കെ.കെ. നായർ വിവർത്തനം ചെയ്ത കുട്ടിക്കാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹൽ ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ് ഇത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കുട്ടിക്കാലം
- രചന: കെ.കെ. നായർ
- പ്രസിദ്ധീകരണ വർഷം:1952
- താളുകളുടെ എണ്ണം: 392
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
