വിശുദ്ധകുർബ്ബാന സംബന്ധിച്ച ധ്യാനപുസ്തകമായ ദിവ്യകാരുണ്യ ആരാധകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിൻസെൻഷൻ സഭാംഗമായ ഫാദർ ആൻ്റണി പവ്വത്തിൽ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ 1958ൽ ഇറങ്ങിയ ആറാം പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
മലയാള കവിതയിലെ പരിവർത്തനയുഗത്തിന്റെ ശിൽപികളിൽ ഒരാളായി കരുതപ്പെടുന്ന വി.സി. ബാലകൃഷ്ണപ്പണിക്കരെ പറ്റി 1982 ജൂൺ മാസത്തിൽ പുറത്തിറങ്ങിയ പ്രഗതി എന്ന ആനുകാലികത്തിൽ സി.കെ. മൂസത് എഴുതിയ അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1958 ൽ പ്രസിദ്ധീകരിച്ച റോബർട്ട് നാഷ് എസ്.ജെ. രചിച്ച Is Life Worthwhile എന്ന പുസ്തകപരമ്പരയുടെ മലയാള പരിഭാഷയായ വിജയത്തിൻ്റെ വഴികൾ രണ്ടാം ഭാഗത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മറ്റു ഭാഗങ്ങൾ ലഭ്യമായിട്ടില്ല. മലയാള പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത് ജോസഫ് പാമ്പക്കൽ, ആൻ്റണി പെരുമ്പ്രായിൽ, ഐസക്ക് ആലഞ്ചേരിൽ എന്നിവർ ചേർന്നാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1958 ൽ ശ്രീറാം, അശോകൻ, ജി.എം.ബഷീർ, കാക്കാ രാധാകൃഷ്ണൻ,കെ. കണ്ണൻ, ജെമിനി വനജ, ടി. പി. മുത്തുലക്ഷ്മി, മൈഥിലി തുടങ്ങിയവർ അഭിനയിച്ച, ടി. പി സുന്ദരം സംവിധാനം ചെയ്ത മായാമനിതൻ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
1958 – മായാമനിതൻ (സിനിമാ പാട്ടുപുസ്തകം)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1980കളിൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരം കണ്ടെത്തിയതിനു ശേഷം ആ ശേഖരത്തിലെ നിരവധി പ്രമുഖകൃതികൾ 1990കളിൽ ഡോ. സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പലപ്രമുഖ പ്രാചീനകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1993 ൽ പുറത്ത് വന്ന ഡോക്ടർ. ആൽബ്രെക്റ്റ് ഫ്രെൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത Dr Hermann Gundert and Malayalam Language എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗുണ്ടർട്ട് കൃതികളെ കുറിച്ച് മലയാള ഭാഷാ പണ്ഡിതന്മാർ എഴുതിയ ലേഖനങ്ങളും ഗുണ്ടർട്ട് എഴുതിയ കത്തുകളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമുള്ള രേഖകളെ ആസ്പദമാക്കി ഡോക്ടർ. ആൽബ്രെക്റ്റ് ഫ്രെൻസ് എഴുതിയ ഗുണ്ടർട്ടിൻ്റെ ജീവചരിത്രവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
1993 – Dr Hermann Gundert and Malayalam Language – Albrecht Frenz and Scaria Zacharia (Editors)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കാനൻ ഗിൽബർട്ട് (Canon Gilbert) രചിച്ച The Love of Jesus or Visits to the Blessed Sacrament എന്ന കൃതിയുടെ മലയാളപരിഭാഷയായ ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിദ്യാർത്ഥിമിത്രം ഉടമയായ ഫിലിപ്പ് പാൽമർ ആണ് ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. (ഈ പുസ്തകത്തിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനായി ലഭ്യമായിട്ടില്ല).
1929 – ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം
കോട്ടയം ജില്ലയിൽ, ജനതാ പാർട്ടിയോട് ആഭിമുഖ്യമുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 1988 ൽ പുറത്തിറക്കിയ മേയ് ദിന സുവനീറിൽ സ്കറിയ സക്കറിയ എഴുതിയ ജനാധിപത്യത്തിൻ്റെ ഈറ്റുനോവ് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1972ലെ സയൻസ് നോബൽ സമ്മാനജേതാക്കളെയും അവരുടെ നോബർ സമ്മാനത്തിനു അർഹമായ സംഭാവനകളെ പറ്റിയും സി.ലെ. മൂസ്സത് 1973 ഫെബ്രുവരി 9ലെ വിജ്ഞാനകൈരളി മാസികയിൽ എഴുതിയ 1972 – ലെ സയൻസ് നോബൽസമ്മാനങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1973 – 1972 – ലെ സയൻസ് നോബൽസമ്മാനങ്ങൾ – സി.കെ. മൂസത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1955 ൽ തൃശ്ശൂർ സെൻ്റ് മേരീസ് കോളേജ് പുറത്തിറക്കിയ മരിയൻ വോയ്സ് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മരിയൻ വോയ്സിൻ്റെ ആറാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ കോളേജിലെ ആ വർഷത്തെ പ്രധാന സംഭവങ്ങളുടെ വിശദാംശങ്ങളും വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിരിക്കുന്നു
1955 – The Marian Voice – St. Mary’s College, Trichur
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കഴിഞ്ഞ ഒരു നൂറ്റാണ്ടിനു മുകളിലായി മലയാളത്തിലെ പ്രാമാണിക വ്യാകരണഗ്രന്ഥമായി കരുതപ്പെടുന്ന ഏ.ആർ. രാജരാജവർമ്മയുടെ കേരളപാണീയത്തിൻ്റെ പ്രസിദ്ധീകരണത്തിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സ്കറിയ സക്കറിയയുടെ ആമുഖപഠനത്തോടെ 1996ൽ പ്രസിദ്ധീകരിച്ച കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരളപാണിനീയത്തിൻ്റെ ഒന്നാം പതിപ്പ് വന്നത് 1896ൽ ആണ്. തൻ്റെ വിദ്യാഭ്യാസകാലത്ത് താൻ മലയാളവ്യാകരണം പഠിച്ചത് ഗാർത്തുവേറ്റ് സായ്പിൻ്റെ വ്യാകരണപുസ്തകത്തിലൂടെ ആയിരുന്നു എന്നും അതിൻ്റെ കുറവുകൾ ആണ് സ്വന്തമായി ഒരു വ്യാകരണഗ്രന്ഥം രചിക്കാൻ പ്രേരണ ആയതെന്നും 1896ലെ ഒന്നാം പതിപ്പിനു എഴുതിയ മുഖവുരയിൽ ഏ.ആർ. രാജരാജവർമ്മ പറയുന്നു. എന്നാൽ 1896ലെ ഒന്നാം പതിപ്പ് കുറച്ചധികം വിമർശനങ്ങൾ നേരിട്ടു. അതിനാൽ ഏ.ആർ. ഒന്നാം പതിപ്പിനെ സമൂലം പരിഷ്കരിച്ചാണ് ഏതാണ്ട് 25 വർഷത്തിനു ശേഷം 1917ൽ കേരളപാണിനീയത്തിൻ്റെ പുതിയൊരു പതിപ്പ് ഇറക്കുന്നത്. 1896ലെ പതിപ്പും 1917ലും പതിപ്പും തമ്മിൽ പേരിൻ്റെ കാര്യത്തിൽ മാത്രമേ സാമ്യത ഉള്ളൂ. ബാക്കി ഉള്ളടക്കമെല്ലാം വ്യത്യസ്തമാണ്. ഇപ്പോൾ കേരളപാണിനീയത്തിൻ്റെ പതിപ്പ് എന്ന പേരിൽ വിവിധ പ്രസിദ്ധീകരണശാലകൾ ഇറക്കുന്ന പതിപ്പുകൾ ഒക്കെയും 1917ൽ ഇറങ്ങിയ പതിപ്പിൻ്റെ റീപ്രിൻ്റുകൾ ആണ്.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്) 1996ൽ ഇറങ്ങിയതാണ്. ഈ പതിപ്പിനു സ്കറിയ സക്കറിയ വിശദമായ ആമുഖപഠനം തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം അദ്ദേഹം തന്നെ പുസ്തകത്തിൽ ഉടനീളം അടിക്കുറിപ്പുകളും തയ്യാറാക്കിയിരിക്കുന്നു. അതിനും പുറമേ അദ്ദേഹം തന്നെ തയ്യാറാക്കിയ ഗ്രന്ഥസൂചി, പദസൂചി, ചോദ്യാവലിയും ഈ ശതാബ്ദി പതിപ്പിൻ്റെ ഭാഗമാണ്.
കഴിഞ്ഞ 12 വർഷത്തിനു മേൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ ശ്രദ്ധിക്കുന്നു എങ്കിലും ഈ പ്രധാനപ്പെട്ട പുസ്തകത്തിൻ്റെ ഏറ്റവും നല്ല ഒരു പഴയ പതിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ 100 വർഷത്തിനു ശേഷമുള്ള പതിപ്പ് കിട്ടാൻ കാരണമായത് സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിലൂടെ ആണ്. ഇനി മുൻപോട്ട് പോകുമ്പോൾ ഈ പുസ്തകത്തിൻ്റെ പ്രധാനപ്പെട്ട പഴയ പതിപ്പുകൾ ലഭ്യമാകും എന്ന് പ്രത്യാശിക്കുന്നു.