1935 – ശ്രീവാസൻ്റെ വേദാന്തവിഹാരം

1935 – ൽ പ്രസിദ്ധീകരിച്ച, ശ്രീവാസൻ്റെ വേദാന്തവിഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1935 - ശ്രീവാസൻ്റെ വേദാന്തവിഹാരം
1935 – ശ്രീവാസൻ്റെ വേദാന്തവിഹാരം

മലയാള സാഹിത്യത്തിലും ദാർശനിക ചരിത്രത്തിൽ ഒരു കാലഘട്ടത്തിൻ്റെ അടയാളമായ ഗ്രന്ഥമാണ് ഫാ. ലൂക്ക് കുന്നത്ത് വിവർത്തനം ചെയ്ത ‘ശ്രീവാസൻ്റെ വേദാന്തവിഹാരം’ എന്ന ഈ പുസ്തകം. ക്രിസ്തീയ വൈദികനായിരുന്ന ഫാ. ലൂക്ക് കുന്നത്തിൻ്റെ വേദാന്ത പഠനത്തോടുള്ള ആഭിമുഖ്യവും വിവർത്തന വൈഭവവുമാണ് ഈ കൃതിയിലൂടെ വെളിപ്പെടുന്നത്. മതപരമായ അതിർവരമ്പുകൾക്കപ്പുറം സത്യത്തെയും ജ്ഞാനത്തെയും ഉൾക്കൊള്ളാൻ പഴയകാല പണ്ഡിതന്മാർ കാണിച്ച വിശാലമനസ്കതയുടെ ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം.ചരിത്രപരവും ദാർശനികവുമായ അറിവുകൾ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ വായനക്കാർക്കും ഗവേഷകർക്കും ഒരുപോലെ അനുഭവ സമ്പത്ത് സമ്മാനിക്കുന്ന ഒന്നാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീവാസൻ്റെ വേദാന്തവിഹാരം
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം:  120
  • അച്ചടി: Jubilee Memorial Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *