1938 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

യേശുക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട മഗ്ദലനമറിയത്തിൻ്റെ കഥയെ ആസ്പദമാക്കി വള്ളത്തോൾ രചിച്ച കൃതിയാണ് മഗ്ദലനമറിയം. പാപജീവിതത്തിൽ നിന്ന് പശ്ചാത്താപത്തിലേക്കും പ്രായശ്ചിത്തത്തിലേക്കും ആത്മീയമായ നവീകരണത്തിലേക്കും മഗ്ദലനമറിയം നടത്തുന്ന യാത്രയാണ് കാവ്യത്തിൻ്റെ കേന്ദ്രബിന്ദു. മനുഷ്യൻ്റെ തെറ്റുകൾക്കപ്പുറം പശ്ചാത്താപത്തിൻ്റെയും ആത്മപരിവർത്തനത്തിൻ്റെയും മഹത്വം കൃതി ഉയർത്തിക്കാട്ടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മഗ്ദലനമറിയം അഥവാ പശ്ചാത്താപം പ്രായശ്ചിത്തം
- രചന: Vallathol
- പ്രസിദ്ധീകരണ വർഷം: 1938
- താളുകളുടെ എണ്ണം: 56
- അച്ചടി: Mangalodayam Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
