1984ൽ State Institute of Education പ്രസിദ്ധീകരിച്ച ജനസംഖ്യാ വിദ്യാഭ്യാസം – പാഠ്യപദ്ധതിയും ബോധനോപാധികളും എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

State Institute of Education – Population Education Cell അഞ്ചാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പഠിതാക്കൾക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകമാണിത്. ജനസംഖ്യാവർദ്ധനവ്, വികസനപ്രവർത്തനങ്ങൾ, പ്രകൃതിവിഭവ ചൂഷണം തുടങ്ങിയവ മൂലമുണ്ടാകുന്ന അനഭിലഷണീയമായ വിപത്തുകളെ അഭിമുഖീകരിക്കുവാൻ ജനസംഖ്യാവർദ്ധനവ് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെറിയ കുടുംബ മാതൃകകൾ സ്വീകരിക്കുക, പരിസരമലിനീകരണം ഒഴിവാക്കുക, വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യവും ശുചിത്വവും പാലിക്കുക, പ്രകൃതിസംരക്ഷണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ജനസംഖ്യാ വിദ്യാഭ്യാസം – പാഠ്യപദ്ധതിയും ബോധനോപാധികളും
- പ്രസിദ്ധീകരണ വർഷം: 1984
- താളുകളുടെ എണ്ണം: 76
- അച്ചടി: Mithranikethan Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി