Through this post, we are releasing the scan of the book, Stories of Indra written by N. A. Visalakshy published in the year 1966 recommended for the students of Standard VI
1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സമഗ്ര വികസനത്തിനു് ഒരു രൂപരേഖ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
കേരളത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമാക്കി നൂതനവും ഭാവനാപൂർണ്ണവൂമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പുറത്തിറക്കിയ ലഘുലേഖയാണിത്. വ്യാവസായിക കാർഷിക മേഖലകൾക്ക് മതിയായ പ്രാമുഖ്യം നൽകിക്കൊണ്ടുംസാമൂഹികക്ഷേമ വികസന പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടും1997-98 ലേക്കുള്ള സർക്കാർ നയസമീപനം വ്യക്തമാക്കിക്കൊണ്ട് ഗവർണ്ണർ സുഖ് ദേവ് സിങ്ങ് കാംഗ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ പൂർണ്ണരൂപമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.
1936ൽ പ്രസിദ്ധീകരിച്ച വി. സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം – പുളിങ്കുന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936 – വി. സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം – പുളിങ്കുന്ന്
പുളിങ്കുന്നു വിശുദ്ധ സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം സ്ഥാപിതമായ കാലം മുതൽ ഈ കൃതി രചിക്കപ്പെട്ടതുവരെയുള്ള (1861 – 1936) ആശ്രമത്തിൻ്റെ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കൊവേന്ത നാളാഗമത്തിൽ നിന്നും സംഭവങ്ങളിൽ ഭാഗബാക്കായ ആളുകളിൽ നിന്നും സമാഹരിക്കപ്പെട്ട വിവരങ്ങളാണ് രചനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
1957 ൽ പ്രസിദ്ധീകരിച്ച പാലാ ഗോപാലൻ നായർ രചിച്ച കുഞ്ചൻ്റെ കവിത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – കുഞ്ചൻ്റെ കവിത – പാലാ ഗോപാലൻ നായർ
കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം, തുള്ളൽ പ്രസ്ഥാനം, തുള്ളൽ കവിതകൾ, കുഞ്ചൻ നമ്പ്യാരുടെ രചനകൾ എന്നിവയെ കുറിച്ചുള്ള വിശദമായ് പഠനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
1972 ൽ പ്രസിദ്ധീകരിച്ച John Martisരചിച്ച Twilight Tales എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – Twilight Tales – John Martis
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: Twilight Tales
രചന: John Martis
പ്രസിദ്ധീകരണ വർഷം: 1972
താളുകളുടെ എണ്ണം: 64
അച്ചടി: Lalvani Printing and Binding Pvt Ltd, Bombay
1960 ൽ പ്രസിദ്ധീകരിച്ച ശൂരനാട്ടു P. G. Vasudev രചിച്ച Mahan Purush എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1960 – Mahan Purush – P. G. Vasudev
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1951 ൽ പ്രസിദ്ധീകരിച്ച കെ. സദാശിവൻ രചിച്ച കുമാരനാശാൻ – ചില സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – കുമാരനാശാൻ – ചില സ്മരണകൾ – കെ. സദാശിവൻ
മഹാകവി കുമാരനാശാൻ്റെ ഇരുപത്തഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ശാരദ ബൂക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച സ്മാരക ഗ്രന്ഥത്തിൽ ചേർക്കുവാനായി എഴുതിയ ആശാനെ കുറിച്ചുള്ള സ്മരണകളുടെ സമാഹാരമാണ് ഈ പുസ്തകം.ആശാൻ സാഹിത്യത്തിനും മലയാള ഭാഷക്കും ഏറെ പ്രയോജനപ്പെടുന്ന വിഷയങ്ങളാണ് ഉള്ളടക്കം. ആശാൻ്റെ ജീവിതത്തിലെ വ്യക്തിപരവും, സാമുദായികവും, സാഹിത്യപരവും, രാഷ്ട്രീയപരവും, ഗാർഹികപരവുമായ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളൂം, ചിന്തകളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
1961 ൽ പ്രസിദ്ധീകരിച്ച Isabel Crombie രചിച്ച My Home in Switzerland എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1961 – My Home in Switzerland – Isabel Crombie
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ കുറിച്ചുള്ള കയ്യെഴുത്തിലുള്ള കവിതയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൻ്റെ രചയിതാവ് ആരാണെന്ന് എവിടെയും എഴുതിയതായി കാണുന്നില്ല.
Life of Fr. Cyriac – Poem
ഈ കയ്യെഴുത്തുപ്രതി ഏത് വർഷമാണ് രചിക്കപ്പെട്ടതെന്നും മറ്റു വിവർങ്ങളൊന്നും തന്നെ ലഭ്യമല്ല.