1907 – ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്

1907 – ൽ കപ്പടത്ത് ശങ്കരമേനോൻ സംസ്കൃതത്തിൽനിന്ന് പരിഭാഷപ്പെടുത്തി, പ്രസിദ്ധീകരിച്ച ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1907 – ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്

മലയാള ആത്മീയ സാഹിത്യത്തിലും പരിഭാഷാ ചരിത്രത്തിലും ഒരുപോലെ ശ്രദ്ധേയമായ ഒരു കൃതിയാണ് ‘ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്’. സംസ്കൃത പുരാണങ്ങളിലുള്ള കാശീ മാഹാത്മ്യം സാധാരണക്കാരായ മലയാളികൾക്കും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഗ്രന്ഥം കിളിപ്പാട്ട് രൂപത്തിൽ രചിച്ചിരിക്കുന്നത്. വേദവ്യാസനാൽ രചിക്കപ്പെട്ട അഷ്ടാദശപുരാണങ്ങളിൽ പ്രധാനമായ പത്മപുരാണത്തിലെ ഉത്തരഖണ്ഡത്തിലാണ് കാശിമാഹാത്മ്യം അടങ്ങിയിരിക്കുന്നത്. നൈമിശാരണ്യത്തിൽ വെച്ച് ബ്രഹ്മപുത്രനായ ലോമശമഹർഷി മോക്ഷാഗ്രഹികളായ മറ്റ് മഹർഷിമാർക്ക് ഉപദേശിച്ചു കൊടുക്കുന്ന രീതിയിലാണ് ഇതിന്റെ കഥാസന്ദർഭം. സർവ്വലോകങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ കാശീക്ഷേത്രത്തിന്റെ പവിത്രതയും ആത്മീയ മഹിമയും ഇതിൽ വർണ്ണിക്കുന്നു. സംസ്കൃത പണ്ഡിത്യമില്ലാത്ത സാധാരണക്കാർക്ക് കാര്യങ്ങൾ എളുപ്പത്തിൽ അറിയാനായി വളരെ ലളിതവും മനോഹരവുമായ മലയാളത്തിൽ (കിളിപ്പാട്ട് ശൈലിയിൽ) കപ്പടത്ത് ശങ്കരമേനോൻ ഇത് ഭാഷാന്തരം ചെയ്തിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1907
  • അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *