1954 – ൽ പ്രസിദ്ധീകരിച്ച, പി.കെ. പരമേശ്വരൻ നായർ എഴുതിയ സാഹിത്യ സമീക്ഷകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാസികകളിലും, ആഴ്ചപതിപ്പുകളിലും, വിശേഷാൽ പ്രതികളിലും പ്രസിദ്ധീകരിക്കപ്പെട്ട കലാസാഹിത്യ സംബന്ധിയായ 10 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.ആധുനിക മലയാള സാഹിത്യത്തിൻ്റെ വളർച്ചയേയും ഗതിവിശേഷങ്ങളെയും പറ്റി പുസ്തകം ചർച്ച ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി. ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാഹിത്യ സമീക്ഷകൾ
- രചന: P.K. Parameswaran Nair
- പ്രസിദ്ധീകരണ വർഷം: 1954
- താളുകളുടെ എണ്ണം: 112
- അച്ചടി: Prakasakaumudi Printing Works, Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
