1955 – കിഴക്കേ പാകിസ്ഥാനിൽ – ഏ.കെ. ബാലകൃഷ്ണപിള്ള

1955 –  ൽ പ്രസിദ്ധീകരിച്ച, ഏ.കെ. ബാലകൃഷ്ണപിള്ള രചിച്ച  കിഴക്കേ പാകിസ്ഥാനിൽ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - കിഴക്കേ പാകിസ്ഥാനിൽ - ഏ.കെ. ബാലകൃഷ്ണപിള്ള
1955 – കിഴക്കേ പാകിസ്ഥാനിൽ – ഏ.കെ. ബാലകൃഷ്ണപിള്ള

ഇന്ത്യൻ വിഭജനത്തിനുശേഷമുള്ള കാലഘട്ടത്തിൽ  എഴുത്തുകാരനായ ഏ.കെ. ബാലകൃഷ്ണപിള്ള അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കി എഴുതിയ ഒരു അപൂർവ്വ യാത്രാവിവരണമാണിത്. വിഭജനത്തെത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉയർന്നുവന്ന രാഷ്ട്രീയ വൈരത്തിനും ‘ഉരുക്കുമറ’യ്ക്കും അപ്പുറത്തുള്ള സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ പരസ്പരബന്ധങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കുക എന്നതായിരുന്നു രചയിതാവിൻ്റെ പ്രധാന ലക്ഷ്യം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കിഴക്കേ പാകിസ്ഥാനിൽ
  • രചന : ഏ.കെ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 242
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ചൈനയിലെ പുതിയ ജനാധിപത്യം – മാവ് സെ തുങ്ങ്

1951 –  ൽ പ്രസിദ്ധീകരിച്ച, മാവ് സെ തുങ്ങ് രചിച്ച  ചൈനയിലെ പുതിയ ജനാധിപത്യം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - ചൈനയിലെ പുതിയ ജനാധിപത്യം - മാവ് സെ തുങ്ങ്
1951 – ചൈനയിലെ പുതിയ ജനാധിപത്യം – മാവ് സെ തുങ്ങ്

ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായ മാവ് സെ തുങ്ങ് രചിച്ച രാഷ്ട്രീയ കൃതിയുടെ മലയാള പരിഭാഷയാണിത്. കൊളോണിയൽ – നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്ന് ചൈനയെ മോചിപ്പിച്ച് ഒരു പുതിയ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഘടന കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലഘുഗ്രന്ഥം ചർച്ച ചെയ്യുന്നത്. ചൈനീസ് വിപ്ലവത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്നും ആദ്യത്തേത് പരമ്പരാഗത ജനാധിപത്യത്തിൽ നിന്ന് വ്യത്യസ്തമായ ‘പുതിയ ജനാധിപത്യം’ ആണെന്നും, രണ്ടാമത്തേത് സോഷ്യലിസ്റ്റ് വിപ്ലവമാണെന്നും മാവ് സെ തുങ്ങ് ഇതിലൂടെ വ്യക്തമാക്കുന്നു. സമൂഹത്തിൻ്റെ സാമ്പത്തിക – രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം പഴയ സംസ്കാരത്തെ മാറ്റിമറിച്ച് പുരോഗമനപരമായ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കണമെന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വീക്ഷണമാണ് ഈ കൃതി മുന്നോട്ട് വെക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചൈനയിലെ പുതിയ ജനാധിപത്യം
  • രചന : മാവ് സെ തുങ്ങ്
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലo
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം) – എം.ആർ. വേലുപ്പിള്ള ശാസ്ത്രി

1948 –  ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി രചിച്ച  പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം)  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം) - എം.ആർ. വേലുപ്പിള്ള ശാസ്ത്രി
1948 – പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം) – എം.ആർ. വേലുപ്പിള്ള ശാസ്ത്രി

1940 – കളുടെ അവസാനത്തിൽ കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൽ ഉണ്ടായ ആഭ്യന്തര കലഹങ്ങളും പ്രത്യയശാസ്ത്രപരമായ തർക്കങ്ങളുമാണ് ഈ ഗ്രന്ഥത്തിൻ്റെ കേന്ദ്രവിഷയം. തൃശ്ശൂരിൽ നടന്ന പുരോഗമന സാഹിത്യ സമ്മേളനവും അതിനെത്തുടർന്ന് സാഹിത്യകാരന്മാർക്കിടയിൽ രൂപപ്പെട്ട ചേരിതിരിവുകളുമാണ് ‘കോലാഹലം’ എന്ന് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത്. മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തെയും സംവാദങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം)
  • രചന: എം.ആർ. വേലുപ്പിള്ള ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി:  ശ്രീധര പ്രിൻ്റിംഗ് ഹൗസ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 298
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ

1947 – ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - മഹിളാമന്ദിര സ്ഥാപക - കെ. ചിന്നമ്മ (ജീവിത ചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ
1947 – മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ

കേരളത്തിലെ ആദ്യകാല വനിതാ പ്രവർത്തകയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കെ. ചിന്നമ്മയുടെ പ്രചോദനാത്മകമായ ജീവിതകഥയും സാമൂഹിക സംഭാവനകളും അടയാളപ്പെടുത്തുന്ന ഒരു ജീവചരിത്ര ഗ്രന്ഥമാണിത്. തിരുവിതാംകൂറിലെ സ്കൂൾ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച അവർ, അക്കാലത്ത് നിലനിന്നിരുന്ന ജാതീയമായ അനാചാരങ്ങളെയും ലിംഗവിവേചനങ്ങളെയും ധീരമായി നേരിടുകയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തു. 1918 – ൽ തിരുവനന്തപുരത്തെ പൂജപ്പുരയിൽ അഗതികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി കേരളത്തിലെ ആദ്യത്തെ അഭയകേന്ദ്രങ്ങളിലൊന്നായ ‘ഹിന്ദു മഹിളാമന്ദിരം’ സ്ഥാപിച്ചുകൊണ്ട് അവർ നടത്തിയ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളും, ഈ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനായി സ്വന്തം ജീവിതവും സമ്പാദ്യവും പൂർണ്ണമായി സമർപ്പിച്ചതുമായ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം)
  • രചന: എൻ. ബാലകൃഷ്ണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 300
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ – ആർ. മാധവപ്പൈ

ആർ. മാധവപ്പൈ രചിച്ച  ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ
ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ – ആർ. മാധവപ്പൈ

ഗ്രന്ഥകാരൻ്റെയും വായനക്കാരൻ്റെയും ഇടയ്ക്ക് നിന്ന് അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മദ്ധ്യവർത്തിയാണ് പ്രസാധകൻ. എന്നാൽ പുസ്തകപ്രസാധനത്തിൽ ഉണ്ടായേക്കാവുന്ന സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് ആ പ്രക്രിയ പൂർണ്ണതയിൽ എത്തിക്കുന്ന ഒരു വിഭാഗത്തെ പലരും കാണാതെ പോകുന്നുണ്ട്. ഒരു പ്രസാധകൻ എന്ന നിലയിൽ നേരിട്ട പ്രതിസന്ധികളും അതിനെ നേരിടാൻ നടത്തിയ പരിശ്രമങ്ങളും ലേഖകൻ ഇവിടെ വിവരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകർ  നേരിടേണ്ടിവരുന്ന സാമൂഹിക വിചാരണയെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ
  • രചന: ആർ. മാധവപ്പൈ
  • താളുകളുടെ എണ്ണം: 184
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – രക്ഷിതാക്കളെ ഇതിലെ – ചിത്ര

1966 – ൽ പ്രസിദ്ധീകരിച്ച, ചിത്ര രചിച്ച രക്ഷിതാക്കളെ ഇതിലെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - രക്ഷിതാക്കളെ ഇതിലെ - ചിത്ര
1966 – രക്ഷിതാക്കളെ ഇതിലെ – ചിത്ര

ശിശു പരിപാലനത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ദുശ്ശീലങ്ങൾക്ക് കടിഞ്ഞാണിടാനുള്ള മാർഗ്ഗങ്ങൾ ഇതിൽ വിവരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണം എന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. അപകർഷതാബോധം, അസൂയ, ഭയം തുടങ്ങിയ പ്രശ്നങ്ങൾ ബാല്യത്തിൽ തന്നെ ഇല്ലാതാക്കി സാമൂഹ്യ ബോധത്തോടുകൂടി കുട്ടികളെ വളർത്തിയെടുക്കാനുള്ള എല്ലാ മാർഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രക്ഷിതാക്കളെ ഇതിലെ
  • രചന: ചിത്ര
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: ഉദയാ പ്രസ്സ്, ചെർ‌പ്പുളശ്ശേരി
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – വി. കൃഷ്ണൻതമ്പി – (ഒരു ജീവിതചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ

1940 – ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച വി. കൃഷ്ണൻതമ്പി – (ഒരു ജീവിതചരിത്രം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - വി. കൃഷ്ണൻതമ്പി - (ഒരു ജീവിതചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ
1940 – വി. കൃഷ്ണൻതമ്പി – (ഒരു ജീവിതചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ

മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായിരുന്ന വി. കൃഷ്ണൻ തമ്പിയുടെ ജീവചരിത്രം ആണിത്. അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായിരുന്ന എൻ. ബാലകൃഷ്ണൻ നായർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഏറെ ആരാധിച്ചിരുന്ന തൻ്റെ അധ്യാപകനെ കുറിച്ച് രണ്ടു വർഷത്തോളം പഠനം നടത്തിയ ശേഷമാണ് ഈ ഗ്രന്ഥം രചിച്ചത്. ഇതിൽ വി. കൃഷ്ണൻ തമ്പിയുടെ സാഹിത്യ സംഭാവനകളും കുടുംബജീവിതവും യാത്രകളും എല്ലാം ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വി. കൃഷ്ണൻതമ്പി – (ഒരു ജീവിതചരിത്രം)
  • രചന: എൻ. ബാലകൃഷ്ണൻ നായർ 
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – മനുഷ്യൻ്റെ വളർച്ച – സി.ജെ. തോമ്മസ്

1960 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച മനുഷ്യൻ്റെ വളർച്ച എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമ്മസ്
1960 – മനുഷ്യൻ്റെ വളർച്ച – സി.ജെ. തോമ്മസ്

മനുഷ്യൻ്റെ ഉത്ഭവം മുതൽ ആധുനിക കാല ചരിത്രം വരെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഇത്. ജീവൻ്റെ ഉല്പത്തിയും സംസ്കാര രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളും ആദ്യകാല സംസ്കാര മാതൃകകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം നാശം സംഭവിച്ച പല സംസ്കാര മാതൃകകളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും മനുഷ്യരാശിയുടെ സംസ്കാരത്തിന് വിലയേറിയ പല സംഭാവനകളും നൽകിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യൻ്റെ വളർച്ച
  • രചന: സി.ജെ. തോമ്മസ്
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 84
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കാടിൻ്റെ വിളി

1953 – ൽ പ്രസിദ്ധീകരിച്ച, കാടിൻ്റെ വിളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - കാടിൻ്റെ വിളി
1959 – കാടിൻ്റെ വിളി

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാടിൻ്റെ വിളി
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ചൈനയിലെ വിപ്ലവം – കെ. ദാമോദരൻ

1952 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ചൈനയിലെ വിപ്ലവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - ചൈനയിലെ വിപ്ലവം - കെ. ദാമോദരൻ
1952 – ചൈനയിലെ വിപ്ലവം – കെ. ദാമോദരൻ

ചൈനീസ് വിപ്ലവ ചരിത്രത്തിലെ മൂന്ന് കാലഘട്ടങ്ങളെ വിശദമായി അപഗ്രഥിക്കുന്ന പുസ്തകമാണിത്. 1840 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ നാടുവാഴി മേധാവിത്വ ചൈന, വിദേശീയ ശക്തികൾക്കെതിരെ തുടർച്ചയായ യുദ്ധങ്ങൾ നടത്തി. അക്കാലത്ത് വിദേശീയ ശക്തികൾക്ക് അടിമപ്പെട്ട് ഒരു അർദ്ധ കൊളോണിയൽ രാജ്യമായി ചൈന പരിണമിച്ചിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ ദേശീയവും വിദേശീയവുമായ അടിമത്തത്തിനെതിരായി ചൈനയിലെ ജനത ഉയർത്തെഴുന്നേൽപ്പ് നടത്തി. 1919 മുതലുള്ള കാലഘട്ടത്തിൽ അധ്വാനിക്കുന്ന മർദ്ദിത ജനവിഭാഗം ബോധപൂർവ്വം ഉണർന്ന് സംഘടിച്ച് സ്വാതന്ത്ര്യം നേടി. ചൈനയിലെ ഈ തുടർ പോരാട്ടങ്ങളുടെ സമഗ്രമായ വിശകലനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചൈനയിലെ വിപ്ലവം 
  • രചന: കെ. ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 232
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി