1943 – The Zamorin’s College Magazine

Through this post, we are releasing the digital scans of The Zamorin’s College Magazine published in the year 1943

The 1943 edition of The Zamorin’s College Magazine features a mix of literary and academic contributions in English and Malayalam. It includes essays, poems, short stories, college news, and cultural commentary that reflect student life and intellectual discourse during the World War II era in Calicut. The magazine serves as a historical record of the thoughts and expressions of that period’s student community

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Zamorin’s College Magazine
  • Published Year: 1943
  • Scan link: Link

1975 -ഇന്ദിരയുടെ അടിയന്തിരം -9

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യയിൽ 1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരെ രാജ്യവ്യാപകമായി വിവിധ തരത്തിൽ പ്രക്ഷോഭങ്ങൾ നടന്നു. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു.  ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ  ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് ഇന്ദിരയുടെ അടിയന്തിരം

ജനകീയ കോടതിയിൽ ആഭ്യന്തര കലാപം തടയുന്നതിനു വേണ്ടിയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എന്ന ഇന്ദിരയുടെ വാദത്തെ നിശിതമായി വിമർശിക്കുന്നു. സമസ്ത മേഖലയിലും അച്ചടക്കം കൊണ്ടുവന്നു എന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ അച്ചടക്കമല്ല, അടിമത്തമാണ് അവർ നടപ്പിലാക്കിയത്. ദാരിദ്ര്യ നിർമാർജനം എന്ന മുദ്രാവാക്യവുമായി ഭരണത്തിൽ കയറി, എന്നാൽ വിലക്കയറ്റം ഇക്കാലത്ത് രൂക്ഷമായിരിക്കുകയാണ്. അടിയന്തിരാവസ്ഥയുടെ തണലിൽ പോലീസിൻ്റെ അക്രമണങ്ങളും മർദ്ദനമുറകളും രൂക്ഷമായി. ഇത്തരത്തിൽ ഇന്ദിരാഗാന്ധിക്കെതിരെ ജനങ്ങളുടെ കോടതി നൽകുന്ന കുറ്റപത്രമാണ് ഈ ലഘുലേഖയിലുള്ളത്

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – കേരളത്തിലെ മനുഷ്യദൈവങ്ങൾ

1990-ൽ ശ്രീനി പട്ടത്താനം എഴുതി, ഇന്ത്യൻ എത്തീസ്റ്റ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ ആൾദൈവങ്ങളുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടു വരുന്ന എഴുത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. യുക്തിവാദിയായ ലേഖകൻ നേരിട്ട് ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കണ്ടെത്തിയ വിവരങ്ങളാണ് എല്ലാം

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1991 – സ്വാതന്ത്ര്യവും സമൂഹവും

1991-ൽ പ്രസിദ്ധീകരിച്ച, ബെർട്രാൻഡ് റസ്സൽ എഴുതി വി. ആർ സന്തോഷ് വിവർത്തനം ചെയ്ത സ്വാതന്ത്ര്യവും സമൂഹവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

Freedom and Society എന്ന പേരിൽ റസ്സൽ എഴുതിയ ലേഖനസമാഹാരത്തിൻ്റെ വിവർത്തനം ആണ് ഈ പുസ്തകം. ഈ ലേഖനങ്ങളിൽ, വ്യക്തിഗത സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഘടനയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റസ്സൽ ആഴത്തിൽ പരിശോധിക്കുന്നത്. വ്യക്തിഗത സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിൽ സമതുലിതമായ അവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. മനുഷ്യ പുരോഗതിക്കും സൃഷ്ടിപരതയ്ക്കും സ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും, അത് നീതി, ജനാധിപത്യം, ലൗകികത, ചിന്താസ്വാതന്ത്ര്യം തുടങ്ങിയവയുടെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നും റസ്സൽ വാദിക്കുന്നു

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വാതന്ത്ര്യവും സമൂഹവും
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Akshara Press, Aarppookkara, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1984 – വൃത്താന്ത പത്രപ്രവർത്തനം

1984-ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ വൃത്താന്ത പത്രപ്രവർത്തനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വൃത്താന്ത പത്രപ്രവർത്തനം കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദർശപരമായ പാഠങ്ങൾ പകർന്നു നൽകുന്ന, പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയിട്ടുള്ള, മലയാള പത്രപ്രവർത്തന രംഗത്ത് എക്കാലത്തും പ്രസക്തിയുള്ള ഒരു ഗ്രന്ഥമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1912 ആഗസ്റ്റിൽ ആണ്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വൃത്താന്ത പത്രപ്രവർത്തനം
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 364
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം – വി. ഐ ലെനിൻ

1968-ൽ പ്രസിദ്ധീകരിച്ച, ലെനിൻ എഴുതിയ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വി. ഐ. ലെനിന്റെ ഈ കൃതിയിൽ ദേശീയപ്രശ്നത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സമീപനമാണ് വിശദീകരിക്കുന്നത്. ഒരോ രാഷ്ട്രത്തിനും സ്വയം നിർണ്ണയാവകാശമുണ്ടെന്ന നിലപാടാണ് ലെനിൻ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. ചൂഷണത്തിലുള്ള ജാതികൾക്കും വംശങ്ങൾക്കും അവരുടെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശം തന്നെയാണ് സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് അടിസ്ഥാനമാകുന്നത് എന്നതാണ് ലെനിന്റെ വാദം.

കൊളോണിയലിസം, സാമ്രാജ്യത്വം, ദേശീയത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയുടെ പശ്ചാത്തലത്തിൽ ലെനിൻ എഴുതിയ ഈ രചന ഇന്നും ഏറെ പ്രസക്തിയുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം 
  • രചന: വി. ഐ ലെനിൻ
  • താളുകളുടെ എണ്ണം: 308
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – കർഷകമുന്നണി – പ്രവർതനവും ഭാവികടമകളും

1993-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച, കർഷകമുന്നണി – പ്രവർതനവും ഭാവികടമകളും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കാർഷികപ്രശ്‌നങ്ങളും കൃഷിക്കാരുടെ പ്രശ്ന‌ങ്ങളും നമ്മുടെ നാട്ടിൽ പ്രാഥമികപ്രാധാന്യം വഹിക്കുന്നു. കർഷകമുന്നണിയിൽ പാർട്ടി നടപ്പിലാക്കേണ്ടുന്ന പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും വിശദമായി ചർച്ച ചെയ്യുന്നു ഈ ലഘുലേഖയിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കർഷകമുന്നണി – പ്രവർതനവും ഭാവികടമകളും
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സിപിഐ(എം) പാർടി കോൺഗ്രസ് – കരട് രാഷ്ട്രീയപ്രമേയം

1995, 2002 വർഷങ്ങളിൽ നടന്ന സിപിഐ(എം) 15, 17 പാർട്ടി കോൺഗ്രസ്സുകളുടെ, കരടു രാഷ്ട്രീയപ്രമേയങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സോഷ്യലിസത്തിൻ്റെ തകർച്ചയെത്തുടർന്ന് ഒരു പുതിയ ലോകക്രമം അടിച്ചേൽപ്പിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോക സാമ്രാജ്യത്വം അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കെതിരെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരികരംഗങ്ങളിൽ സാമ്രാജ്യത്വ കടന്നാക്രമണങ്ങൾ നടത്തുകയുണ്ടായി. ഇതിനെ പ്രതിരോധിക്കാനായി ക്യൂബ, ചൈന, കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. സാമ്രാജ്യത്വകടന്നാക്രമണങ്ങളെ ചെറുക്കുകയും സോഷ്യലിസ്റ്റ് നാടുകളുമായും സ്വാതന്ത്ര്യവും സാമൂഹ്യപരിവർത്തനവും സംരക്ഷിക്കുവാൻ വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന മൂന്നാംലോക ജനതകളുമായും മുതലാളിത്തരാജ്യങ്ങളിൽ അവകാശങ്ങൾക്കുവേണ്ടി പോരാട്ടങ്ങൾ നടത്തുന്ന അധ്വാനിക്കുന്ന ജനങ്ങളുമായും ഉള്ള ഐക്യം കരുത്തുറ്റതാക്കി വളർത്തേണ്ടതുണ്ടെന്നും പാർട്ടി കരടുപ്രമേയത്തിൽ അംഗീകരിക്കുന്നു. ദേശീയരംഗത്തെ രാഷ്ട്രീയമായ അസ്ഥിരതയും സാമ്പത്തിക നയങ്ങളും വിശകലനം ചെയ്യുന്നു. 1998 മാർച്ചിൽ ആദ്യമായി അധികാരത്തിലേറിയ ബിജെപി ഗവണ്മെൻ്റിൻ്റെ ജനാധിപത്യത്തിനു തന്നെ ഭീഷണി ആവുന്ന ഹിന്ദുത്വ നയങ്ങൾ, കാർഷികമേഖലയിലെ പ്രതിസന്ധി, തെറ്റായ സാമ്പത്തികനയങ്ങൾ മൂലം സാധാരണജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ തുടങ്ങിയവ പതിനേഴാം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സിപിഐ(എം) 15-ാം പാർടി കോൺഗ്രസ്സിനുള്ള – കരട് രാഷ്ട്രീയപ്രമേയം
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: സിപിഐ(എം) 17-ാം പാർടി കോൺഗ്രസ് – കരട് രാഷ്ട്രീയപ്രമേയം
  • പ്രസിദ്ധീകരണ വർഷം: 2002
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – സ. ദേവകി വാര്യർ ഓർമകളിലൂടെ…

2011-ൽ പ്രസിദ്ധീകരിച്ച സ. ദേവകി വാര്യർ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച, ആര്യാ പള്ളത്തിൻ്റെയും പള്ളത്തു കൃഷ്ണൻ നമ്പൂതിരിയുടെയും മൂത്ത മകളായി ജനിച്ച ദേവകി വാര്യർ തൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗാന്ധിജിയുടെ വാർധയിലെ ആശ്രമത്തിൽ അന്തേവാസിയായി തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിൽ പഠനം തുടർന്ന ദേവകി പള്ളം രാജ്യത്താകെ സഞ്ചരിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ശ്രമത്തിൽ മുഴുകി. 1970-കളിൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യ വനിതാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന അവർ സ്ത്രീകളുടെ പുരോഗതിക്കായി നിരന്തരം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് 1973-ൽ വർക്കിങ് വിമൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപംനൽകാൻ നേതൃത്വം നൽകി

ഈ സ്മരണികയിൽ, പി. കെ ശ്രീമതി, എം. വിജയകുമാർ, അഡ്വ. കെ. ചന്ദ്രിക, സാറാ തോമസ്, എസ്. ശാന്തി, ഇ. എം. രാധ, പി. എൻ സരസമ്മ തുടങ്ങി ഒട്ടേറെ പേർ ദേവകി വാര്യരെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  സ. ദേവകി വാര്യർ ഓർമകളിലൂടെ…
  • പ്രസിദ്ധീകരണ വർഷം: 2011
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – റിപോർടിങ്ങിനുള്ള കുറിപ്പ്

1999-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച, റിപോർടിങ്ങിനുള്ള കുറിപ്പ് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിമൂന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുന്നതിനായുള്ള പ്രവർത്തനപരിപാടികൾ ഇതിൽ വിശദീകരിക്കുന്നു. കൂടാതെ എൽഡിഎഫ്, യുഡിഎഫ് ഗവർമ്മെണ്ടുകൾ കേരളത്തിൽ നടപ്പിലാക്കിയ നയങ്ങളെയും താരതമ്യം ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: റിപോർടിങ്ങിനുള്ള കുറിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി