1916 – 1917 കാലങ്ങളിൽ പ്രസിദ്ധീകരിച്ച ആത്മപോഷിണി യുടെ പുസ്തകം 07, 01 – 12 വരയുള്ള ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പുലിക്കോട്ടിൽ യൗസേഫ് ശേമ്മാശൻ മാനേജറായും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിലായി പത്രാധിപരായും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന ഒരു സാഹിത്യ മാസിക ആയിരുന്നു ആത്മപോഷിണി. ഈ ആദ്യകാലമാസിക ഭാഷാഗ്ദ്യ സാഹിത്യശാഖകൾക്ക് വളർച്ചയേകി. പല യുവ സാഹിത്യകാരന്മാർക്കും ഈ മാസിക കളരിയായിരുന്നു.
ഒരുപാട് പുതുമുഖ എഴുത്തുകാരുടെ കൃതികൾ കൊണ്ടും, ഉള്ളൂർ പരമേശ്വരയ്യർ, വടക്കുംകൂർ രാജരാജവർമ്മ പോലുള്ള പ്രശസ്ത സാഹിത്യകാരുടെ കൃതികൾ കൊണ്ടും സമ്പന്നമായ ഒരു മാസികായായിരുന്നു ആത്മപോഷിണി. ആ കാലഘട്ടത്തിലെ ഗ്രന്ഥങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന ‘ഗ്രന്ഥവിഹാരം’, പുതിയ അറിവുകൾ പരിചയ പെടുത്തുന്ന ‘ജ്ഞാനനിക്ഷേപം’ പോലുള്ള ഒരുപാട് പംക്തികൾ കൊണ്ട് നിറന്നതായ ഒരു മാസികയായിരുന്നു ആത്മപോഷിണി. ആ കാലഘട്ടത്തിലെ നിരവധി പരസ്യങ്ങൾ മാസികയിൽ കാണാം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത്.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ആത്മപോഷിണി പുസ്തകം 07 ലക്കം 01-12
- പ്രസിദ്ധീകരണ വർഷം: 1916-1917
- സ്കാൻ ലഭ്യമായ ഇടം: കണ്ണി


