Through this post, we are releasing the digital scan of The Malabar Compensation for Tenants Improvements. Act 1 of 1900 published in the year 1910.
1910 – The Malabar Compensation for Tenants Improvements. Act 1 of 1900
Malabar Compensation for Tenants Improvements Act, (Act 1 of 1900) is a historical agrarian reform statute enacted to secure tenants the value of their improvements upon ejectment. The law ensures that qualifying tenants, mortgagees, or occupiers in parts of the former Malabar district and adjacent areas receive full and fair compensation for value-adding improvements before they can be evicted or dispossessed.
1960 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യവും സംസ്‌കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ
പി. ശങ്കരൻ നമ്പ്യാർ രചിച്ച ഉപന്യാസസമാഹാരമാണിത്. ഭാരതീയ-കേരളീയ സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ച് പ്രതിപാദിക്കുന്നതുമായ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. പാശ്ചാത്യരിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങി ശാന്തമായി ജീവിക്കുന്ന ഭാരതീയരുടെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലവും ഹൈന്ദവ മതത്തിൻ്റെ പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു. സാഹിത്യവും ജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള ബന്ധം, സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങൾ എന്നിവയും ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ, വിക്രമോർവ്വശീയം, ശാകുന്തളം, മാളവികാഗ്നിമിത്രം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി, ബഹുഭാര്യാത്വത്തെ അനുകൂലിക്കാതെയുള്ള കാളിദാസൻ്റെ ദാമ്പത്യാദർശങ്ങളെയും ഏകപത്നീവ്രതത്തോടുള്ള അനുഭാവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
1930 – ൽ പ്രസിദ്ധീകരിച്ച, രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1925 – രാമചരിതം
പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ് രാമചരിതം. ചീരാമകവി രചിച്ചതെന്നു കരുതപ്പെടുന്ന ഈ കാവ്യം രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഈ പുസ്തകം മദ്രാസ് സർവ്വകലാശാല 1925 – ൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ്. ഗണപതി, സരസ്വതി, ശിവൻ തുടങ്ങിയ ദേവന്മാരോടുള്ള പ്രാർത്ഥനയോടെയാണ് കാവ്യം ആരംഭിക്കുന്നത്.യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിൻ്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ.
ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ട വിവരങ്ങളും ലങ്കയുടെ കാവൽ സംവിധാനങ്ങളെക്കുറിച്ചും ശ്രീരാമനെ അറിയിക്കുന്നതാണ് തുടർന്നുള്ള പ്രധാന ഭാഗം. ഇതുകേട്ട് കോപിഷ്ഠനായ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു. സുഗ്രീവൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരശ്രേഷ്ഠർ ഇതിനുള്ള യുദ്ധ തയ്യാറെടുപ്പുകൾ നടത്തുന്നു. മറുവശത്ത് ലങ്കയിൽ, വാനരസേനയുടെ വരവിനെക്കുറിച്ച് രാവണൻ മന്ത്രിമാരുമായി ചർച്ച ചെയ്യുന്നു. സീതയെ ശ്രീരാമന് തിരികെ നൽകി യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണൻ ഉപദേശിക്കുന്നുവെങ്കിലും, അഹങ്കാരിയായ രാവണൻ അത് നിരസിക്കുകയും വിഭീഷണനെ അപമാനിക്കുകയും ചെയ്യുന്നു. തുടർന്ന് വിഭീഷണൻ ലങ്ക ഉപേക്ഷിച്ച് ശ്രീരാമൻ്റെ പക്ഷത്തു ചേരുന്നു.
ശ്രീരാമനും സൈന്യവും സമുദ്രത്തിന് കുറുകെ നളൻ്റെ നേതൃത്വത്തിൽ സേതുബന്ധനം നടത്തി ലങ്കയിൽ പ്രവേശിക്കുന്നു. വാനരസേനയുടെ വലിപ്പവും ശക്തിയും രാവണൻ്റെ ചാരന്മാർ വന്ന് രാവണനെ അറിയിക്കുന്നു. ഇതിനിടയിൽ രാവണൻ മായയിലൂടെ ശ്രീരാമൻ്റെ വെട്ടേറ്റ തല സീതയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും, സരമ എന്ന രാക്ഷസി സീതയെ സത്യാവസ്ഥ പറഞ്ഞ് ആശ്വസിപ്പിക്കുന്നു. തുടർന്ന് വാനരസേന ലങ്കയുടെ കോട്ടവാതിലുകൾ വളയുകയും, രാക്ഷസന്മാരും വാനരന്മാരും തമ്മിൽ മരങ്ങളും മലകളും ആയുധങ്ങളും ഉപയോഗിച്ചുള്ള അതിഭീകരമായ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഇത്രയും കഥാ സന്ദർഭങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1918 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച ബാലരാമായണം – ബാലകാണ്ഡം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1918 – ബാലരാമായണം – ബാലകാണ്ഡം – എൻ. കുമാരൻ ആശാൻ
മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് ‘ബാലരാമായണം’. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1952 – ൽ പ്രസിദ്ധീകരിച്ച, ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ വിവർത്തനം തയ്യാറാക്കിയ ഭാഷാശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – ഭാഷാശാകുന്തളം
കാളിദാസൻ്റെ പ്രശസ്തമായ ‘അഭിജ്ഞാനശാകുന്തളം’ എന്ന നാടകത്തിന് ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ‘ഭാഷാശാകുന്തളം’. കൃതിയുടെ വിവർത്തന മികവിനെ പ്രശംസിച്ചുകൊണ്ട് സാഹിത്യകാരൻ ഗോവിന്ദൻകുട്ടിനായർ എഴുതിയ ആമുഖ പഠനവും, നാടകത്തിൻ്റെ ആദ്യ മൂന്ന് അങ്കങ്ങളുമാണ് പ്രധാനമായും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നായാട്ടിനായി കാട്ടിലെത്തുന്ന ദുഷ്യന്ത മഹാരാജാവ് കണ്വമഹർഷിയുടെ ആശ്രമത്തിൽ എത്തുന്നതും, അവിടെവെച്ച് ശകുന്തളയെ കണ്ട് അനുരക്തനാകുന്നതുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം. രാജാവിൻ്റെ സുഹൃത്തായ മാഢവ്യൻ നായാട്ടിനെക്കുറിച്ചുള്ള പരിഭവങ്ങൾ പറയുന്ന രംഗവും, ശകുന്തളയ്ക്ക് രാജാവിനോട് തോന്നുന്ന പ്രണയവും അവൾ നേരിടുന്ന കാമതാപവും സഖിമാരായ അനസൂയയോടും പ്രിയംവദയോടും പങ്കുവെക്കുന്ന രംഗങ്ങളും ഈ ഭാഗത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
1951-ൽ പ്രസിദ്ധീകരിച്ച, എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
1951-ലെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ ഇന്ത്യൻ സെൻസസ്സ് എന്യൂമറേഷൻ മാനുവലിൻ്റെ അനുബന്ധ ഭാഗമാണിത്. സെൻസസ്സ് പ്രവർത്തനങ്ങളിൽ പരിശീലന ഏകീകരണം ഉറപ്പുവരുത്തുന്നതിനായി ചോദ്യം 1, 4, 9, 10, 11, 18 എന്നിവയെ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തതകളും വിശദീകരണങ്ങളുമാണ് ഇതിൽ നൽകിയിരിക്കുന്നത്. പ്രധാനമായും ഓരോ പൗരൻ്റെയും പേരിനൊപ്പം അവരുടെ പിതാവിൻ്റെയോ ഭർത്താവിൻ്റെയോ പേര് ചേർക്കുന്നതിനെക്കുറിച്ചും, ഗൃഹനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനെക്കുറിച്ചും, പ്രായം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1930-ൽ പ്രസിദ്ധീകരിച്ച, പി.ആർ. ദൊരസ്വാമി ശർമ്മ വിവർത്തനം തയ്യാറാക്കിയായ ദശകുമാരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ദശകുമാരചരിതം
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സംസ്കൃത കവിയായ ദണ്ഡി രചിച്ച ഗദ്യകാവ്യത്തെ അടിസ്ഥാനമാക്കി, സംസ്കൃത അധ്യാപകനായിരുന്ന പി.ആർ. ദൊരസ്വാമി ശർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘ദശകുമാരചരിതം’. മഗധ രാജാവായ രാജഹംസൻ മാളവ രാജാവായ മാനസാരനോട് യുദ്ധത്തിൽ പരാജയപ്പെട്ട് വിന്ധ്യവനത്തിൽ അഭയം പ്രാപിക്കുന്നതും, അവിടെ ജനിച്ച രാജവാഹനൻ എന്ന പുത്രനും മറ്റ് ഒമ്പത് കുമാരന്മാരും ഒന്നിച്ചു വളർന്ന് വിദ്യകൾ അഭ്യസിക്കുന്നതുമാണ് ഇതിലെ കഥാപശ്ചാത്തലം.
1964 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം രചിച്ച ഉത്തരഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1964 – ഉത്തരഗീത
സ്വാമി ജ്ഞാനാനന്ദസരസ്വതി വ്യാഖ്യാനം തയ്യാറാക്കിയ കൃതിയാണ് ഉത്തരഗീത. ഭഗവദ്ഗീതയ്ക്കും അനുഗീതയ്ക്കും ശേഷം അർജ്ജുനൻ്റെ സംശയദൂരീകരണത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ നൽകുന്ന തത്വോപദേശമാണ് ഇതിൽ അടങ്ങുന്നത്. മൂന്ന് അധ്യായങ്ങളിലായാണ് ഇതിലെ ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാഹ്യമായ അന്വേഷണങ്ങൾ അവസാനിപ്പിച്ച്, ധ്യാനത്തിലൂടെ സ്വന്തം ഉള്ളിലേക്ക് നോക്കി താനും ഈശ്വരനും ഒന്നാണെന്ന് തിരിച്ചറിയുക എന്നതാണ് ഉത്തരഗീതയുടെ സാരാംശം.
1922 – ൽ പ്രസിദ്ധീകരിച്ച, കെ. പരമേശ്വരൻപിള്ള വിവർത്തനം തയ്യാറാക്കിയ ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1922 – ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം
മഹാത്മാഗാന്ധിയുടെ വിഖ്യാതമായ ‘ഹിന്ദ് സ്വരാജ്’ എന്ന കൃതിയ്ക്ക് കെ. പരമേശ്വരൻപിള്ള തയ്യാറാക്കിയായ മലയാള പരിഭാഷയാണ് ‘ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം’. ഒരു വായനക്കാരനും പത്രാധിപരും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് ഇതിലെ ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷുകാർ തങ്ങളുടെ സ്വന്തം ശക്തികൊണ്ട് ഇന്ത്യയെ പിടിച്ചടക്കിയതല്ലെന്നും, മറിച്ച് ഇന്ത്യക്കാരുടെ തന്നെ അത്യാഗ്രഹവും വിദേശ സാധനങ്ങളോടുള്ള ഭ്രമവും അനൈക്യവും കാരണം നാം അവർക്ക് രാജ്യത്തെ വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇതിൽ പത്രാധിപർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ ആധുനിക പരിഷ്കാരം കേവലം ശാരീരിക സുഖങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന ഒരു വ്യാധിയാണെന്ന് പത്രാധിപർ വിശേഷിപ്പിക്കുന്നു. യന്ത്രങ്ങളുടെ ഉപയോഗം, ആയുധങ്ങൾ, പുതിയ യാത്രാസൗകര്യങ്ങൾ എന്നിവ മനുഷ്യനെ പണത്തിൻ്റെ അടിമകളാക്കുകയും സദാചാരവും ധാർമ്മികതയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. പാശ്ചാത്യ ഭരണത്തെയും ജീവിത രീതികളെയും അന്ധമായി അനുകരിക്കുന്നത് ഇന്ത്യയെ നാശത്തിലേക്ക് നയിക്കുമെന്നും, യഥാർത്ഥ സ്വരാജ്യം എന്നത് കേവലം ബ്രിട്ടീഷുകാരെ പുറത്താക്കൽ മാത്രമല്ലെന്നും ഈ പുസ്തകം ഊന്നിപ്പറയുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1923 – ൽ പ്രസിദ്ധീകരിച്ച, വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1923 – വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം
1923 മേയിൽ വരാപ്പുഴയിലെ പുതിയ കത്തോലിക്കാ ദേവാലയത്തിൻ്റെ ആശീർവാദത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. വരാപ്പുഴപ്പള്ളിയുടെ ചരിത്രസംക്ഷേപമാണ് ഇതിൽ വിവരിക്കുന്നത്. 1656 – ൽ ഏഴാം അലക്സാണ്ടർ മാർപ്പാപ്പയുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ കർമ്മലീത്താ മിഷണറിമാരുടെ പ്രവർത്തനങ്ങളും, ‘ഹോർത്തൂസ് മലബാറിക്കസ്’ രചനയിൽ സഹായിയായതിനെ തുടർന്ന് ഡച്ച് ഗവർണർ വാൻ റീഡിന് 1673 – ൽ ലഭിച്ച അനുമതിയോടെ വരാപ്പുഴയിൽ പള്ളി പണിത ചരിത്രവും ഇതിൽ വിവരിക്കുന്നു. വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച്, കാലാന്തരത്തിൽ വിപുലീകരിച്ച പഴയ പള്ളി 1920 – ലെ കനത്ത മഴയിൽ ഇടിഞ്ഞുവീണു. തുടർന്ന് 1921 – ൽ തറക്കല്ലിട്ട്, ബ്രദർ ലീയോയുടെ ശില്പകലാ രൂപകൽപ്പനയിൽ ഗോഥിക് ആർച്ചുകളും കോൺക്രീറ്റ് തൂണുകളും ഉൾപ്പെടുത്തി 1923 – ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പള്ളിയുടെ വിശേഷങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ടിപ്പു സുൽത്താൻ്റെ ആക്രമണകാലത്ത് പള്ളി കേടുപാടുകളില്ലാതെ രക്ഷപ്പെട്ട സംഭവവും, അവിടെ അടക്കം ചെയ്തിട്ടുള്ള പ്രമുഖ മിഷണറിമാരുടെ വിവരങ്ങളും, സഭയ്ക്കെതിരായ വിമർശനങ്ങളെ സമാധാനത്തോടും ദൈവവിശ്വാസത്തോടും നേരിടാനുള്ള ഫാദർ ബോനവന്തൂറിൻ്റെ ഉപദേശങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.