1965 – ൽ പ്രസിദ്ധീകരിച്ച, ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ ‘ഭാരതത്തിലെ മഹാന്മാർ’ എന്ന ഈ പുസ്തക പരമ്പര. ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കിയ ഈ ഗ്രന്ഥം, ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒന്നാണ്. വിവിധ ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്രത്തിനും അടിത്തറയിട്ട പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങളിലാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം
- പ്രസിദ്ധീകരണ വർഷം: 1965
- അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
- താളുകളുടെ എണ്ണം: 206
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
