1936 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് മാവുങ്കൽ രചിച്ച എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം അതിരൂപതയുടെ 40 വർഷത്തെ (1896–1936) ചരിത്രവും അതിൻ്റെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ ജീവചരിത്രവും വിവരിക്കുന്ന പുസ്തകമാണിത്. 1896-ൽ ലിയോൺ പതിമൂന്നാമൻ മാർപ്പാപ്പ വിദേശീയ മെത്രാന്മാർക്ക് പകരം സ്വദേശീയരായ വൈദികർക്കായി എറണാകുളം വികാരിയാത്ത് രൂപീകരിക്കുകയും, മാർ ലൂയീസ് പഴേപറമ്പിലിനെ പ്രഥമ വികാരി അപ്പോസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. തുടർന്ന് 1919-ൽ ചെമ്പിലെ കണ്ടത്തിൽ തറവാട്ടിൽ ജനിച്ച മാർ അഗസ്റ്റിൻ കണ്ടത്തിൽ സഭാഭരണമേറ്റെടുക്കുകയും, 1923-ൽ രൂപത അതിരൂപതയായപ്പോൾ പ്രഥമ മെത്രാപ്പോലീത്തയായി മാറുകയും ചെയ്തു. സഭയെന്നത് കേവലം പ്രാർത്ഥനാലയം മാത്രമല്ല; വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥമന്ദിരങ്ങൾ എന്നിവ വഴി സമൂഹത്തിന് നന്മ ചെയ്യാനും അടിമത്തനിർമ്മാർജ്ജനവും സ്ത്രീസമത്വവും ഉറപ്പുവരുത്താനും കടപ്പെട്ട പ്രസ്ഥാനമാണെന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം, അതിരൂപതയുടെ നാൽപ്പതാം വാർഷികത്തിൻ്റെയും മാർ അഗസ്റ്റിൻ കണ്ടത്തിൻ്റെ പട്ടാഭിഷേക രജതജൂബിലിയുടെയും സ്മരണാർത്ഥം 1936-ൽ പ്രസിദ്ധീകരിച്ചതാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും
- രചന: ജോസഫ് മാവുങ്കൽ
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 258
- അച്ചടി: Mar Louis Memorial Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









