1938 – ൽ പ്രസിദ്ധീകരിച്ച, മാണിക്കത്ത് ഭാസ്കരമേനോൻ രചിച്ച ദുർമ്മോഹനർമ്മോക്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകാരനായ മാണിക്കത്ത് ഭാസ്കരമേനോൻ നിരവധി വർഷങ്ങളായി രചിച്ചിട്ടുള്ള ശ്ലോകങ്ങൾ, കവിതകൾ, ഹാസ്യരചനകൾ, പ്രസംഗങ്ങൾ തുടങ്ങിയവയിൽ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രചനകളിൽ ഹാസ്യവും, സാഹിത്യഭംഗിയും, തത്ത്വചിന്തയും ഒരുമിച്ചുചേർന്നിരിക്കുന്നതായി പ്രസാധകൻ പറയുന്നു. ഇതൊരു ശ്ലോകകാവ്യസമാഹാരം ആണ്. ദുർമോഹങ്ങൾ (തെറ്റായ ആസക്തികൾ), മനുഷ്യൻ്റെ അഹങ്കാരം, സാമൂഹിക ദോഷങ്ങൾ എന്നിവയെ വിമർശിക്കുന്നു. ഭഗവത്ഗീതയുടെയും ഇന്ത്യൻ ദാർശനികചിന്തയുടെയും സ്വാധീനം ഈ കൃതിയിൽ കാണാം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ദുർമ്മോഹനർമ്മോക്തി
- പ്രസിദ്ധീകരണ വർഷം: 1938
- അച്ചടി: ബി. വി. ബുക്കുഡിപ്പൊ ആൻ്റ് പ്രിൻ്റിംഗ് വർക്സ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 88
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
