1947 – ൽ പ്രസിദ്ധീകരിച്ച, സീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത ബംഗാളി സാഹിത്യകാരനായ ദ്വിജേന്ദ്രലാൽ റായ് രചിച്ച പൗരാണിക നാടകത്തിൻ്റെ മലയാള വിവർത്തനമാണ് സീത. പ്രമുഖ സാഹിത്യകാരൻ ആർ. നാരായണപ്പണിക്കർ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഈ പുസ്തകത്തിൽ വനവാസത്തിനു ശേഷമുള്ള അയോധ്യയുടെ കഥയാണ് അവതരിപ്പിക്കുന്നത്. ഉത്തമനായ ഒരു രാജാവെന്ന നിലയിൽ ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, ജീവനുതുല്യം സ്നേഹിച്ച സീതാദേവിയെ ഉപേക്ഷിക്കേണ്ടി വരുന്ന ശ്രീരാമൻ്റെ മാനസിക വിങ്ങലുകളും അതനുബന്ധിച്ചുണ്ടാകുന്ന വൈകാരിക സംഭവവികാസങ്ങളുമാണ് ഈ കൃതിയുടെ അന്തസ്സത്ത.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സീത
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 168
- അച്ചടി: എസ്സ്.ആർ. പ്രസ്സ്, തിരുവനന്തപുരം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
