1936 – ൽ പ്രസിദ്ധീകരിച്ച, ജി.ആർ. പിള്ള രചിച്ച ഗ്രാമീണ പുനരുദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഓരോ രാജ്യത്തിൻ്റെയും ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നത്. ഗ്രാമീണപുനരുദ്ധാരണം ഇന്ന് ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പരിഷ്കൃതമായകൃഷി, സഹകരണം മൂലമുള്ള ഉല്പാദനം, ധനസഹായം, വിതരണം, വിക്രയം, ആദായം വർദ്ധിപ്പിക്കുന്നതിനായി കുടിൽവ്യവസായങ്ങൾ, ആരോഗ്യവാനായി വർത്തിക്കുന്നതിനു വേണ്ട പ്രവർത്തികൾ, ഗ്രാമജീവിതത്തിനുതകിയ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പുതിയ മാറ്റങ്ങൾ ഇന്ത്യൻഗ്രാമങ്ങളിലും എത്തേണ്ടതുണ്ട് . ഇതിന് വേണ്ട മാർഗങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഗ്രാമീണ പുനരുദ്ധാരണം
- പ്രസിദ്ധീകരണ വർഷം: 1936
- അച്ചടി: അനന്ത രാമവർമ്മ പ്രസ്സ് , തിരുവനന്തപുരം
- താളുകളുടെ എണ്ണം: 306
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
