1923 – വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം

1923 – ൽ പ്രസിദ്ധീകരിച്ച, വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1923 - വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം
1923 – വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം

1923 മേയിൽ വരാപ്പുഴയിലെ പുതിയ കത്തോലിക്കാ ദേവാലയത്തിൻ്റെ ആശീർവാദത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. വരാപ്പുഴപ്പള്ളിയുടെ ചരിത്രസംക്ഷേപമാണ് ഇതിൽ വിവരിക്കുന്നത്. 1656 – ൽ ഏഴാം അലക്സാണ്ടർ മാർപ്പാപ്പയുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ കർമ്മലീത്താ മിഷണറിമാരുടെ പ്രവർത്തനങ്ങളും, ‘ഹോർത്തൂസ് മലബാറിക്കസ്’ രചനയിൽ സഹായിയായതിനെ തുടർന്ന് ഡച്ച് ഗവർണർ വാൻ റീഡിന് 1673 – ൽ ലഭിച്ച അനുമതിയോടെ വരാപ്പുഴയിൽ പള്ളി പണിത ചരിത്രവും ഇതിൽ വിവരിക്കുന്നു. വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച്, കാലാന്തരത്തിൽ വിപുലീകരിച്ച പഴയ പള്ളി 1920 – ലെ കനത്ത മഴയിൽ ഇടിഞ്ഞുവീണു. തുടർന്ന് 1921 – ൽ തറക്കല്ലിട്ട്, ബ്രദർ ലീയോയുടെ ശില്പകലാ രൂപകൽപ്പനയിൽ ഗോഥിക് ആർച്ചുകളും കോൺക്രീറ്റ് തൂണുകളും ഉൾപ്പെടുത്തി 1923 – ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പള്ളിയുടെ വിശേഷങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ടിപ്പു സുൽത്താൻ്റെ ആക്രമണകാലത്ത് പള്ളി കേടുപാടുകളില്ലാതെ രക്ഷപ്പെട്ട സംഭവവും, അവിടെ അടക്കം ചെയ്തിട്ടുള്ള പ്രമുഖ മിഷണറിമാരുടെ വിവരങ്ങളും, സഭയ്ക്കെതിരായ വിമർശനങ്ങളെ സമാധാനത്തോടും ദൈവവിശ്വാസത്തോടും നേരിടാനുള്ള ഫാദർ ബോനവന്തൂറിൻ്റെ ഉപദേശങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വരാപ്പുഴപ്പള്ളി – ചരിത്രസംക്ഷേപം
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: ഐ.എസ്. എറണാകുളം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *