1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം

1958 – ൽ പ്രസിദ്ധീകരിച്ച, സി. കെ. മറ്റം രചിച്ച നിരൂപണസാഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം

നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു. പലതരം പാഠപുസ്തകങ്ങൾ അദ്ധ്യയനം ചെയ്യാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലെ ഒരു നല്ല സ്വഭാഷാദ്ധ്യാപകനെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം പല ഭാഷാഗ്രന്ഥങ്ങളുമായി ഇടപഴകി പരിശീലനം സിദ്ധിച്ചിട്ടുള്ള ഫാദർ മറ്റത്തിൻ്റെ ഈ നിരൂപണ മാർഗ്ഗനിർദ്ദേശം അത്യന്തം ഉപയോഗപ്രദമായിരിക്കും.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിരൂപണസാഹിത്യം
  • രചന:  സി. കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – Malabar Tenancy Act with a Critical and Analytical Commentary

Through this post, we are releasing the digital scan of Malabar Tenancy Act with a Critical and Analytical Commentary published in the year 1931.

1931 – Malabar Tenancy Act with a Critical and Analytical Commentary

The Malabar Tenancy Act of 1929 was a landmark piece of legislation in the Madras Presidency. It was designed to address centuries of agrarian conflict between Janmis (lanlords) and various classes of tenants (Kanamdars, Kuzhikanamdars, and Verumpattamdars). T. Govindan Nair’s commentary is historically significant because it was published immediately after the Act came into force. At the time, the law was considered a major depature from previous “judge-made law,” which many viewed as inconsistent. His analytical approach sought to reconcile the new statutory provisions with the traditional complex land-holding systems of Malabar region.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Malabar Tenancy Act with a Critical and Analytical Commentary 
  • Author: T. Govindan Nair
  • Published Year: 1931
  • Printer: The Mangalodayam Press, Trichur
  • Scan link: Link

1939 – ആശാൻ

1939 – ൽ പ്രസിദ്ധീകരിച്ച, ആശാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1939 - ആശാൻ
1939 – ആശാൻ

മഹാകവി കുമാരനാശാൻ്റെ അസാധാരണമായ കാവ്യപ്രതിഭയെയും നവോത്ഥാന സംഭാവനകളെയും വിലയിരുത്തിക്കൊണ്ട്, ആശാൻ മെമ്മോറിയൽ കമ്മിറ്റി കൊല്ലവർഷം 1114-ൽ പുറത്തിറക്കിയ ചരിത്രപ്രധാനമായ ഒരു നിരൂപണ സമാഹാരമാണിത്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാജശ്രീ എൻ. കുമാരൻ അദ്ധ്യക്ഷനായ കമ്മിറ്റിക്ക് വേണ്ടി കോമലേഴത്തു കെ. ജി. മാധവനാണ് ഈ ഗ്രന്ഥം സമ്പാദനം ചെയ്തിരിക്കുന്നത്. മലയാള സാഹിത്യ നിരൂപണ ശാഖയിൽ തികച്ചും വിപ്ലവകരമായ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതിയാണിത്.
പ്രധാനമായും രണ്ട് ലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഒന്നാമതായി, സാഹിത്യപരം: മലയാളത്തിൽ അന്നുവരെ പരിചിതമല്ലാതിരുന്ന രീതിയിൽ, ഒരേ കവിയെയും അദ്ദേഹത്തിന്റെ കൃതികളെയും വിവിധ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുക വഴി മലയാള നിരൂപണ ശാഖയെ പരിപുഷ്ടമാക്കുക. രണ്ടാമതായി, ധനപരം: ഈ പുസ്തകത്തിൻ്റെ വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച്, തിരുവിതാംകൂർ സർവ്വകലാശാലയിൽ ബി.എ. മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ആശാൻ്റെ പേരിൽ ഒരു ‘കീർത്തിമുദ്ര’ ഏർപ്പെടുത്തുക, കൂടാതെ പല്ലനയിലുള്ള മഹാകവിയുടെ ശവകുടീരം കൂടുതൽ ഭംഗിയായി പുനർനിർമ്മിക്കുക.
മലയാള സാഹിത്യ ചരിത്രത്തിലെയും നവോത്ഥാന ചരിത്രത്തിലെയും അതികായന്മാരായ ഒരുപറ്റം പ്രഗത്ഭരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്വാൻ എ.ഡി. ഹരിശമ്മയുടെ പ്രബന്ധത്തോടെ ആരംഭിക്കുന്ന ഗ്രന്ഥത്തിൽ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, മൂർക്കോത്ത് കുമാരൻ, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ മികച്ച നിരൂപണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, ആശാൻ്റെ സമകാലികനായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, പ്രശസ്ത ചരിത്രകാരനും നയതന്ത്രജ്ഞനുമായ മേജർ സർദാർ കെ.എം. പണിക്കർ, പ്രശസ്ത നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ വാഗ്ഭടാനന്ദ ഗുരുദേവൻ എന്നിവരുടെ ദാർശനികവും പഠനാർഹവുമായ ലേഖനങ്ങളും ഈ ഗ്രന്ഥത്തിൻ്റെ മാറ്റുകൂട്ടുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി: എസ്.ആർ.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 300
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – കേരളചരിതം

1940-ൽ പ്രസിദ്ധീകരിച്ച, കെ. മഹാദേവശാസ്ത്രികൾ എഡിറ്റ് ചെയ്ത കേരളചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

‘ശ്രീവഞ്ചിസേതുലക്ഷ്മിഗ്രന്ഥാവലി’യിലെ പതിനെട്ടാമത് (No. XVIII) പുസ്തകമായാണ് ‘കേരളചരിതം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചരിത്രകൃതിയുടെ യഥാർത്ഥ കർത്താവ് ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഇതിലുപയോഗിച്ചിരിക്കുന്ന ‘എങ്കിലോ പണ്ടു’ തുടങ്ങിയ ചാക്യാർ ഭാഷാശൈലിയും വാക്യഘടനയും പരിശോധിക്കുമ്പോൾ ഇതിന് ഏകദേശം 300 വർഷത്തിലധികം പഴക്കമുണ്ടാകാം എന്ന് പ്രസ്താവനയിൽ കണക്കാക്കുന്നു. ചിറയ്ക്കൽ വലിയ രാജാവാണ് ഈ ഗ്രന്ഥം തയ്യാറാക്കാനാവശ്യമായ പഴയ മാതൃക നൽകി സഹായിച്ചത്.

ശ്രീപരശുരാമൻ്റെ കേരളസൃഷ്ടി മുതൽ ആരംഭിച്ച്, സുപ്രസിദ്ധനായ ചേരമാൻ പെരുമാളിൻ്റെ ഭരണകാലത്തിന് ശേഷം ഉദയവർമ്മ കോലത്തിരിയെ കേരളപതിയായി വാഴിച്ചതുവരെയുള്ള ആദ്യകാല ചരിത്രമാണ് ഇതിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പെരുമാൾ ഭരണകാലത്തെ വിവിധ ഭരണരീതികൾ, രാജാക്കന്മാർ, ദേശവിഭാഗങ്ങൾ, ചടങ്ങുകൾ, അന്നത്തെ രാജ്യഭരണസംവിധാനം എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

 

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേരളചരിതം
  • എഡിറ്റർ: K. Mahadeva Sastri
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി:The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഭീമൻ്റെ പതനം – ഇഗോർ ഗോസൻകൊ

1956 – ൽ പ്രസിദ്ധീകരിച്ച ഇഗോർ ഗോസൻകൊ രചിച്ച സി.എ. ഗോപാലപിള്ള വിവർത്തനം ചെയ്ത  ഭീമൻ്റെ പതനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 – ഭീമൻ്റെ പതനം – ഇഗോർ ഗോസൻകൊ

1956-ൽ കേരളത്തിലെ വായനക്കാർക്കിടയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് എത്തിയ ‘ഭീമൻ്റെ പതനം’ എന്ന നോവൽ കേവലമൊരു കഥയല്ല, അത് മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകൾക്ക് മേൽ ഭരണകൂടങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളുടെ നേർച്ചിത്രമാണ്. വിഖ്യാത റഷ്യൻ എഴുത്തുകാരൻ ഈഗോർ ഗോസൻകോയുടെ തൂലികയിൽ പിറന്ന ഈ കൃതി, സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിൻ്റെ കറുത്ത ഏടുകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മഹാനായ റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ ജീവിതവും അദ്ദേഹത്തിൻ്റെ ദുരൂഹമായ മരണവും പശ്ചാത്തലമാക്കിയാണ് നോവലിലെ ‘മിഖായേൽ ഗോരിൻ’ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ്റെ കഥ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടം എങ്ങനെയാണ് ഒരു രാജ്യത്തിൻ്റെ നന്മയെയും, മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകളെയും, ഒരു മഹാനായ എഴുത്തുകാരനെയും അടിച്ചമർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് എന്നാണ് ഈ നോവൽ വിവരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭീമൻ്റെ പതനം
  • രചന: ഇഗോർ ഗോസൻകൊ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 258
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – പുരാണകഥകൾ

1936-ൽ പ്രസിദ്ധീകരിച്ച, പി.ജി. പിള്ള എഴുതിയ പുരാണകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്ഹൈന്ദവ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും പ്രശസ്തമായ കഥകളും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന ലളിതമായ ശൈലിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 33 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുരാണങ്ങളിലെ മിക്ക കഥാപാത്രങ്ങളെക്കുറിച്ചുമുള്ള കഥകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ
  • രചന: പി.ജി. പിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി:V.V. Press, Kollam
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

കൈയെഴുത്തുപ്രതികൾ

അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ അച്യുത് ശങ്കർ എസ്. നായരുടെ ശേഖരത്തിൽ നിന്നു ലഭിച്ച കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൈയെഴുത്തുപ്രതികളിൽ ഒന്നാമത്തേതിൽ സംസ്കൃതശബ്ദങ്ങൾ പ്രിൻ്റ് ചെയ്തിരിക്കുന്നു. പുസ്തകത്തിൻ്റെ ആദ്യത്തെ ഭാഗങ്ങളിൽ കുറച്ചു നാമക്രിയാ രൂപങ്ങൾ എഴുതി പഠിച്ചതായും കാണപ്പെടുന്നു. ശബ്ദം, വിശേഷണം, പ്രകരണം, സർവനാമ പ്രകരണം, ധാതുക്കൾ, സമാസങ്ങൾ എന്നിവ സംസ്കൃതസമീക്ഷയിലേതാവാം. രണ്ടാമത്തെ കൈയെഴുത്തുപ്രതിയിലും സംസ്കൃതവാക്കുകളും വിഗ്രഹവും എഴുതി പഠിച്ചതായി കാണാം. രണ്ടു കൈയെഴുത്തുപ്രതികളിലേയും ആദ്യത്തെയും അവസാനത്തേയും കുറച്ചു പേജുകൾ ഒന്നും എഴുതാതെ ശൂന്യമാക്കിയിട്ടിരിക്കുന്നു

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൈയെഴുത്തുപ്രതികൾ
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(1) -148
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(2) – 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീമത് കമ്പരാമായണം – മൂലവും വ്യാഖ്യാനവും

1940 – ൽ പ്രസിദ്ധീകരിച്ച, പി. നാരായണൻനായർ വ്യാഖ്യാനിച്ച ശ്രീമത് കമ്പരാമായണം – മൂലവും വ്യാഖ്യാനവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ശ്രീമത് കമ്പരാമായണം മൂലവും വ്യാഖ്യാനവും – പി. നാരായണൻനായർ

ഭാഷാതിർത്തികൾക്കപ്പുറം പരന്നുകിടക്കുന്ന വിജ്ഞാനക്കടലിലെ അമൂല്യ രത്നങ്ങളെ മലയാളിക്ക് പരിചയപ്പെടുത്താൻ എന്നും നമ്മുടെ മുൻഗാമികൾ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു മഹത്തായ സാംസ്കാരിക വീണ്ടെടുപ്പിൻ്റെ കഥയാണ് കൊല്ലവർഷം 1115-ൽ നെന്മാറ ലക്ഷ്മീനിലയം സംസ്കൃത പാഠശാലയിലെ പി. നാരായണൻ നായർ രചിച്ച ‘കമ്പരാമായണം വ്യാഖ്യാനം’ നമ്മോട് പറയുന്നത്. തമിഴകത്തിൻ്റെ ആദികവി കമ്പൻ്റെ തൂലികയിൽ പിറന്ന തമിഴ് രാമായണത്തെ, അതിൻ്റെ തനിമ ചോരാതെ മലയാളക്കരയ്ക്ക് സമ്മാനിക്കുക എന്ന വലിയ ദൗത്യമാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നിർവ്വഹിച്ചത്.

വാൽമീകി രാമായണത്തെക്കാൾ കൂടുതൽ വിസ്താരമുള്ളതും ഭാവസാന്ദ്രവുമായ ഒരു സ്വതന്ത്ര കൃതിയാണ് കമ്പരാമായണം. കേവലമൊരു തർജ്ജമയ്ക്കപ്പുറം, മൂലകൃതിയിലെ ഓരോ പാട്ടിൻ്റെയും പദാർത്ഥവും ഭാവവും സവിശേഷതകളും വേർതിരിച്ച്, ഒരു സാഹിത്യ വിദ്യാർത്ഥിക്കെന്ന പോലെ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ ശൈലിയിലാണ് ഇതിൻ്റെ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. ജ്യേഷ്ഠത്തിയായ തമിഴ് ഭാഷയോട് നമ്മുടെ മലയാളത്തിനുള്ള ആത്മബന്ധം ഓർമ്മിപ്പിക്കുന്നതാണ് ഈ പുസ്തകത്തിൻ്റെ മുഖവുര.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമത് കമ്പരാമായണം – മൂലവും വ്യാഖ്യാനവും
  • വ്യാഖ്യാനം: പി. നാരായണൻനായർ
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 374
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1915 – വിജയോദയം കാവ്യം – പന്തളത്തു കേരളവർമ്മ തമ്പുരാൻ

1915 – ൽ പ്രസിദ്ധീകരിച്ച, പന്തളത്തു കേരളവർമ്മ തമ്പുരാൻ രചിച്ച വിജയോദയം കാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1915 - വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മ തമ്പുരാൻ
1915 – വിജയോദയം കാവ്യം – പന്തളത്തു കേരളവർമ്മ തമ്പുരാൻ

സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുള്ള പന്തളത്ത് കേരളവർമ്മ രചിച്ച ഖണ്ഡകാവ്യമാണ് വിജയോദയം കാവ്യം. കവനകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന കാവ്യമാണ് ഇത്.

 കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിജയോദയം കാവ്യം
  • പ്രസിദ്ധീകരണ വർഷം: 19`15
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1875 – ഹൈകൊർട്ട വിധി

1875 – ൽ പ്രസിദ്ധീകരിച്ച, ഹൈകൊർട്ട വിധി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1875 - ഹൈകൊർട്ട വിധി
1875 – ഹൈകൊർട്ട വിധി

1875 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ ഹൈക്കോർട്ട് വിധി ന്യായങ്ങളുടെ വിശദമായ വിവരണമാണ് ഉൾപ്പെടുന്നത്. ശെരിസ്തദാർ പദവി വഹിച്ചിരുന്ന പി. ജോൺ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ഹൈക്കോടതി നിർദ്ദേശിക്കുന്ന തീർപ്പ് കുറിച്ചിരിക്കുന്നു. ഭൂമി സംബന്ധമായുള്ള വ്യവഹാരങ്ങളിലുള്ള തീർപ്പ് ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്. പാട്ടബാക്കി ഉൾപ്പെടെയുള്ള വ്യവസ്ഥകളെ സംബന്ധിക്കുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. കരാർ ലംഘനവും വിവാഹമോചനവും ദത്ത് നിയമങ്ങളും ഇതിൽ വിശദീകരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൈകൊർട്ട വിധി
  • പ്രസിദ്ധീകരണ വർഷം: 1875
  • അച്ചടി: ചർച്ച് മിഷൻ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി