1948 – സോഷ്യലിസം – സി.ജെ. തോമസ്

1948 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസ് എഴുതിയ  സോഷ്യലിസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - Socialism - C.J. Thomas
                                             1948 – സോഷ്യലിസം – സി.ജെ. തോമസ്

ഈ പുസ്തകം ഗ്രന്ഥകർത്താവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വോട്ട് തേടിയ തൻ്റെ അമ്മക്കായിട്ട് സമർപ്പിക്കുന്നു.

സോഷ്യലിസം എന്താണെന്ന് അറിയാനായല്ലേ  വായനാക്കാർ ഈ പുസ്തകം വായിക്കുന്നെതെന്ന് ചോദിക്കുന്ന എഴുത്തുകാരൻ, ഈ ഗ്രന്ഥത്തിലൂടെ സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രത്തെക്കുറിച്ചും അതിൻ്റെ  ചരിത്രപരമായ വികാസത്തെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ചൂഷണം എന്നിവയ്ക്ക് പരിഹാരമായിട്ടാണ് സോഷ്യലിസത്തെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. പ്ലാറ്റോയുടെ സങ്കല്പങ്ങൾ മുതൽ ആരംഭിച്ചു ഉട്ടോപ്യൻ സോഷ്യലിസത്തിൽ നിന്ന് മാക്സിസം എങ്ങനെ ഒരു ശാസ്ത്രീയ സിദ്ധാന്തമായി മാറി എന്ന് പുസ്തകം വ്യക്തമാക്കുന്നു

സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് മാതൃക, ഫാഷിസം, ഡെമോക്രസി, തൊഴിലാളി സർവ്വാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് കൃത്യമായ മറുപടി നൽകുന്ന ഒരു കൃതിയായി ഇതിനെ കാണാം .

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോഷ്യലിസം
  • രചന: സി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • അച്ചടി: വി.ജി. പ്രെസ്സ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *