1892 – വിക്രമോർവശീയം

1892 -ൽ പ്രസിദ്ധീകരിച്ച, കൊട്ടാരത്തിൽ ശങ്കുണ്ണി വിവർത്തനം തയ്യാറാക്കിയ വിക്രമോർവശീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1892 - വിക്രമോർവശീയം
1892 – വിക്രമോർവശീയം

മഹാകവി കാളിദാസൻ്റെ പ്രശസ്തമായ നാടകമാണ് സംസ്കൃതത്തിലെ വിക്രമോർവശീയം. ചന്ദ്രവംശീയനായ പുരൂരവസ് രാജാവും അപ്സരസായ ഊർവ്വശിയും തമ്മിലുള്ള പ്രണയമാണ് ഇതിൻ്റെ പ്രമേയം. ഋഗ്വേദത്തിലും ശതപഥബ്രാഹ്മണത്തിലും കാണുന്ന പുരാണകഥയെ ആസ്പദമാക്കി കാളിദാസൻ അതിനെ അത്യന്തം കാവ്യാത്മകവും നാടകീയവുമായി അവതരിപ്പിച്ചിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ മലയാള പരിഭാഷ സംസ്കൃതത്തിലെ ശ്ലോകങ്ങളുടെയും സംഭാഷണങ്ങളുടെയും കാവ്യസൗന്ദര്യം കഴിയുന്നത്ര നിലനിർത്തിക്കൊണ്ട് മലയാള വായനക്കാർക്ക് സുഗമമായി വായിക്കാനാകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ സംസ്കൃത നാടകസാഹിത്യം പഠിക്കുന്നവർക്കും മലയാള സാഹിത്യവിദ്യാർത്ഥികൾക്കും ഈ കൃതി ഏറെ പ്രയോജനകരമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിക്രമോർവശീയം
  • വിവർത്തനം: കൊട്ടാരത്തിൽ ശങ്കുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1892
  • അച്ചടി:  മലയാള മനോരമ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – വേദപ്രാമാണ്യം – എം.കെ. വെങ്കിടേശ്വര അയ്യർ

1917 -ൽ പ്രസിദ്ധീകരിച്ച, എം.കെ. വെങ്കിടേശ്വര അയ്യർ എഴുതിയ വേദപ്രാമാണ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1917 - വേദപ്രാമാണ്യം - എം.കെ. വെങ്കിടേശ്വര അയ്യർ
1917 – വേദപ്രാമാണ്യം – എം.കെ. വെങ്കിടേശ്വര അയ്യർ

വേദങ്ങളുടെ പ്രാധാന്യം വിശദമാക്കുന്ന ഒരു കൃതിയാണിത്. ഗുരുവും ശിഷ്യനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വേദാന്ത ചിന്തകളുടെ സങ്കീർണമായ ആശയങ്ങൾ ഇതിൽ വ്യാഖ്യാനിക്കുന്നത്. വേദാന്ത ചിന്തയുമായി ബന്ധപ്പെട്ട നിൽക്കുന്ന പല വാക്കുകൾക്കുമുള്ള വ്യാഖ്യാനങ്ങളും ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വേദപ്രാമാണ്യം 
  • രചന: എം.കെ. വെങ്കിടേശ്വര അയ്യർ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: എം.വി. പ്രസ്സ്, പാലക്കാട്
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1910 – The Malabar Compensation for Tenants Improvements. Act 1 of 1900

Through this post, we are releasing the digital scan of The Malabar Compensation for Tenants Improvements. Act 1 of 1900 published in the year 1910.

 1910 - The Malabar Compensation for Tenants Improvements. Act 1 of 1900
1910 – The Malabar Compensation for Tenants Improvements. Act 1 of 1900

Malabar Compensation for Tenants Improvements Act, (Act 1 of 1900) is a historical agrarian reform statute enacted to secure tenants the value of their improvements upon ejectment. The law ensures that qualifying tenants, mortgagees, or occupiers in parts of the former Malabar district and adjacent areas receive full and fair compensation for value-adding improvements before they can be evicted or dispossessed.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Malabar Compensation for Tenants Improvements. Act 1 of 1900
  • Author: A.V. Govinda Menon
  • Published Year: 1910
  • Printer:  Higginbotham & Co., Madras
  • Scan link: Link

1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ

1960 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യവും സംസ്‌കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - സാഹിത്യവും സംസ്‌കാരവും - പി. ശങ്കരൻ നമ്പ്യാർ
1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ

പി. ശങ്കരൻ നമ്പ്യാർ രചിച്ച ഉപന്യാസസമാഹാരമാണിത്. ഭാരതീയ-കേരളീയ സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ച് പ്രതിപാദിക്കുന്നതുമായ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. പാശ്ചാത്യരിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങി ശാന്തമായി ജീവിക്കുന്ന ഭാരതീയരുടെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലവും ഹൈന്ദവ മതത്തിൻ്റെ പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു. സാഹിത്യവും ജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള ബന്ധം, സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങൾ എന്നിവയും ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ, വിക്രമോർവ്വശീയം, ശാകുന്തളം, മാളവികാഗ്നിമിത്രം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി, ബഹുഭാര്യാത്വത്തെ അനുകൂലിക്കാതെയുള്ള കാളിദാസൻ്റെ ദാമ്പത്യാദർശങ്ങളെയും ഏകപത്നീവ്രതത്തോടുള്ള അനുഭാവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യവും സംസ്‌കാരവും
  • രചന: പി. ശങ്കരൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – രാമചരിതം

1930 – ൽ പ്രസിദ്ധീകരിച്ച, രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - രാമചരിതം
1925 – രാമചരിതം

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. ചീരാമകവി രചിച്ചതെന്നു കരുതപ്പെടുന്ന ഈ കാവ്യം രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഈ പുസ്തകം മദ്രാസ് സർവ്വകലാശാല 1925 – ൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ്. ഗണപതി, സരസ്വതി, ശിവൻ തുടങ്ങിയ ദേവന്മാരോടുള്ള പ്രാർത്ഥനയോടെയാണ് കാവ്യം ആരംഭിക്കുന്നത്.യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിൻ്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ.

ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ട വിവരങ്ങളും ലങ്കയുടെ കാവൽ സംവിധാനങ്ങളെക്കുറിച്ചും ശ്രീരാമനെ അറിയിക്കുന്നതാണ് തുടർന്നുള്ള പ്രധാന ഭാഗം. ഇതുകേട്ട് കോപിഷ്ഠനായ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു. സുഗ്രീവൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരശ്രേഷ്ഠർ ഇതിനുള്ള യുദ്ധ തയ്യാറെടുപ്പുകൾ നടത്തുന്നു. മറുവശത്ത് ലങ്കയിൽ, വാനരസേനയുടെ വരവിനെക്കുറിച്ച് രാവണൻ മന്ത്രിമാരുമായി ചർച്ച ചെയ്യുന്നു. സീതയെ ശ്രീരാമന് തിരികെ നൽകി യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണൻ ഉപദേശിക്കുന്നുവെങ്കിലും, അഹങ്കാരിയായ രാവണൻ അത് നിരസിക്കുകയും വിഭീഷണനെ അപമാനിക്കുകയും ചെയ്യുന്നു. തുടർന്ന് വിഭീഷണൻ ലങ്ക ഉപേക്ഷിച്ച് ശ്രീരാമൻ്റെ പക്ഷത്തു ചേരുന്നു.

ശ്രീരാമനും സൈന്യവും സമുദ്രത്തിന് കുറുകെ നളൻ്റെ നേതൃത്വത്തിൽ സേതുബന്ധനം നടത്തി ലങ്കയിൽ പ്രവേശിക്കുന്നു. വാനരസേനയുടെ വലിപ്പവും ശക്തിയും രാവണൻ്റെ ചാരന്മാർ വന്ന് രാവണനെ അറിയിക്കുന്നു. ഇതിനിടയിൽ രാവണൻ മായയിലൂടെ ശ്രീരാമൻ്റെ വെട്ടേറ്റ തല സീതയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും, സരമ എന്ന രാക്ഷസി സീതയെ സത്യാവസ്ഥ പറഞ്ഞ് ആശ്വസിപ്പിക്കുന്നു. തുടർന്ന് വാനരസേന ലങ്കയുടെ കോട്ടവാതിലുകൾ വളയുകയും, രാക്ഷസന്മാരും വാനരന്മാരും തമ്മിൽ മരങ്ങളും മലകളും ആയുധങ്ങളും ഉപയോഗിച്ചുള്ള അതിഭീകരമായ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഇത്രയും കഥാ സന്ദർഭങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമചരിതം 
  • രചന: ചീരാമകവി
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി:  ഡയോസിസൻ പ്രസ്സ്, മദ്രാസ്
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – ബാലരാമായണം – ബാലകാണ്ഡം – എൻ. കുമാരൻ ആശാൻ

1918 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച ബാലരാമായണം – ബാലകാണ്ഡം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 - ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ
1918 – ബാലരാമായണം – ബാലകാണ്ഡം – എൻ. കുമാരൻ ആശാൻ

മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് ‘ബാലരാമായണം’. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലരാമായണം – ബാലകാണ്ഡം
  • രചന: എൻ. കുമാരൻ ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഭാഷാശാകുന്തളം

1952 – ൽ പ്രസിദ്ധീകരിച്ച,  ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ വിവർത്തനം തയ്യാറാക്കിയ ഭാഷാശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഭാഷാശാകുന്തളം
1952 – ഭാഷാശാകുന്തളം

കാളിദാസൻ്റെ പ്രശസ്തമായ ‘അഭിജ്ഞാനശാകുന്തളം’ എന്ന നാടകത്തിന് ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ‘ഭാഷാശാകുന്തളം’. കൃതിയുടെ വിവർത്തന മികവിനെ പ്രശംസിച്ചുകൊണ്ട് സാഹിത്യകാരൻ ഗോവിന്ദൻകുട്ടിനായർ എഴുതിയ ആമുഖ പഠനവും, നാടകത്തിൻ്റെ ആദ്യ മൂന്ന് അങ്കങ്ങളുമാണ് പ്രധാനമായും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നായാട്ടിനായി കാട്ടിലെത്തുന്ന ദുഷ്യന്ത മഹാരാജാവ് കണ്വമഹർഷിയുടെ ആശ്രമത്തിൽ എത്തുന്നതും, അവിടെവെച്ച് ശകുന്തളയെ കണ്ട് അനുരക്തനാകുന്നതുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം. രാജാവിൻ്റെ സുഹൃത്തായ മാഢവ്യൻ  നായാട്ടിനെക്കുറിച്ചുള്ള പരിഭവങ്ങൾ പറയുന്ന രംഗവും, ശകുന്തളയ്ക്ക് രാജാവിനോട് തോന്നുന്ന പ്രണയവും അവൾ നേരിടുന്ന കാമതാപവും സഖിമാരായ അനസൂയയോടും പ്രിയംവദയോടും പങ്കുവെക്കുന്ന രംഗങ്ങളും ഈ ഭാഗത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: ഭാഷാശാകുന്തളം
    • രചന: ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ
    • പ്രസിദ്ധീകരണ വർഷം: 1952
    • താളുകളുടെ എണ്ണം: 176
    • അച്ചടി: ഷൊർണൂർ പ്രിൻ്റിംഗ് വർക്ക്സ്, ഷൊർണൂർ
    • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1951 – എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)

1951-ൽ പ്രസിദ്ധീകരിച്ച, എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
1951 – എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)

1951-ലെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ ഇന്ത്യൻ സെൻസസ്സ് എന്യൂമറേഷൻ മാനുവലിൻ്റെ അനുബന്ധ ഭാഗമാണിത്. സെൻസസ്സ് പ്രവർത്തനങ്ങളിൽ പരിശീലന ഏകീകരണം ഉറപ്പുവരുത്തുന്നതിനായി ചോദ്യം 1, 4, 9, 10, 11, 18 എന്നിവയെ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തതകളും വിശദീകരണങ്ങളുമാണ് ഇതിൽ  നൽകിയിരിക്കുന്നത്. പ്രധാനമായും ഓരോ പൗരൻ്റെയും പേരിനൊപ്പം അവരുടെ പിതാവിൻ്റെയോ ഭർത്താവിൻ്റെയോ പേര് ചേർക്കുന്നതിനെക്കുറിച്ചും, ഗൃഹനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനെക്കുറിച്ചും, പ്രായം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
    • പ്രസിദ്ധീകരണ വർഷം: 1951
    • താളുകളുടെ എണ്ണം: 20
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – ദശകുമാരചരിതം

1930-ൽ പ്രസിദ്ധീകരിച്ച, പി.ആർ. ദൊരസ്വാമി ശർമ്മ വിവർത്തനം തയ്യാറാക്കിയായ ദശകുമാരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - ദശകുമാരചരിതം
1930 – ദശകുമാരചരിതം

ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സംസ്കൃത കവിയായ ദണ്ഡി രചിച്ച ഗദ്യകാവ്യത്തെ അടിസ്ഥാനമാക്കി, സംസ്കൃത അധ്യാപകനായിരുന്ന പി.ആർ. ദൊരസ്വാമി ശർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘ദശകുമാരചരിതം’. മഗധ രാജാവായ രാജഹംസൻ മാളവ രാജാവായ മാനസാരനോട് യുദ്ധത്തിൽ പരാജയപ്പെട്ട് വിന്ധ്യവനത്തിൽ അഭയം പ്രാപിക്കുന്നതും, അവിടെ ജനിച്ച രാജവാഹനൻ എന്ന പുത്രനും മറ്റ് ഒമ്പത് കുമാരന്മാരും ഒന്നിച്ചു വളർന്ന് വിദ്യകൾ അഭ്യസിക്കുന്നതുമാണ് ഇതിലെ കഥാപശ്ചാത്തലം.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ദശകുമാരചരിതം
    • രചന: പി.ആർ. ദൊരസ്വാമി ശർമ്മ
    • പ്രസിദ്ധീകരണ വർഷം: 1930
    • താളുകളുടെ എണ്ണം: 210
    • അച്ചടി: നാഷണൽ പ്രിൻ്റിംഗ് ഹൗസ്, തിരുവല്ല
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – ഉത്തരഗീത

1964 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം രചിച്ച ഉത്തരഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1964 - ഉത്തരഗീത
1964 – ഉത്തരഗീത

സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം തയ്യാറാക്കിയ കൃതിയാണ് ഉത്തരഗീത. ഭഗവദ്ഗീതയ്ക്കും അനുഗീതയ്ക്കും ശേഷം അർജ്ജുനൻ്റെ സംശയദൂരീകരണത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ നൽകുന്ന തത്വോപദേശമാണ് ഇതിൽ അടങ്ങുന്നത്. മൂന്ന് അധ്യായങ്ങളിലായാണ് ഇതിലെ ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാഹ്യമായ അന്വേഷണങ്ങൾ അവസാനിപ്പിച്ച്, ധ്യാനത്തിലൂടെ സ്വന്തം ഉള്ളിലേക്ക് നോക്കി താനും ഈശ്വരനും ഒന്നാണെന്ന് തിരിച്ചറിയുക എന്നതാണ് ഉത്തരഗീതയുടെ സാരാംശം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉത്തരഗീത 
  • രചന: സ്വാമി ജ്ഞാനാനന്ദസരസ്വതി
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി