1936-ൽ പ്രസിദ്ധീകരിച്ച, കരൂർ കെ. മാധവക്കുരുക്കൾ എഴുതിയ കഥകളി പ്രദീപിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മൂന്നു ഭാഗങ്ങളായി കഥകളി പ്രദീപിക പ്രസിദ്ധീകരിക്കാനാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ആദ്യഭാഗമാണ് ഈ പുസ്തകമെന്നും ആമുഖത്തിൽ കാണുന്നു. കഥകളി എന്ന കേരളീയ ദൃശ്യകാവ്യപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പ്രശസ്തരായ ആട്ടക്കഥാകർത്താക്കളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ നൽകിയിരിക്കുന്നു. കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻ തമ്പി, വള്ളത്തോൾ നാരായണമേനോൻ, കുഞ്ചൻ നമ്പ്യാർ..എന്നിവർ പുസ്തകത്തിൽ പരാമർശിക്കുന്ന ആട്ടക്കഥാകൃത്തുകളിൽ ചിലരാണ്
കേരളകലാമണ്ഡലത്തിൻ്റെ സ്ഥാപകനും കഥകളിയുടെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകുകയും ചെയ്ത കവി വള്ളത്തോൾ നാരായണമേനോൻ്റെ ജീവിതസംഗ്രഹം അനുബന്ധമായി കൊടുത്തിട്ടുണ്ട്. ശൂരനാട് പി. എൻ കുഞ്ഞൻ പിള്ള ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കഥകളി പ്രദീപിക ഒന്നാം ഭാഗം
- പ്രസിദ്ധീകരണ വർഷം:1936
- അച്ചടി:Sridhara Press, Thiruvananthapuram
- താളുകളുടെ എണ്ണം: 220
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
