1912 – സാമ്രാജ്യഗീത – വി.സി. ബാലകൃഷ്ണപണിക്കർ

വി.സി. ബാലകൃഷ്ണപണിക്കർ രചിച്ച  സാമ്രാജ്യഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1912 – സാമ്രാജ്യഗീത – വി.സി. ബാലകൃഷ്ണപണിക്കർ

1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ ‘ഡൽഹി ഡർബാർ’ നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമ്രാജ്യഗീത
  • രചയിതാവ്: വി.സി. ബാലകൃഷ്ണപണിക്കർ
  • അച്ചടി: ലക്ഷ്മിസഹായം പ്രസ്സ്, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *