1977 - ശ്രീനാരായണവർഷം - സി.കെ. മൂസ്സത്
Item
1977 - ശ്രീനാരായണവർഷം - സി.കെ. മൂസ്സത്
1977
5
1977 - Sreenarayanavarsham - C.K. Moosad
2025 January 17
1977 നവംബർ മാസത്തിലെ ഗ്രന്ഥലോകം മാസികയിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. മൂർക്കോത്ത് കുഞ്ഞപ്പ രചിച്ച ശ്രീനാരായണഗുരു (ജീവചരിത്രം) എന്ന ഗ്രന്ഥത്തിൻ്റെ ആസ്വാദനമാണ് ഈ ലേഖനം. ശ്രീനാരായണഗുരുവിൻ്റെ ജീവിതകാലത്ത് സ്വാമികളെ നേരിട്ടറിഞ്ഞ് ബഹുമാനിച്ച് ഗുരുവായി വരിച്ച കുഞ്ഞപ്പയുടെ പിതാവ് മൂർക്കോത്ത് കുമാരൻ എഴുതിയ ജീവചരിത്രത്തെ അവലംബിച്ച് രചിച്ചതാണ് ഈ പുസ്തകം. ഗുരുവിൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളായ അരുവിപ്പുറം പ്രതിഷ്ഠ, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും നേരെ അദ്ദേഹമെടുത്ത് നിലപാടുകൾ, ആലുവയിൽ വെച്ച് നടത്തിയ സർവ്വമത സമ്മേളനം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു. പുസ്തകത്തിലെ അക്ഷരപ്പിശകുകളെ കുറിച്ചും പരാമർശമുണ്ട്.
- Item sets
- സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം