1967 – Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes written by M.K. Devassy and published in the year 1967.


1967 – Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes – M.K. Devassy

This specific report deals exclusively with detailed socio-economic, cultural, and demographic data relating to Scheduled Castes and Scheduled Tribes in the state of Kerala. unique feature of the 1961 Census was the preparation of exhaustive tables tracking age, sex composition, marital status, economic activity, and literacy specifically for each of these notified communities. This volume remains a foundational historical and demographic reference for researchers studying the socio-economic trajectory and welfare implementation of Dalit and Adivasi communities in post-independence Kerala.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes 
  • Author:  M.K. Devassy
  • Published Year: 1967
  • Number of pages: 256
  • Press: The City Press, Trivandrum
  • Scan link:  Link

1921 – രണ്ടു സാഹസികയാത്രകൾ – ഏ. ബാലകൃഷ്ണ്പിള്ള

1921 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച രണ്ടു സാഹസികയാത്രകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 – രണ്ടു സാഹസികയാത്രകൾ – ഏ. ബാലകൃഷ്ണ്പിള്ള

ചരിത്രപ്രസിദ്ധനായ ഒരു സഞ്ചാരിയുടെ (ആർമിനിയസ് വാംബേരി) അതിസാഹസികമായ യാത്രകളെയും, അദ്ദേഹം സന്ദർശിച്ച വിവിധ രാജ്യങ്ങളെയും (ആർമേനിയ, മെസൊപ്പൊട്ടേമിയ, പേർഷ്യ), അവിടുത്തെ സംസ്കാരങ്ങളെയും കുറിച്ചുള്ള വിവരണങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ശാരീരികവും സാമ്പത്തികവുമായ എല്ലാ പരിമിതികളെയും നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന്, ജീവൻ പോലും പണയം വെച്ച് വാംബേരി നടത്തിയ മധ്യേഷ്യൻ സഞ്ചാരത്തിൻ്റെ സുപ്രധാനമായ തുടക്കവും അതിനായി അദ്ദേഹം നടത്തിയ അസാധാരണമായ ഒരുക്കങ്ങളുമാണ് ഇവിടെ വ്യക്തമാക്കുന്നത്. പൗരസ്ത്യ സംസ്കാരത്തോടുള്ള ഒരു സഞ്ചാരിയുടെ അടങ്ങാത്ത ആവേശത്തിൻ്റെ നേർക്കാഴ്ചയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു സാഹസികയാത്രകൾ 
  • രചന: ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം: 66
  • അച്ചടി: Sridhara Power Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1804 -Vyacarana Seu Locupletissima Samscrdamicae Linguae Institutio – Paulino A S. Bartholomaeo

1804 – ൽ പ്രസിദ്ധീകരിച്ച, പൗളിനോസ് പാതിരി രചിച്ച ലത്തീൻ ഭാഷയിലുള്ള പുസ്തകമായ Vyacarana seu Locupletissima Samscrdamicae Linguae Institutio (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) ൻ്റെ ഡിജിറ്റൽ   സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1804 - വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം - പൗളിനോസ് പാതിരി
1804 – വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം – പൗളിനോസ് പാതിരി

പൗളിനോസ് പാതിരി 1804-ൽ റോമിൽ പ്രസിദ്ധീകരിച്ച ‘Vyacarana seu Locupletissima Samscrdamicae Linguae Institutio’ (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) എന്ന ഗ്രന്ഥം യൂറോപ്പിലെ ആദ്യകാല സംസ്കൃതപഠനത്തിന് വലിയ സംഭാവനകൾ നൽകിയ ഒന്നാണ്. 1790-ൽ അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ച ‘സിദ്ധരൂപം’ എന്ന വ്യാകരണ ഗ്രന്ഥത്തിൻ്റെ വിപുലീകരിച്ച പതിപ്പാണിത്.

യൂറോപ്പിലെ ആദ്യകാല ഇൻഡോളജി പണ്ഡിതനും കാർമലൈറ്റ് സന്യാസിയുമായിരുന്ന പൗളിനോസ് പാതിരി, കേരളത്തിൽ താമസിച്ചാണ് മലയാളവും സംസ്കൃതവും അഭ്യസിച്ചത്. ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിൻ്റെ വലിയൊരു സവിശേഷത, ഇതിലെ സംസ്കൃത ഉദാഹരണങ്ങൾ മലയാളലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ, മലയാളത്തിലെ ആദ്യ അച്ചടിപുസ്തകമായ ‘സംക്ഷേപവേദാർത്ഥം’ അച്ചടിക്കാൻ റോമിൽ നിർമ്മിച്ച അതേ മലയാളം അച്ചുകളാണ് ഈ ഗ്രന്ഥത്തിലും ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു യൂറോപ്യൻ പണ്ഡിതൻ്റെ ലത്തീൻ രചനയും, മലയാളലിപിയിലെ സംസ്കൃതവും, ആദ്യകാല മലയാള അച്ചടിയുടെ സാങ്കേതികചരിത്രവും ഒരേസമയം സംഗമിക്കുന്ന ഈ ഗ്രന്ഥം കേരളത്തിൻ്റെ സാംസ്കാരിക-അച്ചടി പൈതൃകത്തിലെ വിലപ്പെട്ടൊരു ചരിത്രസാക്ഷ്യമാണ്.

ഈ സവിശേഷപുസ്തകം ഗ്രന്ഥപ്പുരയിലെത്തിയ വഴിയും ശ്രദ്ധേയമാണ്. അപൂർവഗ്രന്ഥങ്ങൾ കണ്ടെത്തുന്നതിനായി വായനവാരത്തോട് അനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ആഴ്ചപതിപ്പ് തന്നെ മുൻകൈ എടുത്ത് നൽകിയ  ഗ്രന്ഥപ്പുര പദ്ധതിയെ പറ്റി നൽകിയ ആഹ്വാനം ശ്രദ്ധയിൽപ്പെട്ട എഴുത്തുകാരനായ ശ്രീ വർഗീസ് അങ്കമാലി ഈ പുസ്തകം ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് എറണാകുളം ഡിജിറ്റൈസേഷൻ കേന്ദ്രത്തിൽ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്തു. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ചിലകേടുപാടുകൾ ഉണ്ടെങ്കിലും മിക്കവാറും ഉള്ളടക്കം ഒക്കെ ലഭ്യമായ ഒരു കോപ്പിയാണ് നമുക്ക് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഈ പുസ്തകം ഇത്രനാൾ സൂക്ഷിച്ചു വെക്കുകയും ഇപ്പോൾ ഡിജിറ്റൈസേഷനു ലഭ്യമാക്കുകയും ചെയ്ത വർഗീസ് അങ്കമാലിക്ക് പ്രത്യേക നന്ദി.

എറണാകുളം സെൻ്ററിൽ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നു

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം
  • രചന: പൗളിനോസ് പാതിരി
  • പ്രസിദ്ധീകരണ വർഷം: 1804
  • താളുകളുടെ എണ്ണം: 368
  • അച്ചടി: Sacred Congregation for the Propagation of the Faith
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു – ജെ. പാവമണി

1954 – ൽ പ്രസിദ്ധീകരിച്ച, ജെ. പാവമണി രചിച്ച സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 – സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു – ജെ. പാവമണി

ഗണിതശാസ്ത്ര പഠനം കേവലം പരീക്ഷ ജയിക്കാൻ മാത്രമല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ വലിയൊരു ആവശ്യമാണെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ചാം ഫോറത്തിൽ (പത്താം ക്ലാസ്സ്) പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.
കേവലം സിദ്ധാന്തങ്ങൾക്കപ്പുറം പ്രായോഗിക ഗണിതത്തിന് പ്രാധാന്യം നൽകുന്ന ഈ പുസ്തകത്തിൽ കൂട്ടപലിശ, വർഗ്ഗമൂലം, ഏകകാലികസമവാക്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഓഹരികൾ, ഇൻഷുറൻസ്, കമ്മീഷൻ, വിവിധ നികുതികൾ തുടങ്ങിയ നിത്യജീവിത കണക്കുകൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ പൈഥാഗൊറസ് പ്രമേയം, വൃത്തങ്ങളുടെ സവിശേഷതകൾ, ത്രികോണങ്ങളുടെയും ചതുർഭുജങ്ങളുടെയും നിർമ്മിതി, സരളരേഖാചിത്രങ്ങൾ (graphs) തുടങ്ങിയ ജ്യാമിതീയവും ബീജഗണിതപരവുമായ നിർണ്ണായക അധ്യായങ്ങൾ ഇതിലുണ്ട്. അഞ്ചാം ഫോറം (പത്താം ക്ലാസ്സ്) വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറിയിലെ പഠനത്തിന് ആവശ്യമായ രീതിയിലാണ് ഈ ഗ്രന്ഥം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്വയം പരിശീലനത്തിനായുള്ള വൈവിധ്യമാർന്ന ചോദ്യങ്ങളും ഔദ്യോഗിക സാങ്കേതിക പദങ്ങളുടെ പട്ടികയും കുട്ടികൾക്ക് ഗണിതപഠനം ലളിതമാക്കാൻ സഹായിക്കുന്നു. പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിനൊപ്പം നിത്യജീവിതത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനം നേടാനും വിദ്യാർത്ഥികൾ ഈ പുസ്തകം സജീവമായി ഉപയോഗിക്കുന്നു.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു
  • രചയിതാവ്: ജെ. പാവമണി
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 152
  • അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ദൂതവാക്യം – ഭാസൻ

1967 – ൽ പ്രസിദ്ധീകരിച്ച, ഭാസൻ രചിച്ച ദൂതവാക്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ദൂതവാക്യം - ഭാസൻ
1967 – ദൂതവാക്യം – ഭാസൻ

സംസ്കൃത കവിയായ ഭാസൻ രചിച്ചത് എന്നു കരുതപ്പെടുന്ന ദൂതവാക്യം നാടകത്തിൻ്റെ ഗദ്യപരിഭാഷയാണിത്. മഹാഭാരതം ഉദ്യോഗപർവ്വത്തിലെ കഥാസന്ദർഭമാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. കൗരവസഭയിലേക്ക് പാണ്ഡവ ദൂതനായി കടന്നു ചെല്ലുന്ന ശ്രീകൃഷ്ണൻ്റെ വാക്കുകൾക്ക് ഉള്ള പ്രാധാന്യം മുൻനിർത്തിയാണ് ഈ കൃതിയ്ക്ക് ദൂതവാക്യം എന്ന പേരു നൽകിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദൂതവാക്യം
  • രചന: ഭാസൻ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: ഗീത പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം – എം.പി. പോൾ

1934 – ൽ പ്രസിദ്ധീകരിച്ച, എം.പി. പോൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം - എം.പി. പോൾ
1934 – ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം – എം.പി. പോൾ

1934-ൽ എം. പി. പോൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം എന്ന കൃതി, പ്രശസ്ത കത്തോലിക്കാ ചിന്തകനായ ഹിലെയർ ബെല്ലോക്കിൻ്റെ Can an Intelligent Man Be an Honestly Convinced Catholic in the Twentieth Century? എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിൻ്റെ മലയാളാവിഷ്കാരമാണ്. ആധുനിക ശാസ്ത്രയുഗത്തിലും ബൗദ്ധിക ലോകത്തിലും കത്തോലിക്കാ വിശ്വാസത്തിൻ്റെ യുക്തിസഹതയും പ്രസക്തിയും വിശദീകരിക്കുന്ന ഒരു ശ്രദ്ധേയ കൃതിയായി ഇത് അറിയപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം
  • രചന:  M.P. Paul
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 212
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1997 – ശബ്ദപ്രമാണവിചാര – ടി. ആര്യദേവി

1997 – ൽ പ്രസിദ്ധീകരിച്ച, ടി. ആര്യദേവി രചിച്ച ശബ്ദപ്രമാണവിചാര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1997 - ശബ്ദപ്രമാണവിചാര - ടി. ആര്യദേവി
1997 – ശബ്ദപ്രമാണവിചാര – ടി. ആര്യദേവി

ടി. ആര്യദേവിയുടെ ‘ശബ്ദപ്രാമാണ്യവിചാര’ എന്ന ഗ്രന്ഥം, അറിവ് നേടുന്നതിനും മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നതിനും ഭാഷ അഥവാ ശബ്ദം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു. ഭാഷയെന്ന വെളിച്ചമില്ലെങ്കിൽ ലോകം മുഴുവൻ ഇരുട്ടിലായിപ്പോകുമായിരുന്നു എന്ന ദണ്ഡി എന്ന മഹാകവിയുടെ പ്രശസ്തമായ വരികളോടെ ആരംഭിക്കുന്ന ഈ ഭാഗം, ന്യായശാസ്ത്ര പ്രകാരം യഥാർത്ഥ അറിവ് നേടാനുള്ള നാല് പ്രമാണങ്ങളിൽ ഒന്നായ ശബ്ദപ്രമാണത്തെയും അതിൻ്റെ വിവിധ തലങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. വാക്കുകളുടെ അർത്ഥം ഗ്രഹിക്കുന്നതിനുള്ള ശക്തി, ലക്ഷണം, വ്യഞ്ജന എന്നീ വ്യാപാരങ്ങളെയും, ഒരു വാചകം പൂർണ്ണമാകാനും അതിൻ്റെ അർത്ഥം വ്യക്തമായി മനസ്സിലാക്കാനും ആവശ്യമായ ആകാംക്ഷ, യോഗ്യത, സന്നിധി, താത്പര്യം എന്നീ ഘടകങ്ങളെയും കുറിച്ച് ഈ ഗ്രന്ഥത്തിൽ വളരെ ശാസ്ത്രീയമായി ചർച്ച ചെയ്യുന്നുണ്ട്. ഒപ്പം, ഒരു വാചകത്തിൻ്റെ പ്രധാന അർത്ഥം മനസ്സിലാക്കുന്നതിൽ മീമാംസകർ പ്രവർത്തിക്കും , നൈയായികർ കർത്താവിനും, വൈയാകരണന്മാർ ക്രിയയ്ക്കും മുൻഗണന നൽകി എങ്ങനെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു എന്ന ക്ലാസിക്കൽ ദാർശനിക സംവാദത്തെയും, ഇതുമായി ബന്ധപ്പെട്ട ചില ചരിത്രപരമായ തെറ്റിദ്ധാരണകളെയും തിരുത്തിക്കൊണ്ട് ഗ്രന്ഥകർത്താവ് തൻ്റെ ആശയങ്ങളെ ഇതിൽ മനോഹരമായി അവതരിപ്പിക്കുന്നു.

ഡോ. ടി. ആര്യാദേവിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശബ്ദപ്രമാണവിചാര
  • രചയിതാവ്: ടി. ആര്യദേവി
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – Census of India 1961 – Vol. VII – Kerala – Part VII A – Selected Crafts of Kerala – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part VII – Selected Crafts of Kerala written by M.K. Devassy and published in the year 1964. 

1964 – Census of India 1961 – Vol. VII – Kerala – Part VII A – Selected Crafts of Kerala – M.K. Devassy

Census of India Report 1961- Vol. VII presents a descriptive account of seventeen selected traditional crafts of Kerala chosen for their artistic excellence, featuring detailed monographs on six major industries—bell-metal, Kathakali costumes and accessories, coir, ivory carving, kora grass mats, and wood carving—alongside short notes on the remaining eleven. Utilizing a preliminary list from the Director of Industries and Commerce, Kerala, the study bypassed traditional questionnaires in favor of direct field investigations conducted by the author and research staff at major craft hubs.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: 1964 – Census of India 1961 – Vol. VII – Kerala – Part VII A – Selected Crafts of Kerala
  • Author:  M.K. Devassy
  • Published Year: 1964
  • Number of pages: 516
  • Press: ST. Joseph’s Press, Trivandrum
  • Scan link:  Link

1970 – സി.ജെ. തോമസിൻ്റെ നാടകങ്ങൾ

1970-ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസിൻ്റെ നാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള നാടകവേദിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു സി. ജെ. തോമസ്. ‘സി. ജെ. തോമസിൻ്റെ നാടകങ്ങൾ’ എന്ന ഈ സമാഹാരത്തിൽ അദ്ദേഹത്തിൻ്റെ എട്ട് പ്രധാന നാടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച സി. ജെ പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. അവൻ വീണ്ടും വരുന്നു, ഭൂതം, ഈഡിപ്പസ് രാജാവ് (സോഫോക്ലീസിൻ്റെ നാടകത്തിൻ്റെ വിവർത്തനം), ആൻ്റിഗണി, ആ മനുഷ്യൻ നീതന്നെ, ശാലോമി, പിശുക്കന്റെ കല്യാണം, 1128-ൽ ക്രൈം 27 എന്നീ എട്ടു നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്

