1949 – ശ്രീമതി കമലാ നെഹ്റു – എ.എൻ. രാഘവൻ നായർ

1949 – ൽ പ്രസിദ്ധീകരിച്ച, എ.എൻ. രാഘവൻ നായർ രചിച്ച ശ്രീമതി കമലാ നെഹ്റു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - ശ്രീമതി കമലാനെഹ്റു - എ.എൻ. രാഘവൻ നായർ
1949 – ശ്രീമതി കമലാ നെഹ്റു – എ.എൻ. രാഘവൻ നായർ

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ധർമ്മപത്നിയുമായ കമലാ നെഹ്റു, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മാതാവു കൂടിയാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കാളിയാവുകയും വിദേശവസ്ത്ര ബഹിഷ്കരണത്തിനും പിക്കറ്റിംഗിനും ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുകയും ചെയ്ത വീരവനിതയായിരുന്നു അവർ.
പത്മിനി, റാണി ലക്ഷ്മിബായി തുടങ്ങിയ ഭാരതീയ വീരാംഗനമാരുടെ പാരമ്പര്യം പേറുന്ന ആധുനിക ഭാരതത്തിലെ ധീര സമരേതിഹാസമാണ് കമലാ നെഹ്റു. ധനിക കുടുംബത്തിൽ ജനിച്ചുവെങ്കിലും ലാളിത്യവും അനുകമ്പയും കൈമുതലാക്കിയ വ്യക്തിത്വമായിരുന്നു അവരുടേത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മുന്നണിയിൽ നിന്ന് നേതൃത്വം നൽകിയ കമല, പ്രമുഖ നേതാക്കൾ ജയിലിലായതോടെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെയിലെ ഘോഷയാത്രയ്ക്കിടയിൽ പോലീസിൻ്റെ ക്രൂരമായ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടും അവർ സത്യാഗ്രഹികൾക്ക് വലിയ ആവേശമായി നിലകൊണ്ടു. കഠിനമായ അത്യദ്ധ്വാനം മൂലം രോഗബാധിതയാവുകയും ഡോ. ബിധാൻ ചന്ദ്രറോയിയുടെ ചികിത്സയിലായിരുന്നപ്പോഴും പൂർണ്ണ സമർപ്പണത്തോടെ അവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒടുവിൽ, ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ചികിത്സയ്ക്കായി സ്വിറ്റ്‌സർലണ്ടിലേക്ക് കൊണ്ടുപോവുകയും 1936 ഫെബ്രുവരി 28-ന് ലുസാനിൽ വെച്ച് അവർ അന്തരിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമതി കമലാ നെഹ്റു
  • രചന: എ.എൻ. രാഘവൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *