1948 - മൗലികമായ മൂന്നു കാര്യങ്ങൾ - പി. മുഹമ്മദുമൈതീൻ
Item
ml
1948 - മൗലികമായ മൂന്നു കാര്യങ്ങൾ - പി. മുഹമ്മദുമൈതീൻ
en
1948 - Moulikamaaya Moonu Karyangal - P. Muhammed Maideen
1948
48
17 × 11.7 cm (height × width)
പി. മുഹമ്മദുമൈതീൻ രചിച്ച 1948 – ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാന തൂണുകളെ ലളിതമായി വിവരിക്കുന്ന ഒരു കൃതിയാണ്. ഇസ്ലാമിക വിശ്വാസം പ്രകാരം ഒരു മുസ്ലിം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അവരുടെ മരണാന്തരമായി അടക്കം ചെയ്യുമ്പോൾ ആദ്യമായി ദൈവം അയക്കുന്ന മലക്കുകൾ ( മാലാഖമാർ ) ചോദിക്കുന്നതുമായ വിശ്വാസപരമായ ചോദ്യങ്ങളാണ് ആരാണ് നിൻ്റെ റബ്ബ് ( ദൈവം )?, ആരാണ് നിൻ്റെ റസൂൽ ( പ്രവാചകൻ )?, ഏതാണ് നിൻ്റെ ദീൻ ( വിശ്വാസം )?. ഭൗതിക ജീവിതത്തിനപ്പുറം പാരത്രികമായ വിജയത്തിന് മൗലികമായ ഈ മൂന്ന് അറിവുകൾ അത്യന്താപേക്ഷിതമാണെന്ന് ഗ്രന്ഥകാരൻ ബോധ്യപ്പെടുത്തുന്നു.അറബിയും, മലയാളവും ഭാഷകൾ ഉൾപ്പെട്ട ഒരു ഗ്രന്ഥമാണിത്. അറബിക്ക് ഖുർആൻ വചനങ്ങളും മറ്റും ഇതിൽ കാണാം. ലളിതമായ ഭാഷയിൽ കാര്യങ്ങൾ ഇതിൽ വിശദീകരിച്ചിരിക്കുന്നു.