തൻ്റെ നാടകങ്ങൾ കേവലം വായനയ്ക്കു വേണ്ടി മാത്രമല്ല, മറിച്ച് അവ സ്റ്റേജിൽ അവതരിപ്പിക്കപ്പെടേണ്ടവയാണെന്ന ദൃഢമായ വിശ്വാസം സി.ജെയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആദ്യ നാടകമായ ‘അവൻ വീണ്ടും വരുന്നു’ മലയാള നാടകവേദിയിലെ പതിവ് രീതികളിൽ നിന്നുള്ള ഒരു വഴിമാറിനടക്കലായിരുന്നു. ആദ്യകാലത്ത് സ്റ്റേജിൽ ഇത് വേണ്ടത്ര വിജയം നേടിയില്ലെങ്കിലും പിൽക്കാലത്ത് വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടു. ഗ്രീക്ക് ട്രാജഡികൾ, ഷേക്സ്പിയർ, ഇബ്സൺ, ചെക്കോവ്, ഒ നീൽ തുടങ്ങിയ ലോകോത്തര നാടകകൃത്തുക്കളുടെ കൃതികൾ സി. ജെ.യെ സ്വാധീനിച്ചിട്ടുണ്ട്. 1128-ൽ ക്രൈം 27′ പോലെയുള്ള നാടകങ്ങൾ മലയാള നാടകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരീക്ഷണാത്മക നാടകങ്ങളായി കണക്കാക്കപ്പെടുന്നു. മലയാളികൾക്ക് ലോകോത്തര നാടകസാഹിത്യത്തിൻ്റെ മനോഹാരിത പരിചയപ്പെടുത്താൻ സി. ജെ. ശ്രമിച്ചു. സോഫോക്ലീസിൻ്റെ ‘ഈഡിപ്പസ് രാജാവ്’, ‘ആൻ്റിഗണി’ എന്നീ ഗ്രീക്ക് ദുരന്തനാടകങ്ങളും, അരിസ്റ്റോഫാനിസിൻ്റെ ‘ലിസിസ്ട്രാറ്റ’ (റോമൻ കോമഡി) എന്നിവയും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

സി. ജെ. തോമസിൻ്റെ നാടകങ്ങൾ കേവലം ഉപരിപ്ലവമായ വിനോദോപാധികളല്ല. ജീവിതത്തിൻ്റെ ആഴത്തിലുള്ള പാപബോധം, വിശ്വാസം, മിഥ്യാബോധം എന്നിവയെ ഗ്രീക്ക് ട്രാജഡികളുടെയും ബൈബിൾ പശ്ചാത്തലങ്ങളുടെയും അന്താരാഷ്ട്ര നാടക സങ്കേതങ്ങളുടെയും സഹായത്തോടെ മലയാളത്തിൽ പരീക്ഷിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സി.ജെ. തോമസിൻ്റെ നാടകങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 506
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1992 – സി.എസ്.റ്റി. സഭാചരിത്രം – വർഗ്ഗീസ് കാഞ്ഞിരത്തുങ്കൽ

1992 –  ൽ പ്രസിദ്ധീകരിച്ച, വർഗ്ഗീസ് കാഞ്ഞിരത്തുങ്കൽ രചിച്ച  സി.എസ്.റ്റി. സഭാചരിത്രം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1992 - സി.എസ്.റ്റി. സഭാചരിത്രം - വർഗ്ഗീസ് കാഞ്ഞിരത്തുങ്കൽ
1992 – സി.എസ്.റ്റി. സഭാചരിത്രം – വർഗ്ഗീസ് കാഞ്ഞിരത്തുങ്കൽ

1931-ൽ മൂക്കന്നൂരിൽ ഒരു ചെറിയ ബ്രദർഹുഡായി ആരംഭിച്ച ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ (സി.എസ്.ടി.), ഇന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യസേവനം, വൈദിക ശുശ്രൂഷ എന്നിവ നിർവഹിക്കുന്ന പൊന്തിഫിക്കൽ അവകാശമുള്ള ഒരു അന്തർദേശീയ സന്യാസസഭയായി വളർന്നതിൻ്റെ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. സ്ഥാപകനായ ഫാ. ബസേലിയോസ് സി.എസ്.ടി.യുടെ ദർശനവും ആത്മീയ പാരമ്പര്യവും ഇന്നും ഈ സമൂഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി തുടരുന്നു.
ഈ സഭയുടെ ആത്മീയ പ്രചോദനം Saint Thérèse of Lisieux എന്ന വിശുദ്ധയുടെ “ചെറിയ വഴി” (Little Way) എന്ന ആത്മീയതയാണ്. ലാളിത്യം, വിനയം, സ്നേഹം, സേവനം എന്നിവയാണ് സഭയുടെ പ്രധാന ആത്മീയ മൂല്യങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സി.എസ്.റ്റി. സഭാചരിത്രം
  • രചന: Varghese Kanjirathungal
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 136
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി