1964 – ൽ പ്രസിദ്ധീകരിച്ച, മൗലവി പി. മുഹമ്മദ് എടശ്ശേരി വ്യാഖ്യാനം രചിച്ച പരിശുദ്ധ ഖുർആൻ പരിഭാഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുഹമ്മദ് എടശ്ശേരി മൗലവി തയാറാക്കി 1954-ൽ പുറത്തിറക്കിയ പരിശുദ്ധ ഖുർആൻ പരിഭാഷ എന്ന ചരിത്രപ്രധാനമായ ഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ രേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഇസ്ലാമിക സാഹിത്യ പ്രസിദ്ധീകരണശാലയ്‌ക്കായി എ.ജെ. ഖലീൽ പ്രസിദ്ധീകരിക്കുകയും യൂണിയൻ പ്രിൻ്റെഴ്സ് അച്ചടിക്കുകയും ചെയ്ത ഈ പുസ്തകം, വിശുദ്ധ ഖുർആൻ്റെ ആശയം ലളിതവും വ്യക്തവുമായ രീതിയിൽ മലയാള ഭാഷയിലേക്ക് എത്തിക്കാനുള്ള ആദ്യകാല ശ്രമങ്ങളിൽ ഒന്നാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പരിശുദ്ധ ഖുർആൻ പരിഭാഷ
- രചന: മൗലവി പി. മുഹമ്മദ് എടശ്ശേരി
- പ്രസിദ്ധീകരണ വർഷം: 1954
- അച്ചടി: യൂണിയൻ പ്രിൻ്റെഴ്സ് , ബാങ്കളൂർ
- താളുകളുടെ എണ്ണം: 268
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
