1929-1930 – ഒക്ടോബർ-സെപ്റ്റംബർ – പ്രബുദ്ധകേരളം മാസിക – പുസ്തകം 15 – ലക്കം 01-12

1929-1930 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പ്രബുദ്ധകേരളം മാസികയുടെ പുസ്തകം 15ലെ  12 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

1929-1930 - ഒക്ടോബർ-സെപ്റ്റംബർ - പ്രബുദ്ധകേരളം മാസിക - പുസ്തകം 15 - ലക്കം 01-12
1929-1930 – ഒക്ടോബർ-സെപ്റ്റംബർ – പ്രബുദ്ധകേരളം മാസിക – പുസ്തകം 15 – ലക്കം 01-12

 

പ്രബുദ്ധകേരളം കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിൻ്റെ (Ramakrishna Order) മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന ഒരു മലയാള ആധ്യാത്മിക മാസികയാണ്.  1915 ഒക്ടോബർ 17ന്  കൊല്ലത്ത് വെച്ച് നിർമ്മലാനന്ദ സ്വാമികളാണ് ഇത് ആരംഭിച്ചത്. കൊല്ലത്ത് തുടക്കം കുറിച്ച മാസികയുടെ ഓഫീസ് പിന്നീട് തിരുവനന്തപുരം, ആലപ്പുഴ, ഒറ്റപ്പാലം, കാലടി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ച ശേഷം 1964 മുതൽ തൃശൂരിലേക്ക് (ശ്രീരാമകൃഷ്ണ അശ്രമം) മാറ്റി സ്ഥാപിച്ചു. 1916 ൽ ശ്രീനാരായണ ഗുരു പ്രബുദ്ധ കേരളത്തിലൂടെയാണ് താൻ യാതൊരു ജാതിയുടെയോ മതത്തിന്റെയോ മറ്റു വിഭാഗത്തിൻ്റെയോ പ്രതിനിധിയല്ലെന്നുള്ള വിളംബരം പ്രഖ്യാപിച്ചത്.

പ്രബുദ്ധകേരളം മാസിക പുസ്തകം 15ലെ ഒന്ന് മുതൽ എട്ട് വരയുള്ള ലക്കങ്ങൽ  തുടങ്ങുന്നത് ശ്രീരാമകൃഷ്ണോപദേശം എന്നത് കൊണ്ടും ഒൻപത് മുതൽ പന്ത്രണ്ട് വരെ ശിവസ്തുതി കൊണ്ടുമാണ്. ആത്മീയമായ ധാരാളം ലേഖനങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ മാസിക.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രബുദ്ധകേരളം മാസിക
    • പ്രസിദ്ധീകരണ വർഷം: 1929,1930
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

മഹച്ചരിതമഞ്ജരി – 3 – അലക്സാണ്ടർ

കെ. പത്മനാഭ അയ്യർ എഴുതിയ മഹച്ചരിതമഞ്ജരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരമ്പരയിലെ മൂന്നാമത്തെതായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതത്തെക്കുറിച്ചും കാലഘട്ടത്തെയും കുറിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്

ചെറുപ്പകാലത്തുതന്നെ അലക്സാണ്ടർ പ്രശസ്തിയും കീർത്തിയും ആഗ്രഹിച്ചിരുന്നു. തൻ്റെ പിതാവ് അനേകം രാജ്യങ്ങൾ പിടിച്ചടക്കുന്നതു കണ്ടുകൊണ്ട് താൻ വളർന്നുവരുമ്പോൾ സ്വാധീനപ്പെടുത്താൻ രാജ്യങ്ങളൊന്നും ഉണ്ടാവുകയില്ലെന്ന് അദ്ദേഹം കരുതി. കായികാഭ്യാസങ്ങളോടൊപ്പം നിരന്തരം വ്യായാമം ചെയ്യുന്നതിലൂടെ തൻ്റെ ശരീരത്തിൻ്റെ ഉറപ്പും വഴക്കവും നിലനിർത്താൻ ശ്രദ്ധിച്ചു. സാധാരണ ഗുരുക്കന്മാരുടെ നിയന്ത്രനത്തിന് അധീനമാകുന്ന സ്വഭാവമല്ല പുത്രൻ്റെതെന്നു കണ്ട് ഫിലിപ്പ് രാജാവ് പ്രശസ്ത തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിൻ്റെ കീഴിലുള്ള ശിക്ഷണവും വിദ്യാഭ്യാസവും അലക്സാണ്ടർക്കു നൽകാൻ നിശ്ചയിച്ചു. ഇരുപതാമത്തെ വയസ്സിൽ തൻ്റെ പിതാവ് വധിക്കപ്പെട്ടതിനു ശേഷം അദ്ദേഹം മാസിഡോണിയയുടെ അധികാരമേറ്റെടുത്തു

ത്രേസ്, ഗ്രീസ്, ഏഷ്യാമൈനർ, സിറിയ, ഈജിപ്ത്, പേർഷ്യ, മദ്ധ്യഏഷ്യ എന്നിവിടങ്ങളിലൂടെ അലക്സാണ്ടർ നടത്തിയ പ്രശസ്തമായ പടയോട്ടങ്ങളെ പുസ്തകത്തിൽ വിവരിക്കുന്നു. ബി.സി 327-മാണ്ടിൽ ലക്ഷത്തിൽല്പരം പടയാളികൾക്കൊപ്പം ഇന്ത്യയിലെത്തിയ അലക്സാണ്ടർ സിന്ധു നദിക്കു ചുറ്റുമുള്ള രാജാക്കന്മാരോട് തനിക്കു കീഴടങ്ങുന്നതാണു നല്ലതെന്ന് അറിയിച്ചു. പഞ്ചാബ് പ്രദേശത്തെ സൈനിക നീക്കങ്ങൾ, അതിനുശേഷമുള്ള സൂസയിലേക്കുള്ള മടക്കയാത്ര, അലക്സാണ്ടറുടെ ജീവിതത്തിലെ ഒടുവിലത്തെ വർഷങ്ങൾ, അലക്സാണ്ടറുടെ സ്വഭാവവിശേഷങ്ങൾ, വ്യക്തിപ്രഭാവം, ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം, അദ്ദേഹത്തിൻ്റെ സാമ്രാജ്യത്വ സംഭാവനകൾ, അദ്ദേഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന ഐതിഹ്യങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ അവസാന ഭാഗത്തുള്ളത്. പുസ്തകം പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയതായി കാണുന്നില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മഹച്ചരിതമഞ്ജരി
    • രചന: K. Padmanabha Iyer
    • അച്ചടി: The Christian Press, Mavelikkara
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വീരപൂജ – എം. കേശവൻ ഇളയത്

എം. കേശവൻ ഇളയത് രചിച്ച  വീരപൂജ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വീരപൂജ - എം. കേശവൻ ഇളയത്
വീരപൂജ – എം. കേശവൻ ഇളയത്

എം. കേശവൻ ഇളയത് രചിച്ച വീരപൂജ എന്ന ഗ്രന്ഥം സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പുതിയ തലമുറയിൽ ദേശസ്നേഹവും ധീരതയും വളർത്താൻ ലക്ഷ്യമിടുന്ന ഈ കൃതിയിൽ, മാതൃഭൂമിക്കായി ജീവൻ തൃണവൽഗണിച്ച രജപുത്രരുടെ അചഞ്ചലമായ ത്യാഗവും ശൂര്യവും വിവരിക്കുന്നു. യുദ്ധത്തിൽ പരാജയം ഉറപ്പാകുമ്പോൾ ശത്രുക്കളുടെ കയ്യിൽപ്പെടാതെ രജപുത്ര വനിതകൾ അഗ്നിയിൽ ജീവത്യാഗം ചെയ്യുകയും, തുടർന്ന് പുരുഷന്മാർ ശത്രുനിരയിലേക്ക് ഇറങ്ങി പോരാടി വീരസ്വർഗ്ഗം പ്രാപിക്കുകയും ചെയ്തിരുന്നു. താർ മരുഭൂമിയും ആരവല്ലി പർവ്വതനിരകളും അടങ്ങുന്ന രാജസ്ഥാനിൽ, ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് വിദേശ ആക്രമണങ്ങളെ ദീർഘകാലം പ്രതിരോധിച്ച് സ്വാതന്ത്ര്യം നിലനിർത്തിയത് മീവാർ (ഉദയപൂർ) ആയിരുന്നു. മീവാറിൻ്റെ ചരിത്രപരമായ പ്രാധാന്യത്തെയും അതിശ്രേഷ്ഠമായ പാരമ്പര്യത്തെയും വിളിച്ചോതുന്ന ചരിത്രസ്മാരകങ്ങളായ ചിറ്റോർ കോട്ട, കീർത്തിസ്തംഭം, ജയസ്തംഭം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൻ്റെ പ്രാരംഭ ഭാഗത്ത് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വീരപൂജ
    • രചന: എം. കേശവൻ ഇളയത്
    • അച്ചടി:  ബി.വി. പ്രിൻ്റിങ് പ്രസ്സ്, തിരുവനന്തപുരം
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സാഹിത്യവും പുരുഷാർത്ഥവും

J.S. Shenoi പ്രസിദ്ധീകരിച്ച സാഹിത്യവും പുരുഷാർത്ഥവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യവും പുരുഷാർത്ഥവും
സാഹിത്യവും പുരുഷാർത്ഥവും

സാഹിത്യത്തെ മനുഷ്യജീവിതത്തിൻ്റെ ലക്ഷ്യങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ ചതുർപുരുഷാർത്ഥങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന ഒരു ചിന്താപരമായ കൃതിയാണ്. ഭാരതീയ ജീവിതദർശനത്തിൽ സാഹിത്യത്തിനുള്ള സ്ഥാനവും മനുഷ്യൻ്റെ ധാർമ്മികവും സാമൂഹികവും ആത്മീയവുമായ വളർച്ചയിൽ സാഹിത്യത്തിനുള്ള പങ്കും ഇതിൽ ചർച്ച ചെയ്യുന്നു.

പുരാതനചാര്യന്മാർ ജീവിതത്തിനു പല അർഥങ്ങളേയും അവയെ പ്രാപിക്കുന്നതിനു വിവിധമാർഗ്ഗങ്ങളേയും കല്പിച്ചിട്ടുണ്ട്. അവ ശ്രുതിനിർദ്ദിഷ്ടങ്ങളാകുന്നു. ആ പുരുഷാത്ഥങ്ങളിൽ പരമമായ മോക്ഷത്തിനാണു പരമസ്ഥാനം, ആ മാർഗ്ഗങ്ങളിൽ ധമ്മം, ഭക്തി, ജ്ഞാനം എന്നിവയ്ക്കും മാഹാത്മ്യംകൂടും. ലോകത്തിലെ എല്ലാ സമുദായങ്ങൾക്കും ഔന്നത്യം ലഭിക്കണമെങ്കിൽ ഈ മൂന്നുഗുണങ്ങൾ ഉണ്ടായിരിക്കണം. ഇവയിൽ ഏതെങ്കിലും ഒരു ഉപായം സ്വാധീനമായാൽ അതുകൊണ്ടു് പരമപദത്തെ പ്രാപിക്കാം. സമുദായത്തോടു് ഈ ഗുണങ്ങളെ ബന്ധിക്കുന്നതിനു സാഹിത്യം കൊണ്ടേ സാധിക്കയുള്ളു. ധമ്മം, ഭക്തി, ജ്ഞാനം എന്നിവയുടെ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നയായി ഗംഭീരങ്ങളായ പല ശാസ്ത്രങ്ങളും ഉണ്ടു്. അവ അതികർക്കശങ്ങളാകയാൽ സാധാരണക്കാർക്ക് രുചികരമല്ല. എന്നാൽ സാഹിത്യമാർഗ്ഗം നിസർഗ്ഗരമണീയതകൊണ്ട് ആരേയും ആകർഷിക്കുന്നതാണ് എന്നും പുസ്തകം സൂചിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സാഹിത്യവും പുരുഷാർത്ഥവും
    • പ്രസാധകൻ: J.S. Shenoi
    • അച്ചടി: Sri Ramavilas Press, Quilon
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ശ്രീ മഹാഭാരതം കിളിപ്പാട്ട്

1951-ൽ പ്രസിദ്ധീകരിച്ച, ശ്രീ മഹാഭാരതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്. പൗലോമപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെയുള്ള ഇരുപത്തിയൊന്നു പർവ്വങ്ങളാണ് ഇതിലുള്ളത്. താളിയോലകൾ ഒത്തു നോക്കി പിഴ തിരുത്തിയ ഈ പുസ്തകത്തിൻ്റെ പരിശോധകൻ ചേപ്പാട്ട് കെ. അച്യുതവാര്യർ ആണ്. പാട്ടിൻ്റെ വരികൾ മുറിയ്ക്കാതെ നക്ഷത്രചിഹ്നമിട്ടാണ് തിരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ശ്രീ മഹാഭാരതം കിളിപ്പാട്ട്
    • പരിശോധകൻ: ചേപ്പാട്ട് കെ. അച്യുതവാര്യർ
    • പ്രസിദ്ധീകരണ വർഷം: 1951
    • അച്ചടി: Sreeramavilasam Press, Kollam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – ലോകാലോകം – ഒന്നാം ഭാഗം – എം. രാജരാജവർമ്മ

