1957 – ഗ്രന്ഥസംഭരണം – ആർ. മാധവപ്പൈ

1957 – ൽ പ്രസിദ്ധീകരിച്ച, ആർ. മാധവപ്പൈ എഴുതിയ ഗ്രന്ഥസംഭരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ഗ്രന്ഥസംഭരണം - ആർ. മാധവപ്പൈ
1957 – ഗ്രന്ഥസംഭരണം – ആർ. മാധവപ്പൈ

ഗ്രന്ഥശാലകളിലെ പുസ്തകങ്ങളുടെയും മറ്റ് രേഖകളുടെയും ശാസ്ത്രീയമായ സംരക്ഷണം, ക്രമീകരണം, പരിപാലനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രാരംഭ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഗ്രന്ഥസംഭരണം. ഗ്രന്ഥശാലാ പ്രവർത്തകർ, വിദ്യാർത്ഥികൾ, പുസ്തകശേഖരങ്ങൾ കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് പ്രായോഗിക മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു സഹായഗ്രന്ഥമാണിത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗ്രന്ഥസംഭരണം
  • രചന: R. Madhava Pai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 52
  • അച്ചടി:  Azad Printers, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ

1958 – ൽ പ്രസിദ്ധീകരിച്ച, ഡി.എസ്സ്. കൊൾപകോവ്  എഴുതിയ സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1958 - സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ
1958 – സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ

1958-ൽ പ്രസിദ്ധീകരിച്ച സോവിയറ്റ് കാർഷിക നയങ്ങളെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമാണ് സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന ഈ പുസ്തകം. സോവിയറ്റ് യൂണിയനിൽ കാർഷികമേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ, കൂട്ടുകൃഷി (Collective Farming), സംസ്ഥാന ഫാമുകൾ (State Farms), യന്ത്രവൽക്കരണം, ശാസ്ത്രീയ കൃഷിരീതികൾ, കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയാണ് ഗ്രന്ഥത്തിൻ്റെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ
  • രചന: D.S. Kolpakov
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Roxy Printing Press, New Delhi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സാഹിത്യ സമീക്ഷകൾ – പി.കെ. പരമേശ്വരൻ നായർ

1954 – ൽ പ്രസിദ്ധീകരിച്ച, പി.കെ. പരമേശ്വരൻ നായർ എഴുതിയ  സാഹിത്യ സമീക്ഷകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - സാഹിത്യ സമീക്ഷകൾ - പി.കെ. പരമേശ്വരൻ നായർ
1954 – സാഹിത്യ സമീക്ഷകൾ – പി.കെ. പരമേശ്വരൻ നായർ

മാസികകളിലും, ആഴ്ചപതിപ്പുകളിലും, വിശേഷാൽ പ്രതികളിലും പ്രസിദ്ധീകരിക്കപ്പെട്ട കലാസാഹിത്യ സംബന്ധിയായ 10 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.ആധുനിക മലയാള സാഹിത്യത്തിൻ്റെ വളർച്ചയേയും ഗതിവിശേഷങ്ങളെയും പറ്റി പുസ്തകം ചർച്ച ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യ സമീക്ഷകൾ
  • രചന: P.K. Parameswaran Nair
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 112
  • അച്ചടി: Prakasakaumudi Printing Works, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – സോഷ്യലിസം – സി.ജെ. തോമസ്

1948 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസ് എഴുതിയ  സോഷ്യലിസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - Socialism - C.J. Thomas
                                             1948 – സോഷ്യലിസം – സി.ജെ. തോമസ്

ഈ പുസ്തകം ഗ്രന്ഥകർത്താവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വോട്ട് തേടിയ തൻ്റെ അമ്മക്കായിട്ട് സമർപ്പിക്കുന്നു.

സോഷ്യലിസം എന്താണെന്ന് അറിയാനായല്ലേ  വായനാക്കാർ ഈ പുസ്തകം വായിക്കുന്നെതെന്ന് ചോദിക്കുന്ന എഴുത്തുകാരൻ, ഈ ഗ്രന്ഥത്തിലൂടെ സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രത്തെക്കുറിച്ചും അതിൻ്റെ  ചരിത്രപരമായ വികാസത്തെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ചൂഷണം എന്നിവയ്ക്ക് പരിഹാരമായിട്ടാണ് സോഷ്യലിസത്തെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. പ്ലാറ്റോയുടെ സങ്കല്പങ്ങൾ മുതൽ ആരംഭിച്ചു ഉട്ടോപ്യൻ സോഷ്യലിസത്തിൽ നിന്ന് മാക്സിസം എങ്ങനെ ഒരു ശാസ്ത്രീയ സിദ്ധാന്തമായി മാറി എന്ന് പുസ്തകം വ്യക്തമാക്കുന്നു

സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് മാതൃക, ഫാഷിസം, ഡെമോക്രസി, തൊഴിലാളി സർവ്വാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് കൃത്യമായ മറുപടി നൽകുന്ന ഒരു കൃതിയായി ഇതിനെ കാണാം .

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോഷ്യലിസം
  • രചന: സി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • അച്ചടി: വി.ജി. പ്രെസ്സ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – പാക്കിസ്ഥാനും ദേശീയൈക്യവും

1944-ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ പാക്കിസ്ഥാനും ദേശീയൈക്യവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായിരുന്ന പാക്കിസ്ഥാൻ വാദത്തെയും, സ്വയം നിർണ്ണയാവകാശത്തെയും, ഹിന്ദു-മുസ്ലിം ഐക്യത്തെയും കേന്ദ്രീകരിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. 1942 സെപ്റ്റംബറിൽ സി.പി.ഐ. കേന്ദ്ര കമ്മിറ്റി പാസ്സാക്കുകയും 1943 മേയിലെ ഒന്നാം പാർട്ടി കോൺഗ്രസ് സ്ഥിരീകരിക്കുകയും ചെയ്ത പ്രമേയവും, അതിനെക്കുറിച്ചുള്ള ഡോ. അധികാരിയുടെ വിശദീകരണവുമാണ് ഇതിൻ്റെ ഉള്ളടക്കം. ഇന്ത്യയിലെ ഓരോ പ്രത്യേക ജനസമുദായത്തിനും അവരുടെ ഭാഷ, സംസ്കാരം, ജന്മദേശം എന്നിവ അടിസ്ഥാനമാക്കി സ്വതന്ത്ര ഇന്ത്യയിൽ സ്വയംഭരണാധികാരത്തിനും, ആഗ്രഹിക്കുന്നപക്ഷം യൂണിയനിൽ നിന്ന് വേർപിരിഞ്ഞു പോകാനുമുള്ള അവകാശം ഉണ്ടാകണം എന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവെക്കുന്നു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനും കോൺഗ്രസ്സും മുസ്ലിം ലീഗും ഉൾപ്പെടുന്ന ശക്തമായ ഐക്യമുന്നണി (കോൺഗ്രസ്സ് – ലീഗ് ഐക്യം) അനിവാര്യമാണെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ലെനിൻ്റെയും സ്റ്റാലിൻ്റെയും ദേശീയതയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം സാറിസ്റ്റ് റഷ്യയിൽ വ്യത്യസ്ത ജനസമുദായങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകി സോവിയറ്റ് യൂണിയൻ കെട്ടിപ്പടുത്ത മാതൃക ഇന്ത്യയിലും പ്രയോഗിക്കാവുന്നതാണ്. പാക്കിസ്ഥാൻ വാദം മുസ്ലിം ജനവിഭാഗങ്ങളുടെ സ്വയംഭരണ അഭിലാഷങ്ങളുടെയും സ്വാതന്ത്ര്യതൃഷ്ണയുടെയും പ്രതിഫലനമാണെന്നും പുസ്തകത്തിൽ പറയുന്നു. അവസാന ഭാഗത്ത് അന്നത്തെ പഞ്ചാബ്, ബംഗാൾ, സിന്ധ്, വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനം (NWFP), ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം ജനസംഖ്യാ ശതമാനക്കണക്കുകൾ (1941-ലെ സെൻസസ് അടിസ്ഥാനമാക്കി) അനുബന്ധമായി നൽകിയിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാക്കിസ്ഥാനും ദേശീയൈക്യവും
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Desabhimani Press, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934-മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം

1934 – ൽ കെ. വേലുപ്പിള്ള പ്രസിദ്ധീകരിച്ച, മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934-മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം
1934-മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം

നമ്മുടെ ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രതിസന്ധികളിൽ തളരാതിരിക്കാനും ഏറ്റവും കൂടുതൽ സഹായിക്കുന്നത് ചരിത്രത്തിലെ മഹാന്മാരായ മനുഷ്യരുടെ ജീവിതകഥകളാണ്. കെ. വേലുപ്പിള്ള പ്രസിദ്ധീകരിച്ച ‘മഹച്ചരിത സംഗ്രഹം’ എന്ന പുസ്തകം ലോകത്തിൻ്റെ വിവിധ മേഖലകളെ സ്വാധീനിച്ച പത്ത് പ്രതിഭകളെ നമ്മുടെ മുന്നിൽ പരിചയപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിലും ശാസ്ത്രത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന ജെയിംസ് വാട്ട്, ജോർജ്ജ് സ്റ്റീവൻസൺ എന്നിവരുടെ കഥകൾ ലക്ഷ്യബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും പ്രാധാന്യം കാണിച്ചുതരുമ്പോൾ; സാമൂഹിക അസമത്വങ്ങൾക്കെതിരെയും അവകാശങ്ങൾക്കായും പോരാടിയ ജോൺ ഹെവാർഡ്, വില്യം വിൽബർഫോഴ്‌സ് എന്നിവർ മാനവികതയുടെയും സമർപ്പണത്തിൻ്റെയും മാതൃകകളാകുന്നു. കൂടാതെ, ജോർജ്ജ് വാഷിംഗ്ടൺ, പീറ്റർ ചക്രവർത്തി, വില്യം പിറ്റ് (പിതാവും,പുത്രനും), നെൽസൺ പ്രഭു, ഡേവിഡ് ലിവിംഗ്സ്റ്റൺ എന്നിവരുടെ ജീവിതത്തിലൂടെ ധീരതയും നേതൃത്വപാടവവും വ്യക്തമാക്കുന്നു. വിജയം എന്നത് നിശ്ചയദാർഢ്യത്തിൻ്റെയും അദ്ധ്വാനത്തിൻ്റെയും ഫലമാണെന്ന വലിയ സന്ദേശമാണ് ലളിതമായ ശൈലിയിലൂടെ ഈ പുസ്തകം പങ്കുവെക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 60
  • അച്ചടി: അനന്തരാമവർമ്മ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സോവിയറ്റിൻ്റെ മകൾ – പൊൻകുന്നം ദാമോദരൻ

1945 –  ൽ പ്രസിദ്ധീകരിച്ച, പൊൻകുന്നം ദാമോദരൻ രചിച്ച സോവിയറ്റിൻ്റെ മകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - സോവിയറ്റിൻ്റെ മകൾ - പൊൻകുന്നം ദാമോദരൻ
1945 – സോവിയറ്റിൻ്റെ മകൾ – പൊൻകുന്നം ദാമോദരൻ

പൊൻകുന്നം ദാമോദരൻ്റെ സോവിയറ്റിൻ്റെ മകൾ എന്ന കവിത, രണ്ടാം ലോകമഹായുദ്ധകാലത്ത് നാടായ റഷ്യയ്ക്കുവേണ്ടി ജീവൻ കൊടുത്ത ടാനിയ എന്ന പതിനെട്ടുകാരിയായ പെൺകുട്ടിയുടെ കഥയാണ്. നാടിനെ രക്ഷിക്കാൻ പഠനം ഉപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ അവൾ, തടയാൻ ശ്രമിച്ച അമ്മയോട് വിജയിച്ചു വരും, അല്ലെങ്കിൽ വീരയായി മരിക്കും എന്ന് പറഞ്ഞാണ് യാത്രയായത്. പിന്നീട് ശത്രുക്കളുടെ പിടിയിലായി കഠിനമായ പീഡനങ്ങൾ അനുഭവിച്ചിട്ടും നാടിൻ്റെ രഹസ്യങ്ങളൊന്നും വിട്ടുകൊടുക്കാതെ അവൾ കഴുമരത്തിൽ വീരമൃത്യു വരിച്ചു. ടാനിയായുടെ ഈ ധീരമായ മരണം ഉണ്ടാക്കിയ സങ്കടമാണ് പൊൻകുന്നം ദാമോദരനെ ഈ മനോഹരമായ കവിത എഴുതാൻ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  സോവിയറ്റിൻ്റെ മകൾ
  • രചന: പൊൻകുന്നം ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 34
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി