1949 – ൽ പ്രസിദ്ധീകരിച്ച, ഫ്രെഡറിക് എംഗൽസ് രചിച്ച സോഷ്യലിസം – സാങ്കല്പികവും ശാസ്ത്രീയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാർക്സിയൻ സോഷ്യലിസ്റ്റ് സിദ്ധാന്തവും ചരിത്രപരമായ പിന്നാംപുറവും അതിൻ്റെ തത്വശാസ്ത്രപരവും ധനശാസ്ത്രപരവും രാഷീയവുമായ അടിസ്ഥാനവും ഏറ്റവുമധികം സംക്ഷിപ്തമായി ഒരേ ചരടിൽ കൂട്ടിയിണക്കി പ്രതിപാദിക്കുന്ന ഏക ഗ്രന്ഥമാണിത്. സോഷ്യലിസത്തിൻ്റെ സാരം പരിശോധിക്കുമ്പോൾ സമ്പത്തുള്ളവരും സമ്പത്ത് ഇല്ലാത്തവരും തമ്മിലുള്ള, അല്ലെങ്കിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിൻ്റെ വ്യാഖ്യാനമാണ് പരിഗണിക്കപ്പെടുന്നത്. വർഗ്ഗ വൈരങ്ങളും ഉൽപാദനത്തിൻ്റെ അവ്യവസ്ഥയുമാണ് ഒരു പരിധിവരെ അതിന് കാരണമാകുന്നത്. എന്നാൽ സോഷ്യലിസത്തിൻ്റെ സിദ്ധാന്തപരമായ രൂപം മറ്റൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ സിദ്ധാന്തങ്ങളുടെ വിപുലീകരണമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സോഷ്യലിസം – സാങ്കല്പികവും ശാസ്ത്രീയവും
- പ്രസിദ്ധീകരണ വർഷം: 1949
- അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 94
- സ്കാൻ ലഭ്യമായ ഇടം: കണ്ണി