1943-ൽ പ്രസിദ്ധീകരിച്ച, എം. രാജരാജവർമ്മ എഴുതിയ ലോകാലോകം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1943 - ലോകാലോകം - ഒന്നാം ഭാഗം - എം. രാജരാജവർമ്മ
1943 – ലോകാലോകം – ഒന്നാം ഭാഗം – എം. രാജരാജവർമ്മ

വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും മതങ്ങളുടെയും ചരിത്രവികാസത്തെ താരതമ്യപരമായി പരിശോധിക്കുന്ന വിജ്ഞാനപ്രധാനമായ ഗ്രന്ഥമാണ് ലോകാലോകം. പ്രാചീന ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങൾ മുതൽ ഇന്ത്യയുടെയും യൂറോപ്പിൻ്റെയും ചരിത്രപരമായ വികാസം വരെയുള്ള വിഷയങ്ങൾ ഒന്നാം ഭാഗത്തിൽ ചർച്ച ചെയ്യുന്നു. മഹാഭാരതം, അശോകൻ്റെ മതാനുയായിത്വം, ചൈനയുടെ ചരിത്രം, റോമൻ സാമ്രാജ്യം, അറബികളുടെ അനന്തരകാലം, യൂറോപ്യൻ ചരിത്രം, ക്രിസ്തുവിൻ്റെ അവതാരം, റോമാസാമ്രാജ്യത്തിന്റെ അധഃപതനം, രാഷ്ട്രീയസംഭവങ്ങൾ, നൈസർഗിക/മതപരമായ ചിന്തകൾ തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ക്രിസ്ത്വബ്ദം ആയിരാമാണ്ട് വരെയുള്ള ചരിത്ര സംഭവങ്ങളാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ലോകാലോകം – ഒന്നാം ഭാഗം
    • രചന:  M. Rajarajavarma
    • പ്രസിദ്ധീകരണ വർഷം: 1943
    • അച്ചടി: B.V. Printing Works, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – കുചേലമന്ദിരത്തിലെ ശ്രീദേവി

1932-ൽ പ്രസിദ്ധീകരിച്ച, ജ്യോത്സ്യൻ കെ.ജി. ദാസ്സ് എഴുതിയ കുചേലമന്ദിരത്തിലെ ശ്രീദേവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആറന്മുള നീർവിളാകം സ്വദേശിയായ ജ്യോത്സ്യൻ കെ. ജി. ദാസ്സ് രചിച്ച ഖണ്ഡകാവ്യമാണ് ‘കുചേലമന്ദിരത്തിലേ ശ്രീദേവി’. ആകെ 5 സർഗ്ഗങ്ങളിലായാണ് ഈ കാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ശ്രീമദ്ഭാഗവതത്തിലെ ‘കുചേലവൃത്തം’ തന്നെയാണ് ഈ കാവ്യത്തിൻ്റെ പശ്ചാത്തലമെങ്കിലും, ഇതിന്റെ പ്രതിപാദനത്തിൽ കവി വേറിട്ടൊരു വഴി സ്വീകരിച്ചിരിക്കുന്നു. കൃഷ്ണനെ കാണാൻ പോകുന്ന കുചേലനു പിന്നാലെ പോകാതെ, കുചേലൻ്റെ ദരിദ്രമായ ഭവനത്തിൽ കഴിച്ചുകൂട്ടുന്ന പത്നിയുടെയും വിശന്നു കരയുന്ന മക്കളുടെയും അവസ്ഥയിലാണ് കാവ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശപ്പുകൊണ്ട് വലയുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ മാതാവ് സന്മാർഗ്ഗതത്ത്വങ്ങളും ഈശ്വരഭക്തിയും ഈശ്വരനിയമങ്ങളും ലളിതമായി ഉപദേശിച്ചു കൊടുക്കുന്നു

കുചേലപത്നിയുടെ ശുചിത്വത്തിലും ഭക്തിയിലും പ്രസന്നയായി ലക്ഷ്മിദേവി (ശ്രീദേവി) ആവിർഭവിക്കുകയും കുചേലമന്ദിരത്തെ സർവ്വ ഐശ്വര്യങ്ങളും കൊട്ടാരസദൃശമായ സമ്പന്നതയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്ന് തിരികെയെത്തുന്ന കുചേലൻ കുടുംബസമേതം സന്തുഷ്ടനായി വാഴുന്നതോടെ കാവ്യം അവസാനിക്കുന്നു. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, വിദ്വാൻ കെ.ഒ ഗോപാലഗണകൻ എന്നിവരുടെ അനുമോദന അഭിപ്രായങ്ങളും വിദ്വാൻ സി. ഐ. ഗോപാലപിള്ളയുടെ അവതാരികയും ഈ കൃതിയിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കുചേലമന്ദിരത്തിലെ ശ്രീദേവി
    • രചന: K.G. Das
    • പ്രസിദ്ധീകരണ വർഷം: 1932
    • അച്ചടി: Subhodayam Press, Thiruvananthapuram
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

1960 – 61 ൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 8 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1960 - സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായിരുന്നു സരസൻ. സരസനോളം ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു രാഷ്ട്രീയ വിനോദ മാസിക മലയാളത്തിൻ അക്കാലത്തോ പില്‍ക്കാലത്തോ ഉണ്ടായിരുന്നില്ല.സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1945-ൽ, സ്വതന്ത്ര്യത്തിനുമുമ്പുള്ള തിരുവതാകൂറിൽ, ആണ് സരസൻ എന്ന രാഷ്ട്രീയ വിനോദ മാസിക ആരംഭിക്കുന്നത്. ആർ. മാധവൻ പിള്ളയായിരുന്നു ഇതിന്റെ എഡിറ്ററും പ്രിന്ററും പബ്ലീഷറും. മൂന്നു പതിറ്റാണ്ട് കാലം സരസൻ, കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി. മുൻഷി പരമുപിള്ള, പി.കെ. രാമൻ പിള്ള എന്ന വാണക്കുറ്റി, അഡ്വ. എം.എൻ ഗോവിന്ദൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, പന്തളം കെ.പി., പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, തകഴി, കാരൂർ, പുത്തേഴത്തു രാമമേനാൻ, വേളൂർ കൃഷ്ണൻകുട്ടി തുടങ്ങിയ പഴയകാല എഴുത്തുകാർ മുതൽ മലയാറ്റൂർ രാമകൃഷ്ണൻ വരെയുള്ളവർ ഇതിൽ എഴുതിയിരുന്നു. അനേകം കാർട്ടൂണിസ്റ്റുകളും ‘സരസ’നോട് സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും എല്ലാം ഇതിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. മലയാറ്റൂരും ഇതിൽ വരച്ചിരുന്നു. നാല്പതിനായിരം കോപ്പി വരെ ഉയർന്ന സർക്കുലേഷനിൽ സരസൻ മികച്ച വിനോദ മാസികയായി വളർന്നു. 1975-ൽ നല്ല ശോഭയോടെ നിൽക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടത്. ‘ശങ്കർസ് വീക്കിലി’ പോലും അക്കാലത്ത് നിർത്തിയപ്പോൾ ‘സരസനും’ ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് ‘സരസന്’ സാദ്ധ്യമായിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1960
    • അച്ചടി: Sarasan Press, Changanacherry
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1941 – ശങ്കര കവികൾ

1941-ൽ പ്രസിദ്ധീകരിച്ച, എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ശങ്കര കവികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ജീവചരിത്രഗ്രന്ഥമാണ് ശങ്കര കവികൾ. രചയിതാവിൻ്റെ അച്ഛനും മുത്തച്ഛനുമാണ് ഇതിൽ പരയുന്ന ശങ്കര കവികൾ. സ്വാതിതിരുനാൾ രാജാവിൻ്റെ സദീർ കോർട്ടിലെ ഒന്നാം ജഡ്ജിയായിരുന്ന പണ്ഡിറ്റ് ശങ്കർ നാഥാണ് ലേഖകൻ്റെ മുത്തച്ഛൻ. അദ്ദേഹം പഞ്ചാബിലെ രൺജിത്ത് സിംഗ് രാജാവിൻ്റെ സദസ്യനുമായിരുന്നു. ശങ്കരനാഥ ജ്യോത്സ്യൻ എന്ന പേരിലായിരുന്നു തിരുവിതാംകൂറിൽ അദ്ദേഹത്തിനു പ്രശസ്തി. അദ്ദേഹത്തിൻ്റെ മകനായ ആറ്റുകാൽ ശങ്കരപ്പിള്ള ഹജൂർ കച്ചേരിയിൽ ക്ലർക്കായി ജീവിതം ആരംഭിച്ച് സാദർ ഹോർട്ടിലെ പ്രധാന വിവർത്തകനും ജില്ലാ മുൻസിഫും ആയി ഉയർന്നയാളാണ്. അക്കാലത്തെ പ്രസിദ്ധനായ കവിയും ആയിരുന്നു. ആറ്റിങ്ങൽ മൂത്തറാണിയുടെ വിവാഹവുമായി (പള്ളിക്കെട്ട്) ബന്ധപ്പെട്ട് രചിച്ച കല്യാണശതകം, ദേവിഭാഗവതം, നവരാത്രി മാഹാത്മ്യം, ശ്രീമദ് വിസാഖവിജയം, ശങ്കരകൃതി, പ്രഹ്ലാദ ചരിതം, വിന്ധ്യമർദ്ദനവും മനുവൃത്തവും എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന രചനകൾ. ശങ്കരനാഥ ജ്യോത്സ്യൻ അറുപത്തി ഒമ്പതാം വയസ്സിലും മകനായ ആറ്റുകാൽ ശങ്കരപ്പിള്ള അൻപത്തി നാലാമത്തെ വയസ്സിലും അന്തരിച്ചു. ദിവാനായ കെ. ശങ്കര സുബ്ബയ്യരാണ് ഇംഗ്ലീഷിൽ ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്. കെ. നീലകണ്ഠപ്പിള്ള എഴുതിയ ആറ്റുകാൽ ശങ്കരപ്പിള്ളയുടെ കാവ്യകൃതികളുടെ നിരൂപണവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശങ്കര കവികൾ 
  • രചയിതാവ്: എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള
  • അച്ചടി: The Reddiar Press, Trivandrum
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ശിശുഹൃദയം – മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള

1947-ൽ പ്രസിദ്ധീകരിച്ച, മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള രചിച്ച ശിശുഹൃദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - ശിശുഹൃദയം - മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള
1947 – ശിശുഹൃദയം – മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള

എൻ. പരമേശ്വരൻ പിള്ള 1947-ൽ രചിച്ച ‘ശിശുഹൃദയം’ എന്ന ഗ്രന്ഥം, പൗരാണിക ഭാരതീയ ചിന്തകളെയും ആധുനിക പാശ്ചാത്യ മനോവിജ്ഞാനത്തെയും സമന്വയിപ്പിച്ച് കുട്ടികളുടെ സമഗ്രമായ ആത്മീയ-മാനസിക വളർച്ചയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രമുഖ മലയാള കൃതിയാണ്. മസ്തിഷ്കപ്രവർത്തനം, ബോധ-ഉപബോധ മനസ്സുകൾ, പാരമ്പര്യവും പരിതസ്ഥിതിയും, ജ്ഞാനേന്ദ്രിയ ശിക്ഷണം, വികാരങ്ങൾ, ഓർമ്മശക്തി, ഭാവന, ഭാഷാവികസനം, ശീലനിയന്ത്രണം എന്നിവയെല്ലാം ശാസ്ത്രീയമായി വിശദീകരിക്കുന്ന ഈ പുസ്തകം, റൂസോ, ഫ്രോബൽ, മാരിയ മോണ്ടിസോറി, ഡാർവിൻ തുടങ്ങിയ പണ്ഡിതന്മാരുടെ ദർശനങ്ങളെയും യോഗസൂത്രങ്ങളിലെ തത്ത്വങ്ങളെയും ഒരുപോലെ മുന്നോട്ടുവെക്കുന്നു. കുട്ടികളെ കേവലം മുതിർന്നവരുടെ ചെറുരൂപങ്ങളായി കാണാതെ അവരുടെ സഹജവാസനകളെയും സ്വഭാവരീതികളെയും കൃത്യമായി മനസ്സിലാക്കി ശാസ്ത്രീയമായും സ്നേഹത്തോടെയും വളർത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ ഗ്രന്ഥം സമഗ്രമായി വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിശുഹൃദയം
  • രചന: മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 366
  • അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി