1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

1960 – 61 ൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 8 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1960 - സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായിരുന്നു സരസൻ. സരസനോളം ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു രാഷ്ട്രീയ വിനോദ മാസിക മലയാളത്തിൻ അക്കാലത്തോ പില്‍ക്കാലത്തോ ഉണ്ടായിരുന്നില്ല.സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1945-ൽ, സ്വതന്ത്ര്യത്തിനുമുമ്പുള്ള തിരുവതാകൂറിൽ, ആണ് സരസൻ എന്ന രാഷ്ട്രീയ വിനോദ മാസിക ആരംഭിക്കുന്നത്. ആർ. മാധവൻ പിള്ളയായിരുന്നു ഇതിന്റെ എഡിറ്ററും പ്രിന്ററും പബ്ലീഷറും. മൂന്നു പതിറ്റാണ്ട് കാലം സരസൻ, കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി. മുൻഷി പരമുപിള്ള, പി.കെ. രാമൻ പിള്ള എന്ന വാണക്കുറ്റി, അഡ്വ. എം.എൻ ഗോവിന്ദൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, പന്തളം കെ.പി., പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, തകഴി, കാരൂർ, പുത്തേഴത്തു രാമമേനാൻ, വേളൂർ കൃഷ്ണൻകുട്ടി തുടങ്ങിയ പഴയകാല എഴുത്തുകാർ മുതൽ മലയാറ്റൂർ രാമകൃഷ്ണൻ വരെയുള്ളവർ ഇതിൽ എഴുതിയിരുന്നു. അനേകം കാർട്ടൂണിസ്റ്റുകളും ‘സരസ’നോട് സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും എല്ലാം ഇതിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. മലയാറ്റൂരും ഇതിൽ വരച്ചിരുന്നു. നാല്പതിനായിരം കോപ്പി വരെ ഉയർന്ന സർക്കുലേഷനിൽ സരസൻ മികച്ച വിനോദ മാസികയായി വളർന്നു. 1975-ൽ നല്ല ശോഭയോടെ നിൽക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടത്. ‘ശങ്കർസ് വീക്കിലി’ പോലും അക്കാലത്ത് നിർത്തിയപ്പോൾ ‘സരസനും’ ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് ‘സരസന്’ സാദ്ധ്യമായിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1960
    • അച്ചടി: Sarasan Press, Changanacherry
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്

1913-ൽ പ്രസിദ്ധീകരിച്ച, വി.ഐ. തോമസ്  എഴുതിയ ആരോഗ്യരക്ഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1913 - ആരോഗ്യരക്ഷ - വി.ഐ. തോമസ്
1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്

പ്രാഥമിക/എലിമെൻ്ററി പാഠശാലകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ആരോഗ്യവിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. മനുഷ്യായുസ്സിൽ ലഭിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം ശരീരസൗഖ്യമാണെന്ന സത്യം മനസ്സിലാക്കി അനേക വർഷങ്ങൾ ഈ വിഷയത്തിലുള്ള പുസ്തകങ്ങൾ വായിച്ചും പരീക്ഷണങ്ങൾ നടത്തിയും രചിക്കപ്പെട്ട കൃതിയാണിത്. രണ്ടു ഭാഗങ്ങളായി എഴുതിയിട്ടുള്ള പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ ആരോഗ്യസംബന്ധമായ വിഷയങ്ങളായ വ്യായാമം, സ്നാനം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം എന്നീ കാര്യങ്ങളുടെ വിശദാംശങ്ങളും ആരോഗ്യസംരക്ഷണത്തിനായി ഈ വിഷയങ്ങളിൽ പരിപാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ ഭവനവുമായി ബന്ധപ്പെട്ട വിഷയങ്ങളായ സ്ഥാനം, അടിത്തറ, ചുവരുകൾ, മേല്പുര, ഭവനശുചിത്വം, ജലസൗകര്യം, നഗരശുചിത്വം, ജലസംഭരണം, നഗരശുചീകരണം, നിർഗ്ഗമന മാർഗ്ഗങ്ങൾ എന്നീ കാര്യങ്ങളും, സാമാന്യ രോഗങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിൽസ എന്നിവയെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആരോഗ്യരക്ഷ
  • രചയിതാവ്:  V.I. Thomas
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Kerala Santhana Press, Alleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1941 – ശങ്കര കവികൾ

1941-ൽ പ്രസിദ്ധീകരിച്ച, എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ശങ്കര കവികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ജീവചരിത്രഗ്രന്ഥമാണ് ശങ്കര കവികൾ. രചയിതാവിൻ്റെ അച്ഛനും മുത്തച്ഛനുമാണ് ഇതിൽ പരയുന്ന ശങ്കര കവികൾ. സ്വാതിതിരുനാൾ രാജാവിൻ്റെ സദീർ കോർട്ടിലെ ഒന്നാം ജഡ്ജിയായിരുന്ന പണ്ഡിറ്റ് ശങ്കർ നാഥാണ് ലേഖകൻ്റെ മുത്തച്ഛൻ. അദ്ദേഹം പഞ്ചാബിലെ രൺജിത്ത് സിംഗ് രാജാവിൻ്റെ സദസ്യനുമായിരുന്നു. ശങ്കരനാഥ ജ്യോത്സ്യൻ എന്ന പേരിലായിരുന്നു തിരുവിതാംകൂറിൽ അദ്ദേഹത്തിനു പ്രശസ്തി. അദ്ദേഹത്തിൻ്റെ മകനായ ആറ്റുകാൽ ശങ്കരപ്പിള്ള ഹജൂർ കച്ചേരിയിൽ ക്ലർക്കായി ജീവിതം ആരംഭിച്ച് സാദർ ഹോർട്ടിലെ പ്രധാന വിവർത്തകനും ജില്ലാ മുൻസിഫും ആയി ഉയർന്നയാളാണ്. അക്കാലത്തെ പ്രസിദ്ധനായ കവിയും ആയിരുന്നു. ആറ്റിങ്ങൽ മൂത്തറാണിയുടെ വിവാഹവുമായി (പള്ളിക്കെട്ട്) ബന്ധപ്പെട്ട് രചിച്ച കല്യാണശതകം, ദേവിഭാഗവതം, നവരാത്രി മാഹാത്മ്യം, ശ്രീമദ് വിസാഖവിജയം, ശങ്കരകൃതി, പ്രഹ്ലാദ ചരിതം, വിന്ധ്യമർദ്ദനവും മനുവൃത്തവും എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന രചനകൾ. ശങ്കരനാഥ ജ്യോത്സ്യൻ അറുപത്തി ഒമ്പതാം വയസ്സിലും മകനായ ആറ്റുകാൽ ശങ്കരപ്പിള്ള അൻപത്തി നാലാമത്തെ വയസ്സിലും അന്തരിച്ചു. ദിവാനായ കെ. ശങ്കര സുബ്ബയ്യരാണ് ഇംഗ്ലീഷിൽ ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്. കെ. നീലകണ്ഠപ്പിള്ള എഴുതിയ ആറ്റുകാൽ ശങ്കരപ്പിള്ളയുടെ കാവ്യകൃതികളുടെ നിരൂപണവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശങ്കര കവികൾ 
  • രചയിതാവ്: എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള
  • അച്ചടി: The Reddiar Press, Trivandrum
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – കല്യാണസൗഗന്ധികം ഭാഷാചമ്പു

1942-ൽ ശ്രീമൂലം ഭാഷാഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, കല്യാണസൗഗന്ധികം ഭാഷാചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1942 - കല്യാണസൗഗന്ധികം ഭാഷാചമ്പു
1942 – കല്യാണസൗഗന്ധികം ഭാഷാചമ്പു

മഹാഭാരതത്തിലെ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയ കാവ്യകൃതിയാണ് ഈ പുസ്തകം. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ ദ്രൗപദിക്കുവേണ്ടി സൗഗന്ധികപുഷ്പം തേടി പുറപ്പെടുന്നതും, യാത്രാമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതും, ഭീമൻ്റെ അഹങ്കാരം ഹനുമാൻ പരീക്ഷിക്കുന്നതുമാണ് ഈ കഥയുടെ പ്രധാന പശ്ചാത്തലം. ഗദ്യവും പദ്യവും ഇടകലർത്തി അവതരിപ്പിക്കുന്ന ചമ്പു ശൈലിയിലാണ് കൃതി രചിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കല്യാണസൗഗന്ധികം ഭാഷാചമ്പു
    • പ്രസിദ്ധീകരണ വർഷം: 1942
    • താളുകളുടെ എണ്ണം: 44
    • അച്ചടി:  Travancore Govt. Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1909 – ത്രിപുരദഹനം

1925 – ൽ പ്രസിദ്ധീകരിച്ച, ത്രിപുരദഹനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1909 - ത്രിപുരദഹനം
1909 – ത്രിപുരദഹനം

ഹൈന്ദവ പുരാണത്തിലെ ത്രിപുരദഹനകഥയെ ആസ്പദമാക്കിയുള്ള തുള്ളൽ പാട്ടാണ് ഈ കൃതി. ത്രിപുരാസുരന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ നിർമ്മിച്ച മൂന്ന് പുരങ്ങളെ ശിവൻ സംഹരിക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം. അസുരന്മാർക്ക് ലഭിച്ച വരത്തിൻ്റെ ശക്തിയിൽ അവർ മൂന്നു പുരങ്ങൾ സ്ഥാപിച്ച് ദേവന്മാരെയും ലോകത്തെയും ഉപദ്രവിക്കുന്നു. അവരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ സമീപിക്കുന്നു. തുടർന്ന് ശിവൻ ദിവ്യമായ രഥത്തിൽ കയറി ഒറ്റ അമ്പുകൊണ്ട് ത്രിപുരങ്ങളെ ദഹിപ്പിക്കുന്നു. അങ്ങനെ അധർമ്മത്തിനുമേൽ ധർമ്മത്തിൻ്റെ വിജയം സ്ഥാപിക്കപ്പെടുന്നതാണ് കഥയുടെ അന്ത്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ത്രിപുരദഹനം
  • പ്രസിദ്ധീകരണ വർഷം: 1909
  • താളുകളുടെ എണ്ണം:  56
  • അച്ചടി: Subodhini Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

 

1951 – എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)

1951-ൽ പ്രസിദ്ധീകരിച്ച, എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
1951 – എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)

1951-ലെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ ഇന്ത്യൻ സെൻസസ്സ് എന്യൂമറേഷൻ മാനുവലിൻ്റെ അനുബന്ധ ഭാഗമാണിത്. സെൻസസ്സ് പ്രവർത്തനങ്ങളിൽ പരിശീലന ഏകീകരണം ഉറപ്പുവരുത്തുന്നതിനായി ചോദ്യം 1, 4, 9, 10, 11, 18 എന്നിവയെ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തതകളും വിശദീകരണങ്ങളുമാണ് ഇതിൽ  നൽകിയിരിക്കുന്നത്. പ്രധാനമായും ഓരോ പൗരൻ്റെയും പേരിനൊപ്പം അവരുടെ പിതാവിൻ്റെയോ ഭർത്താവിൻ്റെയോ പേര് ചേർക്കുന്നതിനെക്കുറിച്ചും, ഗൃഹനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനെക്കുറിച്ചും, പ്രായം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
    • പ്രസിദ്ധീകരണ വർഷം: 1951
    • താളുകളുടെ എണ്ണം: 20
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – ശിഖിദ്ധ്വജചരിതം

1927-ൽ പ്രസിദ്ധീകരിച്ച, ചെറിയാണ്ടി കുമാരൻ ജ്ഞാനവാസിഷ്ഠത്തിൽ നിന്നും തർജ്ജിമ ചെയ്ത ശിഖിദ്ധ്വജചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ശിഖിദ്ധ്വജചരിതം

“ശിഖിദ്ധ്വജചരിതം” എന്ന ഈ ഗദ്യപുസ്തകം സുപ്രസിദ്ധമായ ലഘുയോഗവാസിഷ്ഠത്തിലെ (ജ്ഞാനവാസിഷ്ഠം) നിർവ്വാണപ്രകരണത്തിൽ മുപ്പത്തിയേഴാം സർഗ്ഗം കൊണ്ട് പ്രതിപാദിച്ച ഒരു ഉപാഖ്യാനത്തിൻ്റെ പരിഭാഷയാണ്. മാളവദേശത്തെ രാജാവായ ശിഖിദ്ധ്വജന്റെയും പത്നിയായ ചൂഡാലയുടെയും ആത്മീയ അന്വേഷണത്തിന്റെ കഥയാണിത്. ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യുന്നതിലാണ് യഥാർത്ഥ സന്യാസമെന്ന് രാജാവ് തെറ്റിദ്ധരിക്കുന്നു. എന്നാൽ, യഥാർത്ഥ മോക്ഷവും അദ്വൈത ബോധവും കേവലം ഭൗതിക ഉപേക്ഷയിലല്ല, മറിച്ച് മനസ്സിന്റെയും അഹന്തയുടെയും ത്യാഗത്തിലാണെന്ന് (ആത്മജ്ഞാനം) ചൂഡാല ‘കുംഭമുനി’ എന്ന വേഷത്തിൽ വന്ന് രാജാവിനെ ബോധ്യപ്പെടുത്തുന്നു. അജ്ഞത വെടിഞ്ഞ് ജ്ഞാനിയായി മാറുന്ന രാജാവ്, സന്യാസമെന്നത് കാട്ടിൽ പോകലല്ലെന്ന് മനസ്സിലാക്കി തിരികെ രാജ്യത്തെത്തി ജീവൻമുക്തനായി ഭരണം തുടരുന്നതാണ് ഈ കൃതിയുടെ ദാർശനിക സാരം.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിഖിദ്ധ്വജചരിതം 
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 135
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, തലശ്ശേരി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1939 – Synodus Diamperitana Ejus Vis Ae Valor Canonicus

Through this post, we are releasing the digital scan of Synodus Diamperitana Ejus Vis Ae Valor Canonicus, a latin manuscrip written by Placid Podipara published in the year 1939. 

 1939 - Synodus Diamperitana Ejus Vis Ae Valor Canonicus
1939 – Synodus Diamperitana Ejus Vis Ae Valor Canonicus

This is a manuscript on The Synod of Diamper,  Published in 1939. Synodus Diamperitana: Ejus Vis ac Valor Canonicus is a landmark Latin study that examines the canonical force and legal significance of the Synod of Diamper. Combining historical research with rigorous canonical analysis, it remains an indispensable resource for anyone studying the history, canon law, and ecclesiastical development of the Syro-Malabar Church.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: Synodus Diamperitana Ejus Vis Ae Valor Canonicus
  • Published Year: 1939
  • Number of pages: 76
  • Scan link:  Link

1947 – മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ

1947 – ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - മഹിളാമന്ദിര സ്ഥാപക - കെ. ചിന്നമ്മ (ജീവിത ചരിത്രം) - എൻ. ബാലകൃഷ്ണൻ നായർ
1947 – മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ

കേരളത്തിലെ ആദ്യകാല വനിതാ പ്രവർത്തകയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കെ. ചിന്നമ്മയുടെ പ്രചോദനാത്മകമായ ജീവിതകഥയും സാമൂഹിക സംഭാവനകളും അടയാളപ്പെടുത്തുന്ന ഒരു ജീവചരിത്ര ഗ്രന്ഥമാണിത്. തിരുവിതാംകൂറിലെ സ്കൂൾ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച അവർ, അക്കാലത്ത് നിലനിന്നിരുന്ന ജാതീയമായ അനാചാരങ്ങളെയും ലിംഗവിവേചനങ്ങളെയും ധീരമായി നേരിടുകയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തു. 1918 – ൽ തിരുവനന്തപുരത്തെ പൂജപ്പുരയിൽ അഗതികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി കേരളത്തിലെ ആദ്യത്തെ അഭയകേന്ദ്രങ്ങളിലൊന്നായ ‘ഹിന്ദു മഹിളാമന്ദിരം’ സ്ഥാപിച്ചുകൊണ്ട് അവർ നടത്തിയ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളും, ഈ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനായി സ്വന്തം ജീവിതവും സമ്പാദ്യവും പൂർണ്ണമായി സമർപ്പിച്ചതുമായ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം)
  • രചന: എൻ. ബാലകൃഷ്ണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 300
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ഹർഷവർദ്ധനൻ – ഏ. ബാലകൃഷ്ണപിള്ള

1941 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള  രചിച്ച ഹർഷവർദ്ധനൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ഹർഷവർദ്ധനൻ - ഏ. ബാലകൃഷ്ണപിള്ള
1941 – ഹർഷവർദ്ധനൻ – ഏ. ബാലകൃഷ്ണപിള്ള

ഉത്തരഭാരതം മുഴുവൻ അടക്കി ഭരിച്ച ഹർഷവർദ്ധനൻ ചക്രവർത്തിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംസ്കൃത കവി ബാണഭട്ടൻ്റെ ഹർഷ ചരിത്രത്തിലെ നായകനും ,“രത്നാവലി, “പ്രിയദർശിക”, “നാഗാനന്ദം”എന്നീ പ്രസിദ്ധ നാടകങ്ങളുടെ നിർമ്മാതാവെന്ന നിലയ്ക്കും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള സാഹിത്യയശസ്സും എത്രമാത്രമാണെന്ന് കാണിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. ഭാരതത്തിലെ പരിതസ്ഥിതികളെ  മാത്രമല്ല പേർഷ്യ, അറേബിയ, ചൈന, ടിബറ്റ്, ആസ്സാം, ബർമ്മാ ഇൻഡോ-ചൈന എന്നീ അയൽരാജ്യങ്ങളിലെ സമകാലീന ചരിത്രങ്ങളേയും, യഥാവിധം വരച്ചു കാട്ടി ഹർഷവർദ്ധനനെ ഏഷ്യയിലെ പ്രധാന വ്യക്തികളുടെ നിരയിൽ ഒപ്പം നിർത്തി താരതമ്യം ചെയ്യുന്നതെങ്ങനെ എന്നും ഇതിൽ വളരെ സരസവും ലളിതവും ആയി പറഞ്ഞു വയ്ക്കുന്നു. ഹർഷവർദ്ധനൻ്റെ ജീവിതത്തിലെ, ഇപ്രകാരം ആക്ഷേപരഹിതമായി തെളിഞ്ഞുകിട്ടിയ വസ്തുതകളെയാണ് ഈ ഗ്രന്ഥകാരൻ വളരെ രസകരമായും വിശദമായും ഇവിടെ വിവരിച്ചിട്ടുള്ളത്.

 

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹർഷവർദ്ധനൻ
  • രചന : ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1941 
  • അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 214
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി