1954 – ഞാൻ കണ്ട ചൈന

1954 – ൽ പ്രസിദ്ധീകരിച്ച, പുരുഷനും ജോസഫും പരിഭാഷ തയ്യാറാക്കിയായ ഞാൻ കണ്ട ചൈന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - ഞാൻ കണ്ട ചൈന
1954 – ഞാൻ കണ്ട ചൈന

അൻപതുകളുടെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുള്ള ഗുഡ്‌വിൽ മിഷൻ പ്രതിനിധിയായി ചൈന സന്ദർശിച്ച മലയാളി പത്രപ്രവർത്തകൻ്റെ യാത്രാനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകം. മാവോ സെ-തൂങ്ങുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തണമെന്ന ആഗ്രഹത്തോടെയാണ് രചയിതാവ് ചൈനയിലെത്തുന്നത്. എന്നാൽ വിദേശ പ്രതിനിധികളുടെയും പത്രപ്രവർത്തകരുടെയും തിരക്കു കാരണം മാവോയുമായി മാത്രം ഒരു സ്വകാര്യ കൂടിക്കാഴ്ച ലഭിക്കുന്നില്ല.  പിന്നീട്,  ചൈനയിലെ സാധാരണക്കാരായ വിപ്ലവകാരികളെയും കർഷകരെയും തൊഴിലാളികളെയും നേരിട്ടു കാണുകയും അവരുടെ ജീവിതകഥകൾ കേൾക്കുകയും ചെയ്യുന്നതോടെ മാവോയെ കാണാൻ കഴിയാത്തതിൻ്റെ വിഷമം മാറുന്നു. മാവോയുടെ ആശയങ്ങൾ ചൈനീസ് ജനതയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് അദ്ദേഹം പുസ്തകത്തിൽ വരച്ചുകാട്ടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഞാൻ കണ്ട ചൈന
  • രചന: പുരുഷനും ജോസഫും
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഇൻഡ്യാ പ്രസ്സ് , കോട്ടയം
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – ശ്രീരാമാശ്വമേധം കിളിപ്പാട്ട്

1930 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ പരിഭാഷ തയ്യാറാക്കിയായ ശ്രീരാമാശ്വമേധം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - ശ്രീരാമാശ്വമേധം കിളിപ്പാട്ട്
1930 – ശ്രീരാമാശ്വമേധം കിളിപ്പാട്ട്

സംസ്കൃതത്തിലെ  പത്മപുരാണത്തിലെ പാതാളഖണ്ഡത്തെ അടിസ്ഥാനമാക്കി കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ് ശ്രീരാമാശ്വമേധം കിളിപ്പാട്ട്. ശ്രീരാമൻ നടത്തുന്ന അശ്വമേധയാഗത്തിൻ്റെ പശ്ചാത്തലത്തിൽ, യാഗാശ്വത്തെ ലവനും കുശനും തടഞ്ഞുവെക്കുന്നതും തുടർന്നുണ്ടാകുന്ന യുദ്ധവും, സീതാദേവിയുമായുള്ള പുനഃസമാഗമവും ഉൾപ്പെടുന്ന രാമായണ കഥയാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രമേയമാക്കിയിരിക്കുന്നത്. മൂലകൃതിയായ പത്മപുരാണം രചിച്ചത് വ്യാസമഹർഷി ആണെന്ന് കരുതപ്പെടുന്നു. സംസ്കൃത പദങ്ങളുടെ വലിയ സ്വാധീനം കാവ്യത്തിലുടനീളം കാണാം. ക്ലാസിക്കൽ സാഹിത്യ പ്രേമികൾക്കും ഭാഷാ ഗവേഷകർക്കും രാമായണ കഥാഭാഗങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന കൃതിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീരാമാശ്വമേധം കിളിപ്പാട്ട്
  • രചന: കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 544
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ആദർശപുരുഷന്മാർ – കെ. കേശവൻ നായർ

1953 – ൽ പ്രസിദ്ധീകരിച്ച, കെ. കേശവൻ നായർ രചിച്ച  ആദർശപുരുഷന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - ആദർശപുരുഷന്മാർ - കെ. കേശവൻ നായർ
1953 – ആദർശപുരുഷന്മാർ – കെ. കേശവൻ നായർ

