1978 – വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം

1978-ൽ പ്രസിദ്ധീകരിച്ച, എം. അന്ദ്രെയെവ് രചിച്ച വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വികസ്വര രാജ്യങ്ങളിൽ ചൈന നടത്തുന്ന ഇടപെടലുകളെയും മൂന്നാം ലോകരാജ്യങ്ങളുടെ നേതാവായി സ്വയം ചമയുന്നതിനെയും വിമർശനാത്മകമായി ഈ പുസ്തകം വിലയിരുത്തുന്നു. എഴുപതുകളുടെ ആരംഭത്തിൽ, ചൈന ദേശീയവിമോചനപ്രസ്ഥാനത്തിൽ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള സമരം സജീവമാക്കി. വികസ്വരേഷ്യയുടെ മേൽ ദൃഡമായ നിയന്ത്രണമാർജ്ജിച്ചാലല്ലാതെ മൂന്നാം ലോകത്തിൻ്റെ നേതൃസ്ഥാനം കൈക്കലാക്കാൻ സാധ്യമല്ലെന്ന് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നടത്തിയ നയതന്ത്രപരമായ നിരീക്ഷണങ്ങൾക്കു ശേഷം പീക്കിങ്ങ് നേതൃത്വം മനസ്സിലാക്കി. (ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൻ്റെ പഴയ പേരാണ് പീക്കിങ്ങ്). ഏഷ്യൻ രാജ്യങ്ങളിൽ ചൈന നടത്തുന്ന നുഴഞ്ഞുകയറ്റങ്ങൾ, അതിർത്തി നയങ്ങൾ, രാജ്യവിപുലീകരണ തന്ത്രങ്ങൾ എന്നിവയെ നിശിതമായി വിമർശിക്കുന്നതോടൊപ്പം ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ചൈനീസ് ബൂർഷ്വാസിക്കുള്ള സ്വാധീനത്തെക്കുറിച്ചും, വ്യാപാരത്തിലൂടെയും മയക്കുമരുന്ന് വില്പനയിലൂടെയും ചൈന നടത്തുന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. സോവിയറ്റ് യൂണിയനെതിരെ ചൈന നടത്തുന്ന പ്രചാരണങ്ങളെയും, ശാന്തസമുദ്ര മേഖലയിലെ സാമ്രാജ്യത്വ ശക്തികളുമായി ചൈന പുലർത്തുന്ന ബന്ധങ്ങളെയും വിവരിക്കുന്നതോടൊപ്പം, ചൈനയുടെ വിദേശനയവും നയതന്ത്ര തന്ത്രങ്ങളും ഏഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തിന് എങ്ങനെ ഭീഷണിയാകുന്നു എന്ന് വിശദീകരിക്കുന്ന പുസ്തകമാണിത്

പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മോസ്കോ പബ്ലിഷേഴ്സ് ആണ്

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും

1997-ൽ പ്രസിദ്ധീകരിച്ച, ശ്രീനി പട്ടത്താനം എഴുതിയ കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദിവ്യാത്ഭുതങ്ങൾ നടക്കുന്നു എന്നു പറയപ്പെടുന്ന ക്ഷേത്രങ്ങളിൽ പോയി അവയുടെ രഹസ്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ഈ പുസ്തകത്തിലൂടെ. ദൈവസങ്കല്പങ്ങളുടെ പേരിൽ നിലനിൽക്കുന്ന പല വിശ്വാസങ്ങളെയും തകർക്കാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതിനു തെളിവായി അദ്ദേഹത്തിൻ്റെ എണ്ണമറ്റ രചനകളുണ്ട്. ശാസ്ത്രീയ സമീപനത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഗ്രന്ഥകാരൻ. ഈശ്വര സങ്കല്പത്തിൻ്റെ പേരിൽ മനുഷ്യരെ പറ്റിക്കുന്നവർക്കുള്ള പ്രഹരമാണ് ഈ രചനകളെന്ന് അവതാരികയിൽ കെ.ജി അജിത് കുമാർ എഴുതുന്നു

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 104
  • അച്ചടി: S.T. Reddiar & Sons (QLN) Pvt. Ltd., Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 -ശിവയോഗപ്രദീപികാ

1949-ൽ പ്രസിദ്ധീകരിച്ച, ശിവയോഗപ്രദീപികാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 -ശിവയോഗപ്രദീപികാ
1949 -ശിവയോഗപ്രദീപികാ

യോഗയെക്കുറിച്ചുള്ള ഒരു പ്രധാന ക്ലാസിക്കൽ സംസ്കൃത ഗ്രന്ഥമാണ് ശിവയോഗപ്രദീപിക. ആത്മീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭൌതികശരീരത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ പ്രശസ്തമായ ചെന്നമഞ്ജുനാഥ (അല്ലെങ്കിൽ ചെന്നമയ്യ) യുടെ ഹഠയോഗ പ്രദീപികയിൽ നിന്ന് വ്യത്യസ്തമായി, ശൈവ തത്ത്വചിന്ത ആഴത്തിൽ വേരൂന്നിയതാണ് ഈ ഗ്രന്ഥം. ഹഠയോഗയെ രാജയോഗയുമായും ഭക്തിയുമായും സംയോജിപ്പിച്ച് അവതരിപ്പിക്കുന്നതിനു ഗ്രന്ഥകാരൻ ഊന്നൽ നൽകിയിരിക്കുന്നു. ശിവയോഗപ്രദീപികയുടെ പ്രത്യേകത പഞ്ചധാര (അർത്ഥം: അഞ്ചു ആശ്രിതങ്ങൾ) എന്ന വിഷയത്തെക്കുറിച്ചുള്ള വിശകലനമാണ്, ഇത് ഒരു അഭ്യാസിയുടെ വിജയത്തിന് ഏറ്റവും നിർണ്ണായകമാണ്.  ഇതിൽ കർമ്മം (ആകർഷണം കൂടാതെ പ്രവർത്തനങ്ങൾ നടത്തുക), ഭക്തി (ശിവനോടുള്ള ഭക്തി), ജ്ഞാനം (സ്വയംതന്നെയും ദൈവത്തെയും പറ്റിയുള്ള അറിവ്), യോഗ (സാങ്കേതിക വിദ്യകളുടെ യഥാർത്ഥ അഭ്യാസം), വൈരാഗ്യം (ലൗകീക ആനന്ദങ്ങളിൽ നിന്നുള്ള വ്യത്യാസം) എന്നിവ ഉൾപ്പെടുന്നു.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശിവയോഗപ്രദീപികാ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം:85
  • അച്ചടി:  Vijnhanaposhini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1983 – കോൺഗ്രസ്സും കേരളവും

1983-ൽ പ്രസിദ്ധീകരിച്ച, എ.കെ. പിള്ള എഴുതിയ കോൺഗ്രസും കേരളവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1935-ലാണ് കോൺഗ്രസും കേരളവും എന്ന പുസ്തകം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പതിപ്പ് ഇറക്കിയത് തിരുവനന്തപുരത്തെ ചരിത്രം പബ്ലിക്കേഷൻസ് ആണ്. ഇതിൽ കോൺഗ്രസ്സിൻ്റെ കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തന ശൈലിയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേരള ഘടകം രൂപപ്പെടുന്നതും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കും വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കോൺഗ്രസും കേരളവും
  • പ്രസിദ്ധീകരണ വർഷം: 1983
  • രചന: എ.കെ. പിള്ള
  • താളുകളുടെ എണ്ണം:193
  • അച്ചടി:  Luqman Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1978 – Positive Atheism

Through this post we are releasing the digital scan of Positive Atheism written by Gora published in the year 1978

Gora’s philosophy of “Positive Atheism” is a rationalist approach that views atheism not as a negative rejection of God, but as a positive affirmation of human potential, social responsibility, and equality. He founded the Atheist Centre in India, which promotes humanism and serves as a base for social reform, arguing that morality and purpose should derive from human relationships and obligations, not faith in a deity

The book was made available for digitization by Sreeni Pattathanam

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Metadata and link to the digitized document

    • Name: Positive Atheism
    • Writer: Gora
    • Published Year: 1978
    • Number of pages: 148
    • Printing :Insaan Printers, Vijayawada
    • Scan link: Link

2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ

2012-ൽ  പൊതു വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ

1999 -ൽ കേരള സർക്കാർ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഒരു വിഭാഗമാണിത്. ഇതിൻ്റെ സംസ്ഥാന ഓഫീസ് പൂജപ്പുരയിലാണ് പ്രവർത്തിക്കുന്നത്.ഹയർസെക്കൻ്ററി കോഴ്‌സിന് റഗുലർ സ്‌കൂളിൽപ്രവേശനം ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ റഗുലർ സ്‌കൂളിൽ ചേർന്ന്  പഠിക്കാൻ സാധിക്കാത്തവർക്കും, തൊഴിലിനൊപ്പം പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ സ്‌കൂൾമുഖേന ഹയർസെക്കൻ്ററി കോഴ്‌സിൽ ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിക്കരിക്കുവാൻ സാധിക്കും. വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും,അവയുടെ ഓരോ വർഷത്തെയും കോഴ്സ് ഫീസുകൾ, കോഴ്സുകളുടെ സവിശേഷതകൾ,രെജിസ്ട്രേഷൻ രീതികൾ, പരീക്ഷ കേന്ദ്രങ്ങൾ,വിവിധയിനം സർട്ടിഫിക്കറ്റുകൾ,അവ എപ്പോഴൊക്കെയാണ് ലഭ്യമാകുക എന്നികാര്യങ്ങളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൈപുസ്തകത്തിൽ.

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
  • പ്രസിദ്ധീകരണ വർഷം: 2012
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2022 – എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ

2022-ൽ പ്രസിദ്ധീകരിച്ച, ശ്രീനി പട്ടത്താനം എഴുതിയ എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക വ്യക്തികളോടുള്ള ഗ്രന്ഥകാരൻ്റെ അടുപ്പവും അവരെക്കുറിച്ചുള്ള ഓർമ്മകളുമാണ് ഈ പുസ്തകത്തിലുള്ളത്. മാധവിക്കുട്ടി, ഇ.എം.എസ്, സുകുമാർ അഴീക്കോട്, തിലകൻ, കാക്കനാടൻ, ഒ.വി. വിജയൻ, കെ.പി അപ്പൻ ഇങ്ങനെ ഒട്ടേറെ പ്രമുഖരെക്കുറിച്ച് ഇതിൽ എഴുതിയിരിക്കുന്നു

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 2022
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Akshara Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – പുരോഗതി

1976-ൽ പ്രസിദ്ധീകരിച്ച, എം. സി. ജോസഫ് എഴുതിയ പുരോഗതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിലൊരാളാണ് എം. സി ജോസഫ്. അദ്ദേഹം ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡൻറായിരുന്നു. യുക്തിചിന്തയുമായി ബന്ധപ്പെട്ട് എം. സി ജോസഫ് 1930-45 കാലത്തെഴുതിയതാണ് പുരോഗതിയിലെ കുറിപ്പുകൾ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുരോഗതി
  • പ്രസിദ്ധീകരണ വർഷം: 1976
  • രചന: എം. സി. ജോസഫ്
  • താളുകളുടെ എണ്ണം: 112
  • അച്ചടി: Sree Narayana Printery, Irinjalakkuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ

1982-ൽ പ്രസിദ്ധീകരിച്ച, എ.ടി. കോവൂർ എഴുതിയ ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ജോസഫ് ഇടമറുക് ആണ്.

1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ

എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ, ആധ്യാത്മികതയും അത്ഭുതവിശ്വാസങ്ങളും സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയും, അവയുടെ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകത്തിൽ. മതം അന്ധവിശ്വാസം, ചൂഷണം എന്നിവയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനവും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്ന നാസ്തികത പ്രസ്ഥാനത്തിൻ്റെ സന്ദേശം പങ്കുവെക്കുന്നു. മനുഷ്യൻ്റെ അഞ്ചു ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് എന്ന ആശയം, കോവൂർ ശാസ്ത്രീയമായി നിരാകരിക്കുന്നു. ടെലിപതി, ആസ്ത്രൽ ട്രാവൽ തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആത്മാവിൻ്റെ അസ്തിത്വം, പുനർജന്മം, ദൈവിക ശക്തികൾ എന്നിവയെക്കുറിച്ചുള്ള അവകാശവാദങ്ങൾ അദ്ദേഹം വെല്ലുവിളിക്കുന്നു. കോവൂർ തൻ്റെ രചനയിൽ ശാസ്ത്രീയ ചിന്തയും നിരീക്ഷണവും പ്രാധാന്യമർഹിക്കുന്നതാണെന്ന് ഉറപ്പാക്കുന്നു. കോവൂർ പല അവസരങ്ങളിൽ എഴുതിയ ലേഖനങ്ങളെ ഒന്നിച്ചുചേർത്തു എഡിറ്റ് ചെയ്തത് ജോസഫ് ഇടമറുകാണ് .

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും
  • പ്രസിദ്ധീകരണ വർഷം: 1982
  • രചന:എ.ടി. കോവൂർ
  • വിവർത്തനം:ജോസഫ് ഇടമറുക് 
  • അച്ചടി: Archana Printers, Kottayam
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1973- സ്മരണമണ്ഡലം- പി.കെ. നാരായണപിള്ള

1973-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ സ്മരണമണ്ഡലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973- സ്മരണമണ്ഡലം- പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ എന്ന അപര നാമത്തിൽ പ്രശസ്തനായ പി.കെ നാരായണപിള്ള തൻ്റെ ബാല്യകാലം, വിദ്യാഭ്യാസം, സാഹിത്യജീവിതം,സാമൂഹീക ജീവിതം എന്നിവയെക്കുറിച്ചും, കാലഘട്ടത്തിൻ്റെ സാംസ്ക്കാരിക, പൗരാണിക പശ്ചാത്തലത്തെയും വിശദമായി ഈ ആത്മകഥയിലൂടെ വരച്ചുകാട്ടുന്നു. മലയാളികളുടെ പാരമ്പര്യ ബോധം, വിദ്യാഭ്യാസം, സാമൂഹീക ചലനങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളും, കാഴ്ചപ്പാടുകളും ഈ കൃതിയിൽ വളരെ ശക്തമായ ഭാഷയിൽ പ്രതിഫലിക്കുന്നു. ഈ പുസ്തകം പൂത്തിയാക്കുവാൻ ഗ്രന്ഥകാരനു കഴിയാതെപോയി. ഈ പുസ്തകത്തിൻ്റെ മുൻ പിൻ കവർ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:സ്മരണമണ്ഡലം
  • രചയിതാവ്:പി.കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 168
  • അച്ചടി:The Kerala University Co-operative Stores Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി