1948 – ൽ പ്രസിദ്ധീകരിച്ച, എസ്സ്.വി. നായർ രചിച്ച ഇൻഡ്യയിലെ വീരാത്മാക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സി. രാജഗോപാലാചാരി, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളുടെ ജീവചരിത്രങ്ങളും സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളും വിശദമാക്കുന്ന ഒരു ഗ്രന്ഥമാണിത്. ആർ. നാരായണപ്പണിക്കരുടെയും എം.ആർ. വേലുപ്പിള്ള ശാസ്ത്രിയുടെയും ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഇൻഡ്യയിലെ വീരാത്മാക്കൾ
- രചന: എസ്സ്.വി. നായർ
- പ്രസിദ്ധീകരണ വർഷം: 1948
- അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 188
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
