2001 – നവധാരാ തിയേറ്റേഴ്സ് – രജത ജൂബിലി സ്മരണിക

2001ൽ പൂഞ്ഞാർ നവധാരാ തിയറ്റേഴ്സിൻ്റെ ഇരുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നവധാര തിയറ്റേഴ്സ്  –  രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2001 - നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക
2001 – നവധാരാ തിയേറ്റേഴ്സ് – രജത ജൂബിലി സ്മരണിക

കലാകേരളത്തിൻ്റെ ചരിത്രത്തിൽ തുടർച്ചയായി മികവുറ്റ 25 പ്രൊഫഷനൽ സാമൂഹ്യനാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട്  25 വർഷങ്ങൾ പിന്നിടുന്ന അവസരത്തിലാണ് ഈ സ്മരണിക പുറത്തിറക്കിയിട്ടുള്ളത്. ആമുഖകുറിപ്പ്, കഴിഞ്ഞ 25 വർഷങ്ങളിലെ പ്രവർത്തന ചരിത്രം, സന്ദേശങ്ങൾ, ഭരണസമിതിയെ പറ്റിയുള്ള വിവരങ്ങൾ, നാടകവേദിയെ കുറിച്ചുള്ള ലേഖനങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നവധാരാ തിയേറ്റേഴ്സ് – രജത ജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 2001
  • താളുകളുടെ എണ്ണം: 68
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – പാടുക കേരളമേ

1964 ൽ പൂനയിലെ മാർതോമ്മാ മലയാള സമാജം, പേപ്പൽ സെമിനാരി പ്രസിദ്ധീകരിച്ച പാടുക കേരളമേ എന്ന കയ്യെഴുത്തു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1964 - പാടുക കേരളമേ
1964 – പാടുക കേരളമേ

പൂനെയിലുള്ള പേപ്പൽ സെമിനാരി (പിഎസ്), ഇന്ത്യയിലെ ഭാവി പുരോഹിതരെ പരിശീലിപ്പിക്കുന്നതിനായി  ഉദ്ദേശിച്ചിട്ടുള്ള ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമാണ്. മലയാളികൾക്ക് ഒന്നു ചേർന്ന് പാടുവാനും അവരിൽ സംഗീതാഭിരുചിയും സാമൂഹ്യബോധവും ഉളവാക്കുക എന്ന ഉദ്ദേശത്തോടെയും തയ്യാറാക്കിയ ഈ കയ്യെഴുത്തു പുസ്തകത്തിൽ 53 ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പാടുക കേരളമേ
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – സീയോൻ സംഗീതങ്ങൾ- കെ ഒ. ചേറു

സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭക്കാരാൽ 1965 ൽ രചിക്കപ്പെട്ട സീയോൻ സംഗീതങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - സീയോൻ സംഗീതങ്ങൾ - കെ ഒ . ചേറു
1965 – സീയോൻ സംഗീതങ്ങൾ – കെ ഒ . ചേറു

ക്രിസ്തീയ വിശ്വാസികളുടെ ആശ്വാസത്തിനും സ്ഥിരതക്കുമായി, സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭ 1100 ലും, 1102 ലും, 1108 ലും , 1121 ലും പ്രസിദ്ധപ്പെടുത്തിയ സീയോൻ ഗീതങ്ങളിലും, കൂടാതെ കേരള ക്രൈസ്തവ ഗീതങ്ങൾ എന്ന ചെറു പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും, അവരുടെ ജീവിതാനുഭവത്തിൽ അവർക്കു ലഭിച്ചിട്ടുള്ളതുമായ പുതിയ പാട്ടുകളും ചേർത്ത് കൊണ്ടാണ് ഈ ചെറു പുസ്തകം ഗാന രൂപത്തിൽ രചിക്കപ്പെട്ടത്.

293 ഗാനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിത്യ സീയോനിലേക്കു യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ക്രിസ്തീയ വിശ്വാസികൾക്കു ഒരു പുതിയ ഉണർവ്വ് നൽകും ഇതിലെ ഗാനങ്ങൾ.

കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്:സീയോൻ സംഗീതങ്ങൾ
  • താളുകളുടെ എണ്ണം:236
  • അച്ചടി:U.K.C Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ

1948 – ൽ മാർക്സിസ്റ്റ് പ്രസിദ്ധീകരണശാല തൃശൂർ  പ്രസിദ്ധീകരിച്ച നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ റഷ്യ അതിൽ പങ്കാളിയായി. ദേശീയതയും രാജ്യരക്ഷാവാദവുമുയർത്തിയതോടെ ജനങ്ങൾക്ക് ഭരണകൂടത്തിനു പിന്തുണ നൽകേണ്ടി വന്നു. എന്നാൽ അത് നീണ്ടു നിന്നില്ല. നിക്കൊളാസ് രണ്ടാമൻ്റെ സർക്കാർ താഴെ വീഴുകയും ജോർജി ലവേവിൻ്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ വൈകാതെ അതും താഴെ വീണു. ഈ പ്രത്യേക സന്ദർഭത്തിൽ ലെനിൻ്റെ ബോൾഷെവിക് പാർട്ടി ശക്തി പ്രാപിച്ചു. രാജ്യത്തു നിന്നു പലായനം ചെയ്യേണ്ടി വന്ന ലെനിൻ തൻ്റെ അനുയായികൾക്ക് എഴുത്തുകളിലൂടെ ഊർജ്ജം പകർന്നു.

രാജഗോപാൽ ആണ് ഈ പുസ്തകം
പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വെളിപ്പാടിൻ്റെ വ്യാഖ്യാനം – സി. വി. താരപ്പൻ

വിശുദ്ധ ബൈബിളിൽ , പുതിയ നിയമത്തിൽ യോഹന്നാന് ലഭിച്ച വെളിപാടിനേക്കുറിച്ച് , സി വി താരപ്പൻ രചിച്ച വെളിപ്പാടിൻ്റെ വ്യാഖ്യാനം   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ
വെളിപ്പാടിൻ്റെ വ്യാഖ്യാനം – സി. വി. താരപ്പൻ

വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള, വിശുദ്ധ യോഹന്നാന് ഉണ്ടായതായി വിവരിക്കുന്ന വെളിപാടിനേക്കുറിച്ച് ഈ പുസ്തകത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു.20 അധ്യായങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവ,  ഈ ചെറു പുസ്തകത്തിൽ സൂക്ഷ്മതയോടെ വിവരിച്ചിരിക്കുന്നു.ക്രിസ്തുവിൻ്റെ ഏറെ പ്രിയ ശിക്ഷ്യനായിരുന്ന യോഹന്നാനു ലഭിച്ച ഈ വെളിപാട് ,ഏഴു സഭകൾക്ക് എന്നു പറഞ്ഞിരിക്കുന്നത് സഭായുഗത്തെ ഏഴായി ഭാഗിച്ച് ,ആ എല്ലാ കാലങ്ങളിലുമുള്ള സഭക്കു് എന്നു അർത്ഥമാക്കുന്നു.ന്യയവിധി, അന്തിക്രിസ്തുവിൻ്റെ കാലം, നിത്യത എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.

ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വെളിപ്പാടിൻ്റെ വ്യാഖ്യാനം
  • രചയിതാവ്: സി. വി. താരപ്പൻ
  • താളുകളുടെ എണ്ണം:48
  • അച്ചടി:Eveready Press, Kunnamkulm
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – മാർക്സും സൗന്ദര്യ ശാസ്ത്രവും

1983 – ൽ പ്രസിദ്ധീകരിച്ച മാർക്സും സൗന്ദര്യ ശാസ്ത്രവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മാർക്സും സൗന്ദര്യ ശാസ്ത്രവും

കലാരചനകളുടെ സൗന്ദര്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെ കാലികവും പുരോഗമനപരവുമായ രീതിയിൽ കണ്ടെത്തുകയാണ് കാൾ മാർക്സ് ചെയ്തതെന്ന് സ്ഥാപിക്കുന്ന അഞ്ച് പഠനപ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ ലോകത്തെ സൗന്ദര്യാത്മകമായി അറിയാനും ആസ്വദിക്കാനുമുള്ള ഉപാധിയായി മാത്രമല്ല, അതിനെ പരിവർത്തിപ്പിക്കാനുള്ള ഉപാധിയായും സാഹിത്യത്തെയും കലകളെയും പരിഗണിക്കേണ്ടതുണ്ടെന്ന് വാദിക്കുകയാണ് ഇതിലെ പ്രബന്ധങ്ങൾ ചെയ്യുന്നത്. എൻ ഇ ബാലറാം, സി.ഉണ്ണിരാജ എന്നിവർ രചിച്ച പ്രബന്ധങ്ങൾ സൗന്ദര്യശാസ്ത്രമേഖലയിൽ മാർക്സിൻ്റെ ആശയങ്ങൾ ചെലുത്തിയ സ്വാധീനം, സാഹിത്യകൃതികൾക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം, അതിൻ്റെ സൈദ്ധാന്തികമായ വശങ്ങൾ, മാർക്സിയൻ സൗന്ദര്യശാസ്ത്രവും മലയാളസാഹിത്യവുമായുള്ള ബന്ധം, മലയാള സാഹിത്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മാർക്സും സൗന്ദര്യശാസ്ത്രവും
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ

1935 ൽ പ്രസിദ്ധീകരിച്ച, പെണ്ണമ്മ സന്യാസിനി രചിച്ച യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ
1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ

പലപ്പോഴായി പലർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ നിന്നുള്ള ഒരു സങ്കലനമാണു് ഈ ചെറുഗാനകൃതി.മനുഷ്യഹൃദയത്തെ ആർദ്രമാക്കുന്നതിനു് ഗീതങ്ങൾക്കുള്ള ശക്തി ,ഈ പുസ്തകത്തിൽ നമുക്കു അനുഭവപ്പെടും.ഈ പുസ്തകത്തിലെ പാട്ടുകൾ ക്രിസ്തീയ സഹോദര സഹോദരിമാർക്ക് ഒരു നവോന്മ്മേഷം പകരും എന്ന കാര്യത്തിൽ സന്ദേഹം ഇല്ല.ക്രിസ്തീയശുശ്രൂഷയിൽ പ്രാചീന കാലത്തേക്കാൾ, ആധുനിക കാലത്തിനു സംഗീതത്തിനു പ്രധാന്യം കൂടിയിട്ടുള്ളതായും ഈ പുസ്തകത്തിലെ വരികളിൽ തെളിഞ്ഞു കാണാം.

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 70
  • അച്ചടി: C.P.M.M Press, Kozhancherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – ഇ.വി. രാമൻ നമ്പൂതിരിയുടെ ഡയറിക്കുറിപ്പുകൾ

കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ ഗവേഷകൻ തുടങ്ങി പലമേഖലകളിലും പ്രസിദ്ധനായിരുന്ന പണ്ഡിതർ ഇ.വി. രാമൻ നമ്പൂതിരിയുടെ 1918-ലെ ഡയറിക്കുറിപ്പുകളുടെ കൈയെഴുത്തുപ്രതിയാണിത്.

1897 – 1957 കാലഘട്ടത്തിലാണ് രാമൻ നമ്പൂതിരി ജീവിച്ചിരുന്നത്. ഇരുപത്തി ഒന്നാം വയസ്സിലെ കവിയുടെ ജീവിതവും അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളും ഈ കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. കാലപ്പഴക്കത്താൽ ഡയറിയുടെ പല പേജുകളും ദ്രവിച്ചു പോയിട്ടുണ്ട്. അതിനാൽ ഡിജിറ്റൈസ് ചെയ്യുന്നതിനു മുൻപുള്ള പോസ്റ്റ് പ്രോസസ്സിംഗ് അല്പം പ്രയാസമുള്ളതായിരുന്നു. ചില പേജുകൾ അക്ഷരങ്ങൾ വളരെ മങ്ങി വായിക്കാൻ കഴിയാത്ത വിധത്തിലാണ്.

ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ശ്രീകാന്ത് താമരശ്ശേരി ആണ് ഈ ഡയറി ഡിജിറ്റൈസ് ചെയ്യാനായി തന്നത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഇ വി രാമൻ നമ്പൂതിരിയുടെ ഡയറിക്കുറിപ്പുകൾ
  • രചയിതാവ്: E.V. Raman Namputiri
  • താളുകളുടെ എണ്ണം: 380
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – പഞ്ചതന്ത്രകഥകൾ – ഈ വി. കൃഷ്ണപിള്ള

തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലേക്കായി 1950- ൽ പ്രസിദ്ധീകരിച്ച, പഞ്ചതന്ത്രകഥകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1950-panchathanthrakadhakal-e-v-krishnapilla
1950-panchathanthrakadhakal-e-v-krishnapilla

വിദ്യാലയങ്ങളിലേക്കു് മാത്രമല്ല, പൗരാവലിക്ക് ആകമാനം ഉപയോഗപ്രദമായി പഞ്ചതന്ത്രകഥകളെ ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട് .ജീവിത വിജയത്തിനു പര്യാപ്തമായ സല്പാഠങ്ങളെ , അർത്ഥഗർഭങ്ങളായ ചെറുകഥകൾ ഉദാഹരണങ്ങളായി ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പഞ്ചതന്ത്രകഥകൾ  
  • രചയിതാവ്: ഈ വി. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 108
  • അച്ചടി:Prakash Printing
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – പരുമല കൊച്ചുതിരുമേനി – ജീവചരിത്രം

1961 ൽ പ്രസിദ്ധീകരിച്ച, പരുമല കൊച്ചുതിരുമേനി – ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1961 - പരുമല കൊച്ചുതിരുമേനി - ജീവചരിത്രം
1961 – പരുമല കൊച്ചുതിരുമേനി – ജീവചരിത്രം

പ്രഗൽഭനായ വിദ്യാഭ്യാസ പ്രവർത്തകൻ, സേവനനിരതനായിരുന്ന ഒരു ഉജ്ജ്വല മിഷ്യനറി, പണ്ഡിതനും കർമ്മധീരനുമായ മെത്രാപ്പൊലീത്ത, വിശ്വാസം സംരക്ഷിക്കുകയും, ആദർശധീരമായ ജീവിതം നയിക്കുകയും ചെയ്ത മഹർഷീപുംഗവൻ എന്നീ നിലകളിൽ പ്രശസ്തനായ പുണ്യവാനായ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ജീവചരിത്രമാണ് ഈ പുസ്തകം

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പരുമല കൊച്ചുതിരുമേനി – ജീവചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 36
  • അച്ചടി: A.R.P. Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി