൊച്ചി നാട്ടുരാജ്യത്തിൽ നിന്നും ഡോ. കമാൽ പാഷ തയ്യിൽ മുഖ്യ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന പ്രകാശം എന്ന ആനുകാലികത്തിൻ്റെ 26 ലക്കങ്ങൾ. ഇസ്ലാം പശ്ചാത്തലം ഉള്ള മാസികയിൽ മതപരമായ വിഷയങ്ങൾക്ക് പുറമെ സാഹിത്യം, സാമൂഹ്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള പംക്തികളും കാണാം. കൊച്ചിയിലെ ജാനകി പ്രിന്റിങ് പ്രസ്സ് ആണ് അച്ചടി
  • സർവീസ് മാസിക: നായർ സർവീസ് സൊസൈറ്റിയുടെ സമുദായ മാസിക. മാസികയുടെ 1945ലെ ആറു ലക്കങ്ങൾ, 1946 ലെ അഞ്ചു ലക്കങ്ങൾ,1947ലെ ഒരു ലക്കം എന്നിവയുടെ അടക്കം മൊത്തം 12 ലക്കങ്ങൾ.. പ്രസാധകൻ മന്നത്ത് പദ്മനാഭ പിള്ള. അച്ചടി എൻ. എസ്. എസ്. പ്രസ്സ്, ചങ്ങനാശ്ശേരി
  • ചക്രവാളം വാരിക: കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ചക്രവാളം വാരികയുടെ 1946 ഓഗസ്റ്റ് മുതൽ ഒക്‌ടോബർ വരെയുള്ള 16 ലക്കങ്ങളുടെ സ്കാൻ. പത്രാധിപർ കെ പി കരുണാകര പിഷാരടി. പ്രിന്റിങ് ചക്രവാളം പ്രസ്സ്, കോട്ടയം
  • കലാനിധി മാസിക: ആർ. നാരായണ പണിക്കരുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ 1948 ലെ രണ്ടു ലക്കങ്ങൾ, 1949 ലെ ആറു ലക്കങ്ങൾ, 1949 ലെ ഒരു ലക്കം എന്നിവയുടെ സ്കാൻ. പ്രസാധകൻ ടി സുബ്ബയ്യ റെഡ്ഢിയാർ. അച്ചടി റെഡ്ഢിയാർ പ്രസ്സ്, തിരുവനന്തപുരം
  • നവജീവൻ വാരിക: 1938 ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ വാരികയുടെ സ്കാൻ.തിരുവനന്തപുരത്തു നിന്നും സി. വി. കുഞ്ഞുരാമന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന വാരികയിൽ ആനുകാലിക സംഭവ വികാസങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

സുവനീറുകൾ/വാർഷികപ്പതിപ്പുകൾ

മണ്ണാർക്കാട് KJTM സഹൃദയ ലൈബ്രറിയിൽ നിന്നുള്ള സുവനീറുകളുടെ/വാർഷികപതിപ്പുകളുടെ റിലീസ് തുടരുകയാണ്. ഈ റിലീസിൽ ഉൾപ്പെടിരിക്കുന്ന ചില പ്രമുഖമാസികകൾ:

  • കൗമുദി കേരള സ്റ്റേറ്റ് സ്പെഷ്യൽ: കേരളത്തിൻ്റെ രൂപീകരണത്തോട് അനുബന്ധിച്ച് 1956ൽ കൗമുദി പ്രസിദ്ധീകരിച്ച സുവനീർ ആണ് ഇത്. ഒരു ചരിത്രസുവനീർ ആയത് കൊണ്ട് അതിൻ്റെ പ്രത്യേകതകളും ഈ സുവനീറിനു ഉണ്ട്.
  • ജയകേരളം ഓണം വിശേഷാൽ പതിപ്പ്: മദിരാശിയിലെ മറുനാടൻ മലയാളികളുടെ പ്രസിദ്ധീകരണമായിരുന്നു ജയകേരളം. 1947ൽ ഇന്ത്യയിൽ ആദ്യമായി മറുനാടൻ മലയാളികൾ തുടങ്ങിയ പ്രസിദ്ധീകരണമെന്ന് അവകാശപ്പെടുന്ന ജയകേരളം വാരികയുടെ 1948 ഓണം വിശേഷാൽ പ്രതിയുടെ സ്കാൻ. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
  • പാഞ്ചജന്യം: മിടുക്കൻ തമ്പുരാൻ എന്ന അറിയപ്പെട്ടിരുന്ന ഉത്രാടം തിരുനാൾ കേരള വർമ്മ കൊച്ചി മഹാരാജാവിന്റെ എഴുപത്തെട്ടാം ജന്മദിനത്തോടനുടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണികയുടെ സ്കാൻ. പ്രസാധനം: പാഞ്ചജന്യം തൃശൂർ അച്ചടി: ബി. വി. ബുക്ക് ഡിപ്പോ ആൻഡ് പ്രിന്റിങ് പ്രസ്സ്, തിരുവനന്തപുരം
  • സമസ്തകേരള സാഹിത്യപരിഷത്ത് റിപ്പോർട്ട്: 1935ൽ സമസ്തകേരള സാഹിത്യപരിഷത്ത് തലശ്ശേരിയിൽ ചേർന്ന ഒമ്പതാം സമ്മേളനത്തിൻ്റെ റിപ്പോർട്ടും പ്രത്യേകതകൾ ഉള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. അക്കാലത്തെ പ്രശസ്ത സാഹിത്യകാരന്മാരുടെ സൃഷ്ടികളും ഇതിൽ കാണാം.
  • വിശാല കേരളം: 1937ൽ തുറവൂർ ശ്രീ ലക്ഷ്മി നൃസിംഹവിലാസം വായനശാലയുടെ ദശാബ്ദ ജൂബിലി സ്മരണികയുടെ സ്കാൻ. പ്രസാധനം ശ്രീ പി കെ നീലകണ്‌ഠ പണിക്കർ. അച്ചടി: എസ്. ജി. പ്രസ്സ്, പറവൂർ.
  • സചിവോത്തമവിലാസം വായന ശാലയുടെ വാർഷിക സ്മരണിക: 1943 ൽ മൂന്നു വര്ഷം പൂർത്തിയാക്കിയ തൊടുപുഴ സചിവോത്തമവിലാസം ഗ്രന്ഥാലയത്തിന്റെ വിശേഷാൽപ്രതിയിൽ ആശംസകളും പ്രമുഖ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഉപഹാരമഞ്ജരി: സാഹിത്യരത്നം ശ്രീ ആറ്റൂർ കൃഷ്ണപിഷാരടിയുടെ ഷഷ്ടി പൂർത്തിയോടനുബന്ധിച്ച് 1939 ൽ തൃശൂരിൽ നിന്നും പ്രസിദ്ധീകരിച്ച സ്മരണികയുടെ സ്കാൻ . പ്രകാശനം ആർ സി ഭട്ടാരക സഹോദരന്മാർ തൃശ്ശിവപേരൂർ. അച്ചടി മംഗളോദയം പ്രസ്സ്, തൃശൂർ

ടൈറ്റസ് വർഗീസിൻ്റെ രചനകൾ

വിദേശമലയാളിയായ ജോർജ്ജ് തോമസിൻ്റെ (ഡെൻമാർക്ക്) ശേഖരത്തിൽ നിന്നുള്ളതാണ് അദ്ദേഹത്തിൻ്റെ ബന്ധുകൂടിയായ റ്റൈറ്റസ് വർഗ്ഗീസിൻ്റെ രചനകൾ. ഡിജിറ്റൈസേഷനായി ഡെൻമാർക്കിൽ നിന്ന് ബാംഗ്ലൂരിലെത്തിയ രേഖകൾ ആണിത്. അതിലെ പ്രധാനപ്പെട്ട രണ്ടു പുസ്തകങ്ങൾ.

  • മാർ തോമസു അത്താനാസ്യോസു മെത്രാപൊലീത്ത: മാർത്തോമ്മാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വൈഷമ്യകരമായ കാലഘട്ടത്തിൽ സഭക്ക് സുധീര നേതൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ ജീവചരിത്രം.1970 ൽ പ്രസിദ്ധീകരിച്ചത്. രചന ടൈറ്റസ് വർഗ്ഗീസ്. അച്ചടി ബി. വി. ബുക്ക് ഡിപ്പോ ആൻഡ് പ്രിന്റിങ് വർക്സ്, തിരുവനന്തപുരം
  • തീത്തൂസ് പ്രഥമൻ മെത്രാപൊലീത്ത 1976 ൽ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിന്റെ സ്കാൻ. രചന ടൈറ്റസ് വർഗ്ഗീസ്.. അച്ചടി- നളത്ര പ്രിന്റേഴ്‌സ് കോട്ടയം

 

2022 ഒക്ടോബർ 30 നു റിലീസ് ചെയ്ത 101 കേരള രേഖകളുടെ പട്ടിക:

ക്രമ നമ്പർ വർഷം പുസ്തകത്തിൻ്റെ പേര് സ്കാൻ ലിങ്ക്
1 1934 മലയാള ബാസൽ മിഷൻ സഭയുടെ ചരിത്ര സംക്ഷേപം https://gpura.org/item/basel-evangelical-mission-centenery-1934
2 1935 റിപ്പോർട്ട് ഓഫ് ദി ഓൾ കേരള ലൈബ്രറി അക്കാദമി https://gpura.org/item/basel-evangelical-mission-centenery-1934
3 1937 വിശാല കേരളം https://gpura.org/item/vishalakeralam-1937
4 1937 പ്രകാശം- പുസ്തകം 03 ലക്കം 09 https://gpura.org/item/prakasam-book-03-issue-09-1937
5 1937 പ്രകാശം- പുസ്തകം 03 ലക്കം 10 https://gpura.org/item/prakasam-book-03-issue-10-1937
6 1937 പ്രകാശം- പുസ്തകം 03 ലക്കം 12 https://gpura.org/item/prakasam-book-03-issue-12-1937
7 1937 പ്രകാശം- പുസ്തകം 03 ലക്കം 13 https://gpura.org/item/prakasam-book-03-issue-13-1937
8 1937 പ്രകാശം- പുസ്തകം 03 ലക്കം 20 https://gpura.org/item/prakasam-book-03-issue-20-1937
9 1937 പ്രകാശം- പുസ്തകം 03 ലക്കം 21 https://gpura.org/item/prakasam-book-03-issue-21-1937
10 1937 പ്രകാശം- പുസ്തകം 03 ലക്കം 22 https://gpura.org/item/prakasam-book-03-issue-22-1937
11 1937 പ്രകാശം- പുസ്തകം 03 ലക്കം 23 https://gpura.org/item/prakasam-book-03-issue-23-1937
12 1937 പ്രകാശം- പുസ്തകം 3 ലക്കം 24 https://gpura.org/item/prakasam-book-03-issue-24-1937
13 1937 പ്രകാശം- പുസ്തകം 03 ലക്കം 25 https://gpura.org/item/prakasam-book-03-issue-25-1937
14 1937 പ്രകാശം- പുസ്തകം 03 ലക്കം 26 https://gpura.org/item/prakasam-vol-03-book-26-1937
15 1937 പ്രകാശം- പുസ്തകം 03 ലക്കം 27 https://gpura.org/item/prakasam-book-03-issue-27-1937
16 1937 പ്രകാശം- പുസ്തകം 03 ലക്കം 28 https://gpura.org/item/prakasam-book-03-issue-28-1937
17 1937 പ്രകാശം- പുസ്തകം 03 ലക്കം 29 https://gpura.org/item/prakasam-pusthakam-03-lakkam-29-1937
18 1937 പ്രകാശം- പുസ്തകം 3 ലക്കം 30 https://gpura.org/item/prakasam-book-03-issue-30-1937
19 1937 പ്രകാശം- പുസ്തകം 03 ലക്കം 31 https://gpura.org/item/prakasam-book-03-issue-31-1937
20 1937 പ്രകാശം- പുസ്തകം 03 ലക്കം 32 https://gpura.org/item/prakasam-book-03-issue-32-1937
21 1937 പ്രകാശം- പുസ്തകം 03 ലക്കം 33 https://gpura.org/item/prakasam-book-03-issue-33-1937
22 1937 പ്രകാശം- പുസ്തകം 03 ലക്കം 34 https://gpura.org/item/prakasam-book-03-issue-34-1937
23 1937 പ്രകാശം- പുസ്തകം 03 ലക്കം 35 https://gpura.org/item/prakasam-book-03-issue-35-1937
24 1937 പ്രകാശം- പുസ്തകം 03 ലക്കം 36 https://gpura.org/item/prakasam-book-03-issue-36-1937
25 1937 പ്രകാശം- പുസ്തകം 03 ലക്കം 37 https://gpura.org/item/prakasam-book-03-issue-37-1937
26 1937 പ്രകാശം- പുസ്തകം 03 ലക്കം 39 https://gpura.org/item/prakasam-book-03-issue-39-1937
27 1937 പ്രകാശം- പുസ്തകം 03 ലക്കം 40 https://gpura.org/item/prakasam-book-03-issue-40-1937
28 1937 പ്രകാശം- പുസ്തകം 04 ലക്കം 01 https://gpura.org/item/prakasam-book-04-issue-01-1937
29 1937 പ്രായോഗിക കണക്കുപുസ്തകം https://gpura.org/item/practical-mathematic-1937
30 1937 കൗമുദി പുസ്തകം 01 ലക്കം 11 https://gpura.org/item/the-koumudi-book-01-issue-11-1937
31 1938 ബാലവാചകം https://gpura.org/item/balavachakam-1938
32 1938 ലോങ്ങ്മാൻസ് തമിഴ് പാഠം https://gpura.org/item/longman-s-thamizh-padam-1938
33 1938 സചിവൻ പുസ്തകം 01 ലക്കം 12 https://gpura.org/item/sachivan-book-01-issue-12-1938
34 1938 സചിവൻ പുസ്തകം 01 ലക്കം 16 https://gpura.org/item/sachivan-book-01-issue-16-1938
35 1938 നവജീവൻ പുസ്തകം 13 ലക്കം 01 https://gpura.org/item/the-navajeevan-book-13-issue-01-1938
36 1938 നവജീവൻ പുസ്തകം 13 ലക്കം 02 https://gpura.org/item/the-navajeevan-book-13-issue-02-1938
37 1938 നവജീവൻ പുസ്തകം 13 ലക്കം 03 https://gpura.org/item/the-navajeevan-book-13-issue-03-1938
38 1938 നവജീവൻ പുസ്തകം 13 ലക്കം 04 https://gpura.org/item/the-navajeevan-book-13-issue-04-1938
39 1938 നവജീവൻ പുസ്തകം 13 ലക്കം 05 https://gpura.org/item/the-navajeevan-book-13-issue-05-1938
40 1938 നവജീവൻ പുസ്തകം 13 ലക്കം 07 https://gpura.org/item/the-navajeevan-book-13-issue-07-1938
41 1938 നവജീവൻ പുസ്തകം 13 ലക്കം 08 https://gpura.org/item/the-navajeevan-book-13-issue-08-1938
42 1938 നവജീവൻ പുസ്തകം 13 ലക്കം 09 https://gpura.org/item/the-navajeevan-book-13-issue-09-1938
43 1938 നവജീവൻ പുസ്തകം 13 ലക്കം 11 https://gpura.org/item/the-navajeevan-book-13-issue-11-1938
44 1938 നവജീവൻ പുസ്തകം 13 ലക്കം 12 https://gpura.org/item/the-navajeevan-book-13-issue-12-1938
45 1938 നവജീവൻ പുസ്തകം 13 ലക്കം 13 https://gpura.org/item/the-navajeevan-book-13-issue-13-1938
46 1938 നവജീവൻ പുസ്തകം 13 ലക്കം 14 https://gpura.org/item/the-navajeevan-book-13-issue-14-1938
47 1939 ഉപഹാര മഞ്ജരി https://gpura.org/item/upahara-manjari-1939
48 1939 ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം https://gpura.org/item/lower-secondary-geographyu-1939
49 1940 ന്യൂ മെത്തേഡ് ഇംഗ്ലീഷ് റീഡർ ബുക്ക് I https://gpura.org/item/new-method-english-readers-book-i-1940
50 1943 സചിവോത്തമവിലാസം റീഡിങ് റൂം ആൻഡ് ലൈബ്രറി-ആന്വൽ സപ്പ്ളിമെൻറ് https://gpura.org/item/sachivothamavilasam-readingroom-library-annual-sup-1943
51 1945 പാഞ്ചജന്യം തിരുനാൾ വിശേഷാൽ പ്രതി https://gpura.org/item/the-panchajanyam-birthday-special-1945
52 1945 സർവ്വീസ് പുസ്തകം17 ലക്കം 01 https://gpura.org/item/service-book-17-issue-01-1945
53 1945 സർവ്വീസ് പുസ്തകം 20 ലക്കം 02 https://gpura.org/item/service-book-20-issue-02-1945
54 1945 സർവ്വീസ് പുസ്തകം 20 ലക്കം 03 https://gpura.org/item/service-book-20-issue-03-1945
55 1945 സർവ്വീസ് പുസ്തകം 20 ലക്കം 04, 05 https://gpura.org/item/service-book-20-issue-04-05-1945
56 1945 സർവ്വീസ് പുസ്തകം 20 ലക്കം 06 https://gpura.org/item/service-book-20-issue-06-1945
57 1945 സർവ്വീസ് പുസ്തകം 20 ലക്കം 07 https://gpura.org/item/service-book-20-issue-07-1945
58 1946 സർവ്വീസ് പുസ്തകം 20 ലക്കം 10 https://gpura.org/item/service-book-20-issue-10-1946
59 1946 സർവ്വീസ് പുസ്തകം 20 ലക്കം 11 https://gpura.org/item/service-book-20-issue-11-1946
60 1946 സർവ്വീസ് പുസ്തകം 21 ലക്കം 02 https://gpura.org/item/service-book-21-issue-02-1946
61 1946 സർവ്വീസ് പുസ്തകം 21 ലക്കം 03 https://gpura.org/item/service-book-21-issue-03-1946
62 1946 സർവ്വീസ് പുസ്തകം 21 ലക്കം 05 https://gpura.org/item/service-book-21-issue-05-1946
63 1946 ചക്രവാളം പുസ്തകം 03 ലക്കം 01 https://gpura.org/item/chakravalam-book-03-issue-01-1946
64 1946 ചക്രവാളം പുസ്തകം 03 ലക്കം 02 https://gpura.org/item/chakravalam-book-03-issue-02-1946
65 1946 ചക്രവാളം പുസ്തകം 03 ലക്കം 03 https://gpura.org/item/chakravalam-book-03-issue-03-1946
66 1946 ചക്രവാളം പുസ്തകം 03 ലക്കം 04 https://gpura.org/item/chakravalam-book-03-issue-04-1946
67 1946 ചക്രവാളം പുസ്തകം 03 ലക്കം 05 https://gpura.org/item/chakravalam-book-03-issue-05-1946
68 1946 ചക്രവാളം പുസ്തകം 03 ലക്കം 06 https://gpura.org/item/chakravalam-book-03-issue-06-1946
69 1946 ചക്രവാളം പുസ്തകം 03 ലക്കം 07 https://gpura.org/item/chakravalam-book-03-issue-07-1946
70 1946 ചക്രവാളം പുസ്തകം 03 ലക്കം 08 https://gpura.org/item/chakravalam-book-03-issue-08-1946
71 1946 ചക്രവാളം പുസ്തകം 03 ലക്കം 09 https://gpura.org/item/chakravalam-book-03-issue-09-1946
72 1946 ചക്രവാളം പുസ്തകം 03 ലക്കം 10 https://gpura.org/item/chakravalam-book-03-issue-10-1946
73 1946 ചക്രവാളം പുസ്തകം 03 ലക്കം 11 https://gpura.org/item/chakravalam-book-03-issue-11-1946
74 1946 ചക്രവാളം പുസ്തകം 03 ലക്കം 12 https://gpura.org/item/chakravalam-book-03-issue-12-1946
75 1946 ചക്രവാളം പുസ്തകം 03 ലക്കം 13 https://gpura.org/item/chakravalam-book-03-issue-13-1946
76 1946 ചക്രവാളം പുസ്തകം 03 ലക്കം 15 https://gpura.org/item/chakravalam-book-03-issue-15-1946
77 1946 ചക്രവാളം പുസ്തകം 03 ലക്കം 17 https://gpura.org/item/chakravalam-book-03-issue-17-1946
78 1946 ചക്രവാളം പുസ്തകം 3 ലക്കം 18 https://gpura.org/item/chakravalam-book-03-issue-18-1946
79 1947 സർവ്വീസ് പുസ്തകം 22 ലക്കം 09 https://gpura.org/item/service-book-22-issue-09-1947
80 1947 ജയകേരളം https://gpura.org/item/jayakeralam-1947
81 1948 ഐക്യ കേരള ഗ്രന്ഥാലയം – വാർഷിക ഗ്രന്ഥം https://gpura.org/item/aikya-kerala-grandhalayam-varshika-grandham-1948
82 1948 നവസാഹിതി https://gpura.org/item/nava-sahithi-1948
83 1948 പൗരശക്തി https://gpura.org/item/pourashakthi-1948
84 1949 കലാനിധി പുസ്തകം 02 ലക്കം 06 https://gpura.org/item/kalanidhi-book-02-issue-06-1949
85 1949 കലാനിധി പുസ്തകം 02 ലക്കം 07 https://gpura.org/item/kalanidhi-book-02-issue-07-1949
86 1949 കലാനിധി പുസ്തകം 03 ലക്കം 01 https://gpura.org/item/kalanidhi-book-03-issue-01-1949
87 1949 കലാനിധി പൂജ സ്പെഷ്യൽ https://gpura.org/item/kalanidhi-1949
88 1949 സഹൃദയ വാർഷിക പതിപ്പ് https://gpura.org/item/1949-sahrudaya-varshika-pathip
89 1952 ഇന്ത്യ ചരിത്ര വീക്ഷണം https://gpura.org/item/india-charithra-veekshanam-1952
90 1953 മലയാള രാജ്യം വിശേഷാൽ പ്രതി https://gpura.org/item/malayala-rajyam-visheshal-prathi-1953
91 1956 കൗമുദി കേരള സ്റ്റേറ്റ് സ്പെഷ്യൽ https://gpura.org/item/koumudi-kerala-state-special-1956
92 1957 മലയാള രാജ്യം വിശേഷാൽ പ്രതി https://gpura.org/item/malayala-rajyam-visheshal-prathi-1957
93 1960 മലയാള രാജ്യം https://gpura.org/item/malayala-rajyam-1960
94 1970 മാർ തോമസ് അത്തനാസ്യോസു മെത്രപൊലീത്ത https://gpura.org/item/mar-thomas-athanasyosu-methrapoleetha-1970
95 1970 ബാംഗ്ലൂർ മലയാളി https://gpura.org/item/bangalore-malayali-1970
96 1975 ബാംഗ്ലൂർ മലയാളി https://gpura.org/item/bangalore-malayali-1975
97 1976 തീത്തൂസ് പ്രഥമൻ മെത്രാപ്പോലീത്ത https://gpura.org/item/theethoos-pradhaman-methraopleetha-1976
98 1980 വെള്ളിയംപള്ളിൽ കുടുംബ ചരിത്രം https://gpura.org/item/velliyampallil-kudumba-charithram-1980
99 1983 ഗ്ലിമ്സെസ് ഓഫ് ദി ഹിസ്റ്ററി ഓഫ് ക്രിസ്ത്യൻ ചർച്ചസ് ഇൻ ഇന്ത്യ https://gpura.org/item/glimpses-of-the-history-of-the-christian-churches–1983
100 1992 മിഷനറി ഹൊറൈസൺസ് https://gpura.org/item/missionary-horizons-1992
101 2007 കേരള സമാജം ഇന്നലെ ഇന്ന് നാളെ https://gpura.org/item/kerala-samajam-innale-innu-nale-2007