1922 - ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം

Item

Title
ml 1922 - ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം
en 1922 - Gandhi Sidhantham Adhava Bharatha Swarajyam
Date published
1922
Number of pages
140
Alternative Title
en Hind Swaraj or Indian Home Rule
Language
Date digitized
Blog post link
Dimension
18 × 12.5 cm (height × width)

Abstract
മഹാത്മാഗാന്ധിയുടെ വിഖ്യാതമായ ‘ഹിന്ദ് സ്വരാജ്’ എന്ന കൃതിയ്ക്ക് കെ. പരമേശ്വരൻപിള്ള തയ്യാറാക്കിയായ മലയാള പരിഭാഷയാണ് ‘ഗാന്ധിസിദ്ധാന്തം അഥവാ ഭാരതസ്വരാജ്യം’. ഒരു വായനക്കാരനും പത്രാധിപരും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് ഇതിലെ ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷുകാർ തങ്ങളുടെ സ്വന്തം ശക്തികൊണ്ട് ഇന്ത്യയെ പിടിച്ചടക്കിയതല്ലെന്നും, മറിച്ച് ഇന്ത്യക്കാരുടെ തന്നെ അത്യാഗ്രഹവും വിദേശ സാധനങ്ങളോടുള്ള ഭ്രമവും അനൈക്യവും കാരണം നാം അവർക്ക് രാജ്യത്തെ വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇതിൽ പത്രാധിപർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ ആധുനിക പരിഷ്കാരം കേവലം ശാരീരിക സുഖങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന ഒരു വ്യാധിയാണെന്ന് പത്രാധിപർ വിശേഷിപ്പിക്കുന്നു. യന്ത്രങ്ങളുടെ ഉപയോഗം, ആയുധങ്ങൾ, പുതിയ യാത്രാസൗകര്യങ്ങൾ എന്നിവ മനുഷ്യനെ പണത്തിൻ്റെ അടിമകളാക്കുകയും സദാചാരവും ധാർമ്മികതയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. പാശ്ചാത്യ ഭരണത്തെയും ജീവിത രീതികളെയും അന്ധമായി അനുകരിക്കുന്നത് ഇന്ത്യയെ നാശത്തിലേക്ക് നയിക്കുമെന്നും, യഥാർത്ഥ സ്വരാജ്യം എന്നത് കേവലം ബ്രിട്ടീഷുകാരെ പുറത്താക്കൽ മാത്രമല്ലെന്നും ഈ പുസ്തകം ഊന്നിപ്പറയുന്നു.