1961 – ൽ പ്രസിദ്ധീകരിച്ച, ഏ. പരമേശ്വരശാസ്ത്രികൾ രചിച്ച ഉപദേശമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുട്ടികളിലും വിദ്യാർത്ഥികളിലും നല്ല പെരുമാറ്റവും സദാചാരബോധവും വളർത്തിയെടുക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന പുരാണ കഥകളുമായി ബന്ധപ്പെടുത്തി ഉപദേശങ്ങൾ നൽകുന്നത് വഴി അവരുടെ മനസ്സിൽ സന്മാർഗ്ഗമൂല്യങ്ങൾ ആഴത്തിൽ പതിയാൻ ഈ ബുക്ക് കുട്ടികളെ സഹായിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഉപദേശമാല
- രചന: ഏ. പരമേശ്വരശാസ്ത്രികൾ
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: ശ്രീധര പ്രിൻ്റിങ്ങ് ഹൗസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 54
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