കെ. കേശവൻ നായർ രചിച്ച ആദർശപുരുഷന്മാർ എന്ന ഈ ഗ്രന്ഥം, ഭാരതീയ ചരിത്രത്തിലും ദർശനത്തിലും തിളങ്ങിനിൽക്കുന്ന മഹത്തുക്കളായ വ്യക്തിത്വങ്ങളുടെ ജീവിതവും അവരിലൂടെ രൂപപ്പെട്ട തത്ത്വചിന്തകളും വളരെ ലളിതമായി പ്രതിപാദിക്കുന്ന ഒന്നാണ്. അദ്വൈതസിദ്ധാന്തത്തിൻ്റെ സ്ഥാപകനും ഭാരതത്തിലുടനീളം മഠങ്ങൾ സ്ഥാപിച്ച് മതപ്രചാരണം നടത്തുകയും ചെയ്ത ശ്രീ ശങ്കരാചാര്യരുടെ ജനനം മുതൽ  സമാധി വരെയുള്ള പ്രധാന സംഭവങ്ങൾ പുസ്തകം വിവരിക്കുന്നു. അതോടൊപ്പം വിശിഷ്ടാദ്വൈതത്തിൻ്റെ പ്രയോക്താവായ ശ്രീ രാമാനുജാചാര്യരുടെ ബാല്യകാലവും ഗുരുവായ യാദവപ്രകാശനുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അതിനെത്തുടർന്നുള്ള വധശ്രമങ്ങളിൽ നിന്നുള്ള രക്ഷപ്പെടലും ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയമായ പങ്കുവഹിച്ച ഖാൻ അബ്ദുൾ ഗാഫർ ഖാനും അദ്ദേഹത്തിൻ്റെ സഹോദരനുമുൾപ്പെടുന്ന ഖാൻ സഹോദരന്മാരുടെ ദേശസേവനങ്ങളെയും ജീവിതത്തെയും കുറിച്ച് ഈ കൃതി സമഗ്രമായി ചർച്ച ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആദർശപുരുഷന്മാർ
  • രചന: കെ. കേശവൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: പ്രകാശകൗമുദി പ്രിൻ്റിംഗ് വർക്ക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ഉപദേശമാല- ഏ. പരമേശ്വരശാസ്ത്രികൾ

1961 – ൽ പ്രസിദ്ധീകരിച്ച, ഏ. പരമേശ്വരശാസ്ത്രികൾ രചിച്ച  ഉപദേശമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഉപദേശമാല- ഏ. പരമേശ്വരശാസ്ത്രികൾ
1961 – ഉപദേശമാല- ഏ. പരമേശ്വരശാസ്ത്രികൾ

കുട്ടികളിലും വിദ്യാർത്ഥികളിലും നല്ല പെരുമാറ്റവും സദാചാരബോധവും വളർത്തിയെടുക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന പുരാണ കഥകളുമായി ബന്ധപ്പെടുത്തി ഉപദേശങ്ങൾ നൽകുന്നത് വഴി അവരുടെ മനസ്സിൽ സന്മാർഗ്ഗമൂല്യങ്ങൾ ആഴത്തിൽ പതിയാൻ ഈ ബുക്ക് കുട്ടികളെ സഹായിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉപദേശമാല
  • രചന: ഏ. പരമേശ്വരശാസ്ത്രികൾ
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ശ്രീധര പ്രിൻ്റിങ്ങ് ഹൗസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ

1961 – ൽ പ്രസിദ്ധീകരിച്ച, കേ.എ. പോൾ രചിച്ച  ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ
1961 – ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രശസ്തമായ വിവിധ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത 52 ചെറുഭാഗങ്ങളുടെ (കവിതകൾ, കഥകൾ, ചിന്തകൾ) മലയാള പരിഭാഷയാണ് ഈ സമാഹാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിലെ പാഠങ്ങൾ ഒരുക്കിയിരിക്കുന്നത്. ടാഗോർ സാഹിത്യത്തിലെ ക്ലിഷ്ടതയും മിസ്റ്റിസിസവും മാറ്റി നിർത്തി, അദ്ദേഹത്തിൻ്റെ രചനകളെ സാധാരണക്കാരിലേക്കും കുട്ടികളിലേക്കും ലളിതമായി എത്തിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ മനഃശാസ്ത്രവും മാതൃസ്നേഹവും പ്രകൃതിഭംഗിയുമെല്ലാം ലളിതമായ ശൈലിയിൽ ഇതിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ
  • രചന: കേ.എ. പോൾ
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: സാഹിത്യനിലയം പ്രസ്സ് , കലൂർ, എറണാകുളം
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – കീചകവധം – ഇരയിമ്മൻ തമ്പി

1961 – ൽ പ്രസിദ്ധീകരിച്ച, ഇരയിമ്മൻ തമ്പി രചിച്ച  കീചകവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - കീചകവധം - ഇരയിമ്മൻ തമ്പി
1961 – കീചകവധം – ഇരയിമ്മൻ തമ്പി

ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥയാണ് കീചകവധം. ഈ കൃതിയ്ക്ക് വ്യാഖ്യാനം തയ്യാറാക്കിയത് ജി. രാമകൃഷ്ണപിള്ളയാണ്. അജ്ഞാതവാസക്കാലത്ത് വിരാടരാജാവിൻ്റെ കൊട്ടാരത്തിൽ വേഷംമാറി കഴിയുന്ന പാണ്ഡവരുടെയും ദ്രൗപതിയുടെയും ജീവിതത്തിലെ നിർണ്ണായക സംഭവങ്ങളാണ് ഇതിൻ്റെ ഇതിവൃത്തം. ഭാഷാശുദ്ധിക്കും സംഗീതാത്മകമായ പദങ്ങൾക്കും ശൃംഗാര-രൗദ്ര രസങ്ങളുടെ ആവിഷ്കാരത്തിനും ഏറെ പ്രശസ്തമാണ് ഈ കൃതി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കീചകവധം
  • രചന: ഇരയിമ്മൻ തമ്പി
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961- ചില ചില്ലറ നാണ്യങ്ങൾ – എം.പി. ശിവദാസമേനോൻ

1961 – ൽ പ്രസിദ്ധീകരിച്ച, എം.പി. ശിവദാസമേനോൻ രചിച്ച  ചില ചില്ലറ നാണ്യങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961- ചില ചില്ലറ നാണ്യങ്ങൾ - എം.പി. ശിവദാസമേനോൻ
1961- ചില ചില്ലറ നാണ്യങ്ങൾ – എം.പി. ശിവദാസമേനോൻ

എം.പി. ശിവദാസമേനോൻ്റെ വിവിധ വിഷയങ്ങളിലുള്ള ഉപന്യാസങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ, ലഘുലേഖനങ്ങൾ എന്നിവയുടെ സമാഹാരമാണ് ഈ പുസ്തകം. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും, ആത്മകഥാപരമായ സുഖാസ്വാദ്യതയോടെയും അവതരിപ്പിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ലളിതമായ തത്ത്വചിന്ത, നർമ്മബോധം, നിരീക്ഷണപാടവം എന്നിവയാണ് ഈ കൃതിയുടെ പ്രധാന ആകർഷണം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചില ചില്ലറ നാണ്യങ്ങൾ
  • രചന: എം.പി. ശിവദാസമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: സേവിയർ പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 168
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – പൈങ്കിളി – ടി.വി. ജോൺ

1959 – ൽ പ്രസിദ്ധീകരിച്ച, ടി.വി. ജോൺ രചിച്ച പൈങ്കിളി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 – പൈങ്കിളി – ടി.വി. ജോൺ

ആധുനിക മലയാള ബാലസാഹിത്യത്തിൻ്റെ വളർച്ചാഘട്ടത്തിൽ, 1959-ൽ രചിക്കപ്പെട്ട അത്യപൂർവ്വമായ ഒരു ബാലകവിത സമാഹാരമാണ് ടി. വി. ജോൺ രചിച്ച ‘പൈങ്കിളി’. കുട്ടിത്തത്തിൻ്റെ നിഷ്കളങ്കതയെയും പ്രകൃതിയുടെ മാസ്മരികതയെയും സമന്വയിപ്പിച്ചുകൊണ്ട്, കുട്ടികളുടെ ഭാവനാ ലോകത്തെ തൊട്ടുണർത്തുന്ന ലളിതസുന്ദരമായ ശൈലിയാണ് ഈ കൃതിയുടെ മുഖമുദ്ര.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പൈങ്കിളി 
  • രചന: ടി.വി. ജോൺ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി:  ഇന്ത്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം:28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – താടകാവധം – വി. കൃഷ്ണൻതമ്പി

1960 – ൽ പ്രസിദ്ധീകരിച്ച, വി. കൃഷ്ണൻതമ്പി രചിച്ച താടകാവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 – താടകാവധം – വി. കൃഷ്ണൻതമ്പി

രാമായണത്തിലെ ബാലകാണ്ഡത്തിലെ കഥയാണ് ഇതിൽ പറയുന്നത്. വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി ശ്രീരാമനും ലക്ഷ്മണനും കാട്ടിലേക്ക് പോകുന്നതും, വഴിമധ്യേ താടക എന്ന രാക്ഷസിയെ വധിക്കുന്നതുമാണ് ഇതിലെ പ്രധാന സംഭവം.

വി. കൃഷ്ണൻ തമ്പി പരമ്പരാഗത രീതിയിൽ നിന്ന് മാറി, ആട്ടക്കഥകളിൽ തികച്ചും നാടകീയതയ്ക്കും വേഗത്തിലുള്ള രംഗാവതരണത്തിനും മുൻഗണന നൽകിയ വ്യക്തിയാണ്. നീണ്ട പദങ്ങൾക്ക് പകരം ലളിതമായ ഭാഷയും, രംഗത്ത് പെട്ടെന്ന് അഭിനയിച്ച് തീർക്കാവുന്ന രീതിയിലുള്ള സംഭാഷണങ്ങളുമാണ് അദ്ദേഹം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
​തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ സ്ഥാപകനായ വി. കൃഷ്ണൻ തമ്പിയുടെ ഈ ആട്ടക്കഥ, കഥകളി സാഹിത്യത്തിലെ പരീക്ഷണാത്മകമായ ഒരു പ്രധാന കൃതി തന്നെയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: താടകാവധം
  • രചന: വി. കൃഷ്ണൻതമ്പി
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ – സ്വാമി ധർമ്മതീർത്ഥൻ

1953 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ധർമ്മതീർത്ഥൻ രചിച്ച  സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ - സ്വാമി ധർമ്മതീർത്ഥൻ
1953 – സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ – സ്വാമി ധർമ്മതീർത്ഥൻ

ശ്രീനാരായണ ഗുരുദേവൻ്റെ പ്രഥമ സന്യാസി ശിഷ്യന്മാരിൽ ഒരാളായ സ്വാമി ധർമ്മതീർത്ഥൻ രചിച്ച “സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ” എന്ന ജീവചരിത്രഗ്രന്ഥം, ഗുരുദേവൻ്റെ മഹത്തായ ജീവിതത്തെയും ദർശനങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പഠനമാണ്. കേവലം ജീവിതസംഭവങ്ങളുടെ വിവരണത്തിനപ്പുറം, ലോകപുരോഗതിക്കും കേരളത്തിലെ സാമൂഹിക-ആത്മീയ പരിവർത്തനങ്ങൾക്കും ഗുരുദേവൻ നൽകിയ സംഭാവനകളെ ഒരു സമഗ്ര ലോകഗുരുവിൻ്റെ പദവിയിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് ഇതിൽ അവതരിപ്പിക്കുന്നു. എസ്.എൻ.ഡി.പി. യോഗത്തിൻ്റെ കനകജൂബിലി വേളയിൽ (1953) പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, ജാതിഭേദങ്ങൾക്കതീതമായി മനുഷ്യരാശിയുടെ ആത്മീയോൽക്കർഷത്തിനും സമാധാനത്തിനും ഒരു പുതിയ പ്രകാശം ചൊരിഞ്ഞ ഗുരുദേവൻ്റെ ചരിത്രപരമായ ദൗത്യത്തെ വ്യക്തമായി രേഖപ്പെടുത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ 
  • രചന: സ്വാമി ധർമ്മതീർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: വി.വി. പ്രെസ്സ് , കൊല്ലം
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി