1951 -ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കുമാരനാശാൻ്റെ വീണപൂവ്, സിംഹപ്രസവം എന്നീ രണ്ട് ഖണ്ഡ കാവ്യങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കവിതകളിലെ സംസ്കൃത പദങ്ങളുടെ മലയാള അർത്ഥം അടങ്ങുന്ന ഒരു ടിപ്പണം പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രണ്ടു ഖണ്ഡകൃതികൾ
- രചന: N. Kumaranasan
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: Sreeramavilasam Press, Kollam
- താളുകളുടെ എണ്ണം: 38
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
