1958 – കടയോ തലയോ

1958-ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ കടയോ തലയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തമാശയുള്ള ഒമ്പതു നാടോടിക്കഥകളാണ് ഈ ചെറുപുസ്തകത്തിൽ ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും ചിന്തിക്കാനും തക്കവണ്ണമാണ് ലളിതമായ ഭാഷയിൽ ഈ കഥകൾ തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെ ചില നാടോടിക്കഥകളെ ആസ്പദമാക്കി ചില തത്വങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശമാണ് ഈ രചനക്കു പിന്നിലെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കടയോ തലയോ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം:  44
  • അച്ചടി: Asan Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – റോഡ് ഗീത – പന്തളം രാഘവപ്പണിക്കർ

1953 – ൽ പ്രസിദ്ധീകരിച്ച, പന്തളം രാഘവപ്പണിക്കർ രചിച്ച റോഡ് ഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - റോഡ് ഗീത - പന്തളം രാഘവപ്പണിക്കർ
1953 – റോഡ് ഗീത – പന്തളം രാഘവപ്പണിക്കർ

പന്തളം രാഘവപ്പണിക്കർ രചിച്ച ‘റോഡ്‌ഗീത’ എന്ന ബാലസാഹിത്യ പദ്യകൃതി, സമൂഹത്തിൽ അനുനിമിഷം വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ തടയുന്നതിനും ഗതാഗത സംസ്കാരം വളർത്തുന്നതിനുമായി കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി തയ്യാറാക്കിയ അതിപ്രധാനമായ ഒരു സുരക്ഷാ മാർഗ്ഗദർശിയാണ്. റോഡിലുണ്ടാകുന്ന തൊണ്ണൂറ് ശതമാനം അപകടങ്ങൾക്കും കാരണം മനുഷ്യരുടെ അജ്ഞത, അശ്രദ്ധ, അഹങ്കാരം എന്നീ മൂന്ന് പ്രധാന ദോഷങ്ങളാണെന്ന് തിരിച്ചറിയുന്ന കവി, അതിനുള്ള ലളിതമായ ആത്മരക്ഷോപായങ്ങളാണ് ഈ കവിതയിലൂടെ പങ്കുവെക്കുന്നത്. കാൽനടയാത്രക്കാർ എതിരെ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണത്തക്കവിധം റോഡിൻ്റെ വലതുവശം ചേർന്ന് നടക്കണമെന്നും, നടപ്പാത ഉള്ളയിടങ്ങളിൽ അത് മാത്രം ഉപയോഗിക്കണമെന്നും, റോഡ് മുറിച്ചുകടക്കുന്നതിന് മുൻപ് ‘നിൽക്കുക, നോക്കുക, ചിന്തിക്കുക’ എന്ന തത്വം പാലിക്കണമെന്നും കവിത ബോധ്യപ്പെടുത്തുന്നു. വാഹനങ്ങളുടെ പിന്നിൽ തൂങ്ങിപ്പിടിച്ചു ഓടുക, റോഡിൽ പന്തുകളിക്കുക, വഴിയരികിൽ കാഴ്ച കണ്ടുനിൽക്കുക, പാതയിൽ ചില്ലുകളും ആണിപ്പലകകളും കല്ലുകളും പഴത്തൊലികളും വലിച്ചെറിയുക തുടങ്ങിയ കുട്ടികളുടെ കുസൃതികൾ മാരകമായ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് കവി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, സൈക്കിൾ യാത്രികർ കൈവിട്ടുള്ള അഭ്യാസങ്ങളും ഡബിൾ റൈഡിംഗും അമിതവേഗതയും ഒഴിവാക്കണമെന്നും, കൃത്യമായ ബ്രേക്ക്, രാത്രികാലങ്ങളിലെ വെളിച്ചം, ബിംബകക്കല്ല് (റിഫ്ലക്ടർ), ശുഭ്രവസ്ത്രധാരണം എന്നിവ ഉറപ്പാക്കണമെന്നും കവിത നിർദ്ദേശിക്കുന്നു. അതിവേഗതയാണ് കാറുകളും മറ്റു മോട്ടോർ വാഹനങ്ങളും ഉണ്ടാക്കുന്ന വലിയ അപകടങ്ങൾക്ക് കാരണമെന്നും, വഴിയിൽ രോഗികളും വയോധികരും കുട്ടികളും കന്നുകാലികളുമുണ്ടാകാമെന്ന ബോധ്യത്തോടെ വേഗത നിയന്ത്രിക്കാനും ട്രാഫിക് പൊലീസിനോടും നിയമങ്ങളോടും പൂർണ്ണമായി സഹകരിക്കാനും ഡ്രൈവർമാരോട് ആഹ്വാനം ചെയ്തുകൊണ്ട്, സർവ്വജനങ്ങളുടെയും സുരക്ഷിതത്വത്തിനായുള്ള ഒരു വലിയ സന്ദേശമാണ് ഈ കൃതി നൽകുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റോഡ് ഗീത
  • രചന: പന്തളം രാഘവപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – Colloquial Phrases and Short and Easy Dialogues in English and Malayalam – Kalladi Thyen Ramunni

Through this post, we are releasing the digital scan of Colloquial Phrases and Short and Easy Dialogues in English and Malayalam written by Kalladi Thyen Ramunni and published in the year 1955. 

1955 – Colloquial Phrases and Short and Easy Dialogues in English and Malayalam – For the use of beginners in both languages – Kalladi Thyen Ramunni

Colloquial Phrases and Short and Easy Dialogues in English and Malayalam provides a structured, side-by-side bilingual guide designed to help beginners master daily communication in both languages. The book is organized into 54 thematic chapters covering essential social interactions, such as meeting friends, exchanging greetings, discussing health, and sharing meals. It also delivers practical conversation models for functional real-world transactions, including shopping with merchants, buying railway tickets, consulting doctors, and speaking with officials. By presenting colloquial expressions paired directly with their translations, the text serves as a comprehensive primer for practical speech and vocabulary building.

These documents are digitized as part of the Malabar Christian College digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Colloquial Phrases and Short and Easy Dialogues in English and Malayalam
  • Published Year: 1955
  • Number of pages: 72
  • Press: Basel Mission Press, Mangalore
  • Scan link: Link

1937-1938 – ഓഗസ്റ്റ് – ജൂലായ് – ഗുരുനാഥൻ മാസിക – പുസ്തകം-17 – ലക്കം – 01-12

1937-1938, വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക – പുസ്തകം 17ൽ ഉൾപ്പെട്ട 12 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

1937-1938 – ഓഗസ്റ്റ് – ജൂലായ് – ഗുരുനാഥൻ മാസിക – പുസ്തകം-17 – ലക്കം – 01-12

തിരുവിതാംകൂർ കേന്ദ്രീകരിച്ച് പുറത്തുവന്ന ഒരു പ്രമുഖ വൈജ്ഞാനിക-മാസികയായിരുന്നു ഗുരുനാഥൻ.
നവോത്ഥാന ചിന്തകൾ, സാഹിത്യ പഠനങ്ങൾ, വിദ്യാഭ്യാസം, ശാസ്ത്രം, ആത്മീയത, അന്താരാഷ്ട്ര രാഷ്ട്രീയം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾക്ക് ഈ മാസിക വലിയ പ്രാധാന്യം നൽകിയിരുന്നു.
സാമാന്യ ജനങ്ങളിലും വിദ്യാർത്ഥികളിലും അറിവും ചിന്താശേഷിയും വളർത്തുകയും, സാമൂഹിക നവീകരണ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: ഗുരുനാഥൻ മാസിക
    • പ്രസിദ്ധീകരണ വർഷം: 1937,1938
    • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1964 – ഉത്തരഗീത

1964 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം രചിച്ച ഉത്തരഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1964 - ഉത്തരഗീത
1964 – ഉത്തരഗീത

സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം തയ്യാറാക്കിയ കൃതിയാണ് ഉത്തരഗീത. ഭഗവദ്ഗീതയ്ക്കും അനുഗീതയ്ക്കും ശേഷം അർജ്ജുനൻ്റെ സംശയദൂരീകരണത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ നൽകുന്ന തത്വോപദേശമാണ് ഇതിൽ അടങ്ങുന്നത്. മൂന്ന് അധ്യായങ്ങളിലായാണ് ഇതിലെ ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാഹ്യമായ അന്വേഷണങ്ങൾ അവസാനിപ്പിച്ച്, ധ്യാനത്തിലൂടെ സ്വന്തം ഉള്ളിലേക്ക് നോക്കി താനും ഈശ്വരനും ഒന്നാണെന്ന് തിരിച്ചറിയുക എന്നതാണ് ഉത്തരഗീതയുടെ സാരാംശം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉത്തരഗീത 
  • രചന: സ്വാമി ജ്ഞാനാനന്ദസരസ്വതി
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം – ഉണ്ണായിവാര്യർ

1924-ൽ പ്രസിദ്ധീകരിച്ച, ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1924 – ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം – ഉണ്ണായിവാര്യർ

നളചരിതം’ ആട്ടക്കഥയുടെ കർത്താവായ മഹാകവി ഉണ്ണായി വാര്യർ രചിച്ച അപൂർവ്വവും വിശിഷ്ടവുമായ ഒരു കാവ്യകൃതിയാണ് ‘ഗിരിജാകല്യാണം ഗീതപ്രബന്ധം’. ശിവപാർവ്വതീ പരിണയവും അനുബന്ധ സംഭവങ്ങളുമാണ് ഇതിലെ പ്രധാന ഇതിവൃത്തം. ‘ശ്രീമൂലം മലയാള ഭാഷാപരമ്പര’യിൽ ഉൾപ്പെടുത്തി മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരാണ് ഇത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം
  • രചന: ഉണ്ണായി വാര്യർ
  • എഡി: എസ്. പരമേശ്വരയ്യർ
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

1953 – പഞ്ചായത്തുകൾ – ആർ. കേശവൻനായർ

1953 – ൽ പ്രസിദ്ധീകരിച്ച, ആർ. കേശവൻനായർ രചിച്ച പഞ്ചായത്തുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 – പഞ്ചായത്തുകൾ – ആർ. കേശവൻനായർ

തിരുവിതാംകൂർ-കൊച്ചിയിലെ ഗ്രാമപഞ്ചായത്ത് സംവിധാനങ്ങളുടെ ഘടന, ചുമതലകൾ, ധനകാര്യം, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ രചിക്കപ്പെട്ടതാണ് ആർ. കേശവൻ നായരുടെ ഈ ഗ്രന്ഥം. ഗ്രാമസ്വയംഭരണത്തിലൂടെ രാജ്യത്തെ അടിത്തട്ടിൽ നിന്ന് ശാക്തീകരിക്കുക എന്ന ഭരണഘടനാ ലക്ഷ്യത്തെയും അതിൻ്റെ യഥാർത്ഥ പ്രയോഗവൽക്കരണത്തെയും പുസ്തകം പരിചയപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ അറിവും നിയമപരമായ ധാരണയും പൊതുജനങ്ങളിലും ഭരണകർത്താക്കളിലും വളർത്തുകയാണ് ഈ കൃതിയുടെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പഞ്ചായത്തുകൾ
  • രചന: ആർ. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 164
  • അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report

Through this post, we are releasing the digital scan of Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report  published in the year 1953. 

1953 – Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report – U. Sivaraman Nair

Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report is a rare historical publication authored by Dr. U. Sivaraman Nair, the Superintendent of Census Operations for Travancore-Cochin. Originally priced at 2 Rupees and 8 Annas, this comprehensive document captures a crucial transitional period in South Indian history, offering an in-depth breakdown of the region’s demographic landscape just a few years after Indian independence and prior to the official formation of Kerala in 1956.
​The structure of the report systematically covers the core aspects of the region’s population across six detailed chapters. It begins with an overview of the general population in Chapter I, followed by granular analyses of the rural population in Chapter II and early urbanization trends in Chapter III. To provide a clear economic snapshot of mid-20th-century livelihoods, Chapters IV and V categorize the society into agricultural classes—such as landowners and tenant farmers—and non-agricultural classes, including industrial workers, traders, and service providers. Finally, Chapter VI delves into household structures, analyzing families, sex ratios, and principal age groups across the state. Ultimately, this report serves as an invaluable archival record for sociological studies, economic research, and demographic tracking, bridging post-independence administration with the modern history of Kerala.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: 1953 – Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report 
  • Published Year: 1953
  • Number of pages: 96
  • Press: Government Central Press, Trivandrum 
  • Scan link:  Link

 

1938 – മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം – വള്ളത്തോൾ

1938 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1938 - മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം - വള്ളത്തോൾ
1938 – മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം – വള്ളത്തോൾ

യേശുക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട മഗ്ദലനമറിയത്തിൻ്റെ കഥയെ ആസ്പദമാക്കി വള്ളത്തോൾ രചിച്ച കൃതിയാണ് മഗ്ദലനമറിയം. പാപജീവിതത്തിൽ നിന്ന് പശ്ചാത്താപത്തിലേക്കും പ്രായശ്ചിത്തത്തിലേക്കും ആത്മീയമായ നവീകരണത്തിലേക്കും മഗ്ദലനമറിയം നടത്തുന്ന യാത്രയാണ് കാവ്യത്തിൻ്റെ കേന്ദ്രബിന്ദു. മനുഷ്യൻ്റെ തെറ്റുകൾക്കപ്പുറം പശ്ചാത്താപത്തിൻ്റെയും ആത്മപരിവർത്തനത്തിൻ്റെയും മഹത്വം കൃതി ഉയർത്തിക്കാട്ടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം 
  • രചന: Vallathol
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം:  56
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1922 – ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം

1922 – ൽ പ്രസിദ്ധീകരിച്ച, കെ. പരമേശ്വരൻപിള്ള വിവർത്തനം തയ്യാറാക്കിയ ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1922 - ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം
1922 – ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം

മഹാത്മാഗാന്ധിയുടെ വിഖ്യാതമായ ‘ഹിന്ദ് സ്വരാജ്’ എന്ന കൃതിയ്ക്ക്  കെ. പരമേശ്വരൻപിള്ള തയ്യാറാക്കിയായ മലയാള പരിഭാഷയാണ് ‘ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം’. ഒരു വായനക്കാരനും പത്രാധിപരും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് ഇതിലെ ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷുകാർ തങ്ങളുടെ സ്വന്തം ശക്തികൊണ്ട് ഇന്ത്യയെ പിടിച്ചടക്കിയതല്ലെന്നും, മറിച്ച് ഇന്ത്യക്കാരുടെ തന്നെ അത്യാഗ്രഹവും വിദേശ സാധനങ്ങളോടുള്ള ഭ്രമവും അനൈക്യവും കാരണം നാം അവർക്ക് രാജ്യത്തെ വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇതിൽ പത്രാധിപർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ ആധുനിക പരിഷ്കാരം കേവലം ശാരീരിക സുഖങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന ഒരു വ്യാധിയാണെന്ന് പത്രാധിപർ വിശേഷിപ്പിക്കുന്നു. യന്ത്രങ്ങളുടെ ഉപയോഗം, ആയുധങ്ങൾ, പുതിയ യാത്രാസൗകര്യങ്ങൾ എന്നിവ മനുഷ്യനെ പണത്തിൻ്റെ അടിമകളാക്കുകയും സദാചാരവും ധാർമ്മികതയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. പാശ്ചാത്യ ഭരണത്തെയും ജീവിത രീതികളെയും  അന്ധമായി അനുകരിക്കുന്നത് ഇന്ത്യയെ നാശത്തിലേക്ക് നയിക്കുമെന്നും, യഥാർത്ഥ സ്വരാജ്യം എന്നത് കേവലം ബ്രിട്ടീഷുകാരെ പുറത്താക്കൽ മാത്രമല്ലെന്നും ഈ പുസ്തകം ഊന്നിപ്പറയുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം
  • രചന: കെ. പരമേശ്വരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1922
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി