2018 – പതിരുകൾ – സി. കെ. മൂസ്സത്

2018ൽ പ്രസിദ്ധീകരിച്ച സി. കെ. മൂസ്സത് രചിച്ച പതിരുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സി. കെ. മൂസ്സത് എഴുതിയ ഇരുപത്തിനാലു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.  രചയിതാവ് കോളേജ് പഠനകാലത്ത് എഴുതിയ കവിതകളാണ് ഈ പുസ്തകത്തിലെ രചനകൾ. അദ്ദേഹത്തിൻ്റെ മരണശേഷം മക്കളാണ് ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2018 - പതിരുകൾ - സി. കെ. മൂസ്സത്
2018 – പതിരുകൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പതിരുകൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 2018
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

One thought on “2018 – പതിരുകൾ – സി. കെ. മൂസ്സത്”

  1. നെല്ലും പാതിരും എന്നൊരു ചൊല്ലുണ്ട് – നെല്ലിനു ഒന്നാം സ്ഥാനം പതിരു രണ്ടാം തരം Being a Gandhian and man of utmost humility my father opted the title “Pathirukal” for his collection of poems. In the midst of superior works that qualify as “Nellu” by high ranking poets, his own modest attempt must remain “Pathirukal” – that was his contention. I wanted to bring it to public domain how selfless a life he had lived. Thank you.
    Udayan [Son]

Leave a Reply

Your email address will not be published. Required fields are marked *