1929-1930 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പ്രബുദ്ധകേരളം മാസികയുടെ പുസ്തകം 15ലെ 12 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

പ്രബുദ്ധകേരളം കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിൻ്റെ (Ramakrishna Order) മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന ഒരു മലയാള ആധ്യാത്മിക മാസികയാണ്. 1915 ഒക്ടോബർ 17ന് കൊല്ലത്ത് വെച്ച് നിർമ്മലാനന്ദ സ്വാമികളാണ് ഇത് ആരംഭിച്ചത്. കൊല്ലത്ത് തുടക്കം കുറിച്ച മാസികയുടെ ഓഫീസ് പിന്നീട് തിരുവനന്തപുരം, ആലപ്പുഴ, ഒറ്റപ്പാലം, കാലടി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ച ശേഷം 1964 മുതൽ തൃശൂരിലേക്ക് (ശ്രീരാമകൃഷ്ണ അശ്രമം) മാറ്റി സ്ഥാപിച്ചു. 1916 ൽ ശ്രീനാരായണ ഗുരു പ്രബുദ്ധ കേരളത്തിലൂടെയാണ് താൻ യാതൊരു ജാതിയുടെയോ മതത്തിന്റെയോ മറ്റു വിഭാഗത്തിൻ്റെയോ പ്രതിനിധിയല്ലെന്നുള്ള വിളംബരം പ്രഖ്യാപിച്ചത്.
പ്രബുദ്ധകേരളം മാസിക പുസ്തകം 15ലെ ഒന്ന് മുതൽ എട്ട് വരയുള്ള ലക്കങ്ങൽ തുടങ്ങുന്നത് ശ്രീരാമകൃഷ്ണോപദേശം എന്നത് കൊണ്ടും ഒൻപത് മുതൽ പന്ത്രണ്ട് വരെ ശിവസ്തുതി കൊണ്ടുമാണ്. ആത്മീയമായ ധാരാളം ലേഖനങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ മാസിക.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: പ്രബുദ്ധകേരളം മാസിക
- പ്രസിദ്ധീകരണ വർഷം: 1929,1930
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
