1964 – സരസകവയിത്രി മുതുകുളം പാവ്വർതിഅമ്മ ഷഷ്ടിപൂർത്തൃപഹാരം

1964 – ൽ  ഷഷ്ട്യബ്ദപൂർത്തിയാഘോഷ സമിതി പ്രസിദ്ധീകരിച്ച,  സരസകവയിത്രി മുതുകുളം പാവ്വർതിഅമ്മ ഷഷ്ടിപൂർത്തൃപഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - സരസകവയിത്രി മതുകുളം പാവ്വർതിഅമ്മ ഷഷ്ടിപൂർത്തൃപഹാരം
1964 – സരസകവയിത്രി മുതുകുളം പാവ്വർതിഅമ്മ ഷഷ്ടിപൂർത്തൃപഹാരം

1964-ൽ മുതുകുളം പാർവ്വതി അമ്മയുടെ ഷഷ്ട്യബ്ദപൂർത്തി (60-ാം ജന്മദിനം) ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഷഷ്ട്യബ്ദപൂർത്ത്യാഘോഷസമിതി പുറത്തിറക്കിയ സ്നേഹോപഹാരം എന്ന ഉപഹാരഗ്രന്ഥത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ രേഖയിലുള്ളത്. ഡോ.എസ്. രാധാകൃഷ്ണൻ (ഇന്ത്യൻ പ്രസിഡന്റിന്റെ കാര്യാലയം), പട്ടം താണുപിള്ള, മന്നത്ത് പത്മനാഭൻ, കെ.പി. കേശവമേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ലളിതാംബിക അന്തർജ്ജനം, സുകുമാർ അഴീക്കോട് തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ നായകന്മാരുടെ ആശംസകളും അനുസ്മരണ ലേഖനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കവയിത്രി, അധ്യാപിക, പരിഭാഷക, ബ്രഹ്മചാരിണി, കവിതാ രചയിതാവ് എന്നീ നിലകളിൽ മുതുകുളം പാർവ്വതി അമ്മ മലയാള ഭാഷയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ പ്രകീർത്തിക്കുന്നതാണ് ഈ സമാഹാരം. ഉദയപ്രഭ, അശ്രുകുടീരം, മാതൃവിലാപം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും, ഭഗവദ്ഗീത, ശ്രീബുദ്ധചരിതം എന്നിവയുടെ തർജ്ജമകളും ഉൾപ്പെടെയുള്ള അവരുടെ മികച്ച കൃതികൾ ഗ്രന്ഥത്തിൽ എടുത്തുപറയുകയും, അവരുടെ നിഷ്കാമമായ സാഹിത്യ സേവനത്തെയും ലാളിത്യമാർന്ന ജീവിതത്തെയും ആദരിക്കുകയും ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സരസകവയിത്രി മതുകുളം പാവ്വർതിഅമ്മ ഷഷ്ടിപൂർത്തൃപഹാരം
  • രചന: ഷഷ്ട്യബ്ദപൂർത്തിയാഘോഷ സമിതി
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി:  എസ്.ടി.ആർ. കൊല്ലം
  • താളുകളുടെ എണ്ണം: 224
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കുട്ടിക്കാലം

കെ.കെ. നായർ വിവർത്തനം ചെയ്ത  കുട്ടിക്കാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - കുട്ടിക്കാലം
1952 – കുട്ടിക്കാലം

വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹദ്ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.  ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ്‌ ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുട്ടിക്കാലം
  • വിവർത്തനം: കെ.കെ. നായർ
  • പ്രസിദ്ധീകരണ വർഷം:1952 
  • താളുകളുടെ എണ്ണം: 392 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - ജന്തുലോകം - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1966 – ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം എന്ന ശാസ്ത്ര ഗ്രന്ഥം സുപരിചിതമായ വിവിധ ജീവികളുടെ ജീവിതരീതികളും അവയുടെ പരിണാമ പശ്ചാത്തലവും കുട്ടികൾക്കും സാധാരണക്കാർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അനാവരണം ചെയ്യുന്നു. പാറ്റ, ചിതൽ, മിന്നാമ്മിനുങ്ങ്, ചിലന്തി, തവള, വാവൽ, കുറുക്കൻ, ബീവർ തുടങ്ങിയ ജീവികളുടെ ശീലങ്ങൾ, വർഗ്ഗോത്പത്തി, ജീവിത ദൈർഘ്യം, പരിസ്ഥിതിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഈ പുസ്തകം, വായനക്കാരിൽ ജന്തുശാസ്ത്ര വിഷയങ്ങളോട് താല്പര്യവും കൗതുകവും വളർത്താനാണ് ലക്ഷ്യമിടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ജന്തുലോകം
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം:1966
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – പരിശുദ്ധ ഖുർആൻ പരിഭാഷ

1964 – ൽ പ്രസിദ്ധീകരിച്ച, മൗലവി പി. മുഹമ്മദ് എടശ്ശേരി വ്യാഖ്യാനം രചിച്ച പരിശുദ്ധ ഖുർആൻ പരിഭാഷ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - പരിശുദ്ധ ഖുർആൻ പരിഭാഷ
1954 – പരിശുദ്ധ ഖുർആൻ പരിഭാഷ

മുഹമ്മദ് എടശ്ശേരി മൗലവി തയാറാക്കി 1954-ൽ പുറത്തിറക്കിയ പരിശുദ്ധ ഖുർആൻ പരിഭാഷ എന്ന ചരിത്രപ്രധാനമായ ഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ രേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഇസ്ലാമിക സാഹിത്യ പ്രസിദ്ധീകരണശാലയ്‌ക്കായി എ.ജെ. ഖലീൽ പ്രസിദ്ധീകരിക്കുകയും യൂണിയൻ പ്രിൻ്റേഴ്സ് അച്ചടിക്കുകയും ചെയ്ത ഈ പുസ്തകം, വിശുദ്ധ ഖുർആൻ്റെ ആശയം ലളിതവും വ്യക്തവുമായ രീതിയിൽ മലയാള ഭാഷയിലേക്ക് എത്തിക്കാനുള്ള ആദ്യകാല ശ്രമങ്ങളിൽ ഒന്നാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പരിശുദ്ധ ഖുർആൻ പരിഭാഷ 
  • രചന: മൗലവി പി. മുഹമ്മദ് എടശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: യൂണിയൻ പ്രിൻ്റേഴ്സ് , ബാങ്കളൂർ
  • താളുകളുടെ എണ്ണം: 268
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം

1965 – ൽ പ്രസിദ്ധീകരിച്ച, ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ ‘ഭാരതത്തിലെ മഹാന്മാർ’ എന്ന ഈ പുസ്തക പരമ്പര. ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കിയ ഈ ഗ്രന്ഥം, ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒന്നാണ്. വിവിധ ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്രത്തിനും അടിത്തറയിട്ട പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങളിലാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി:  ജനതാ പ്രസ്സ്, മദ്രാസ്
  • താളുകളുടെ എണ്ണം: 206
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – ഉത്തരഗീത

1964 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം രചിച്ച ഉത്തരഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1964 - ഉത്തരഗീത
1964 – ഉത്തരഗീത

സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം തയ്യാറാക്കിയ കൃതിയാണ് ഉത്തരഗീത. ഭഗവദ്ഗീതയ്ക്കും അനുഗീതയ്ക്കും ശേഷം അർജ്ജുനൻ്റെ സംശയദൂരീകരണത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ നൽകുന്ന തത്വോപദേശമാണ് ഇതിൽ അടങ്ങുന്നത്. മൂന്ന് അധ്യായങ്ങളിലായാണ് ഇതിലെ ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാഹ്യമായ അന്വേഷണങ്ങൾ അവസാനിപ്പിച്ച്, ധ്യാനത്തിലൂടെ സ്വന്തം ഉള്ളിലേക്ക് നോക്കി താനും ഈശ്വരനും ഒന്നാണെന്ന് തിരിച്ചറിയുക എന്നതാണ് ഉത്തരഗീതയുടെ സാരാംശം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉത്തരഗീത 
  • രചന: സ്വാമി ജ്ഞാനാനന്ദസരസ്വതി
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം

1923 – ൽ പ്രസിദ്ധീകരിച്ച, വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1923 - വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം
1923 – വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം

1923 മേയിൽ വരാപ്പുഴയിലെ പുതിയ കത്തോലിക്കാ ദേവാലയത്തിൻ്റെ ആശീർവാദത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. വരാപ്പുഴപ്പള്ളിയുടെ ചരിത്രസംക്ഷേപമാണ് ഇതിൽ വിവരിക്കുന്നത്. 1656 – ൽ ഏഴാം അലക്സാണ്ടർ മാർപ്പാപ്പയുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ കർമ്മലീത്താ മിഷണറിമാരുടെ പ്രവർത്തനങ്ങളും, ‘ഹോർത്തൂസ് മലബാറിക്കസ്’ രചനയിൽ സഹായിയായതിനെ തുടർന്ന് ഡച്ച് ഗവർണർ വാൻ റീഡിന് 1673 – ൽ ലഭിച്ച അനുമതിയോടെ വരാപ്പുഴയിൽ പള്ളി പണിത ചരിത്രവും ഇതിൽ വിവരിക്കുന്നു. വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച്, കാലാന്തരത്തിൽ വിപുലീകരിച്ച പഴയ പള്ളി 1920 – ലെ കനത്ത മഴയിൽ ഇടിഞ്ഞുവീണു. തുടർന്ന് 1921 – ൽ തറക്കല്ലിട്ട്, ബ്രദർ ലീയോയുടെ ശില്പകലാ രൂപകൽപ്പനയിൽ ഗോഥിക് ആർച്ചുകളും കോൺക്രീറ്റ് തൂണുകളും ഉൾപ്പെടുത്തി 1923 – ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പള്ളിയുടെ വിശേഷങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ടിപ്പു സുൽത്താൻ്റെ ആക്രമണകാലത്ത് പള്ളി കേടുപാടുകളില്ലാതെ രക്ഷപ്പെട്ട സംഭവവും, അവിടെ അടക്കം ചെയ്തിട്ടുള്ള പ്രമുഖ മിഷണറിമാരുടെ വിവരങ്ങളും, സഭയ്ക്കെതിരായ വിമർശനങ്ങളെ സമാധാനത്തോടും ദൈവവിശ്വാസത്തോടും നേരിടാനുള്ള ഫാദർ ബോനവന്തൂറിൻ്റെ ഉപദേശങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: ഐ.എസ്. എറണാകുളം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കാമുകൻ

1955 – ൽ പ്രസിദ്ധീകരിച്ച, എ. ബാലകൃഷ്ണപിള്ള പരിഭാഷ തയ്യാറാക്കിയായ കാമുകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 – കാമുകൻ

1880-കളിലെ പാരീസ് നഗരത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്. മുൻ ഫ്രഞ്ച് സൈനികനായ ജോർജ്ജ് ഡുറുവ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നാണ് പാരീസിലെത്തുന്നത്. പ്രത്യേക കഴിവുകളോ, മികച്ച വിദ്യാഭ്യാസമോ, ധാർമ്മിക ബോധമോ ഇല്ലാത്ത ഡുറുവ, തൻ്റെ ആകർഷകമായ ബാഹ്യസൗന്ദര്യവും വശ്യതയുമാണ് തൻ്റെ ഏറ്റവും വലിയ ആയുധമെന്ന് തിരിച്ചറിയുന്നു. ഒരു പഴയ സൈനിക സുഹൃത്ത് വഴി ‘ലാ വീ ഫ്രാൻസെസ്’ എന്ന പത്രത്തിൽ ജോലി നേടുന്ന ഡുറുവ, പിന്നീട് പാരീസിലെ സമ്പന്നരും സ്വാധീനമുള്ളവരുമായ സ്ത്രീകളെ തൻ്റെ വശ്യതയിൽ വീഴ്ത്താൻ തുടങ്ങുന്നു. കാമുകിമാർ സ്നേഹത്തോടെ ‘ബെൽ-അമി’ എന്ന് വിളിക്കുന്ന ഡുറുവ, ക്ലോട്ടിൽഡ്, മദ്‌ലെയ്ൻ, വിർജീനി തുടങ്ങിയ പ്രഭുസ്ത്രീകളുടെ സഹായത്തോടെ വാർത്തകൾ എഴുതുകയും, രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തുകയും, വലിയ അളവിൽ പണം സമ്പാദിക്കുകയും ചെയ്യുന്നു. യാതൊരു തത്ത്വദീക്ഷയുമില്ലാതെ സ്ത്രീകളെ കരുവാക്കി, സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലേക്ക് ഡുറുവ നടത്തുന്ന സ്വാർത്ഥപരമായ വളർച്ചയും, ഒടുവിൽ വലിയൊരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിച്ച് രാഷ്ട്രീയ അധികാരത്തിൻ്റെ ഉന്നതിയിലെത്തുന്നതുമാണ് നോവലിൻ്റെ സാരം. അന്നുവരെ മലയാളത്തിൽ നിലനിന്നിരുന്ന കാല്പനിക കഥാശൈലികളിൽ നിന്ന് മാറി, ജീവിതത്തിൻ്റെ കടുത്ത യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന പാശ്ചാത്യ റിയലിസത്തിലേക്ക് മലയാള വായനക്കാരെ ഈ നോവൽ നയിച്ചു. പിന്നീട് മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയ അഴിമതി, ധാർമ്മികതയുടെ നിർവ്വചനങ്ങൾ എന്നിവയെക്കുറിച്ച് മലയാളി ബുദ്ധിജീവികൾക്കിടയിൽ പുതിയ സംവാദങ്ങൾക്ക് ഈ ഗ്രന്ഥം വഴിയൊരുക്കി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാമുകൻ
  • രചന: എ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്
  • താളുകളുടെ എണ്ണം: 504
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഭാഷാഭാരതം – ഒന്നാംവാള്യം – ആദിപർവ്വം

1952 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ പരിഭാഷ തയ്യാറാക്കിയായ ഭാഷാഭാരതം – ഒന്നാംവാള്യം – ആദിപർവ്വം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - ഭാഷാഭാരതം - ഒന്നാംവാള്യം - ആദിപർവ്വം
1952 – ഭാഷാഭാരതം – ഒന്നാംവാള്യം – ആദിപർവ്വം

കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ എൺപത്തിയേഴ് ദിവസങ്ങൾ കൊണ്ട് മലയാളത്തിലേക്ക് വൃത്താനുവൃത്തം തർജ്ജമ ചെയ്ത മഹത്തായ ഇതിഹാസ പദ്യഗ്രന്ഥമാണ് ഭാഷാഭാരതം. വ്യാസമഹാഭാരതത്തിലെ ഒരു ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളുടെ തനതായ ഭാവവും അർത്ഥവും  ചോർന്നുപോകാതെ ലളിതമായ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത.

സംസ്കൃത പണ്ഡിതന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന ഇതിഹാസത്തെ സാധാരണക്കാരായ വായനക്കാരിലേക്ക് എത്തിക്കുന്നതിലും മലയാള സാഹിത്യത്തിൻ്റെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിലും ഈ ഗ്രന്ഥം നിർണ്ണായക പങ്കുവഹിച്ചു. ചുരുക്കത്തിൽ, മലയാള സാഹിത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത വേഗത കൊണ്ടും അപാരമായ കാവ്യ ഭംഗി കൊണ്ടും എന്നും സ്മരിക്കപ്പെടുന്ന കാലാതീതമായ ഒരു അമൂല്യ കൃതിയാണ് ഭാഷാഭാരതം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാഭാരതം – ഒന്നാംവാള്യം – ആദിപർവ്വം
  • രചന: കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: വിജയ പ്രിൻ്റിങ് & പബ്ലിഷിങ് ഹൗസ്, ഇരിങ്ങാലക്കുട
  • താളുകളുടെ എണ്ണം: 1074
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ബൻജമിൻ ഫ്രാൻക്ലിൻ

1955 – ൽ പ്രസിദ്ധീകരിച്ച, മലയാളരാജ്യം പരിഭാഷ തയ്യാറാക്കിയായ ബൻജമിൻ ഫ്രാൻക്ലിൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ബൻജമിൻ ഫ്രാൻക്ലിൻ
1955 – ബൻജമിൻ ഫ്രാൻക്ലിൻ

അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനും ശാസ്ത്രജ്ഞനുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ്റെ വിഖ്യാതമായ ആത്മകഥയുടെ ( The Autobiography of Benjamin Franklin ) മലയാള വിവർത്തനമാണ് ഈ പുസ്തകം. മലയാളരാജ്യം പത്രത്തിൻ്റെ പത്രാധിപ സമിതിയാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഫ്രാങ്ക്ളിൻ്റെ ജീവിതാനുഭവങ്ങൾ, വ്യക്തിത്വ വികസന തത്ത്വങ്ങൾ, സാമൂഹിക-ശാസ്ത്രീയ സംഭാവനകൾ എന്നിവ മലയാളി വായനക്കാർക്ക് ലളിതമായി പരിചയപ്പെടുത്താൻ ഈ ഗ്രന്ഥം ലക്ഷ്യമിടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബൻജമിൻ ഫ്രാൻക്ലിൻ
  • രചന: മലയാളരാജ്യം
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: എസ്.ആർ.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി