1951 - മാറല്ലേശുപാന

Item

Title
1951 - മാറല്ലേശുപാന
Date published
1951
Number of pages
18
Alternative Title
1951 - Marallesupana
Language
Publisher
Date digitized
2025 January 17
Blog post link
Digitzed at
Abstract
റോമായിൽ രാജകുലത്തിൽപ്പെട്ട മസുമ്യാനോസ് എന്ന ധനവാന് വളരെക്കാലം കാത്തിരുന്ന്, ഏറെ നേർച്ചകൾ നടത്തി ഉണ്ടായ മകനായിരുന്നു അല്ലേശ്. ലൗകിക കാര്യങ്ങളിൽ തീരെ താല്പര്യമില്ലാത്തവനായി അവൻ വളർന്നു. യൗവനത്തിൽ മാതാപിതാക്കളും ബന്ധുജനങ്ങളും ചേർന്ന് അല്ലേശിനെ വിവാഹം കഴിപ്പിച്ചു. എന്നാൽ വിവാഹദിവസം രാത്രി തന്നെ ബുദ്ധനായിത്തീർന്ന സിദ്ധാർത്ഥനെപ്പോലെ വീടുവിട്ട് ഇറങ്ങി. ശേഷകാലം ഭിക്ഷ തെണ്ടി ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു. ഒടുവിൽ അല്ലേശിനെ വിശുദ്ധനായി ലോകം തിരിച്ചറിഞ്ഞു. ഇതാണ് മാറല്ലേശുപാനയുടെ ഇതിവൃത്തം.

നാലു പാദങ്ങളിലായി പാന എന്ന രചനാരീതിയിൽ എഴുതിയിട്ടുള്ളതാണ് ഈ കൃതി. അലോഷ്യസ് എന്ന പേരിൻ്റെ തത്ഭവമായ ‘അല്ലേശ്’, വിശുദ്ധൻ എന്നർത്ഥം വരുന്ന ‘മാർ’ അല്ലേശിൻ്റെ ചരിത്രം പറയുന്ന പാന എന്നീ വാക്കുകൾ യോജിപ്പിച്ചാണ് മാറല്ലേശുപാന എന്ന വാക്കുണ്ടായത്. അല്ലേശിൻ്റെ ചരിത്രം പ്രമേയമായി പാനയും ചവിട്ടുനാടകവും ഉണ്ടായിട്ടുണ്ട്.

ഒരു തരം പാട്ടാണ് പാന. പൂന്താനത്തിൻ്റെ ജ്ഞാനപ്പാന, അർണോസിൻ്റെ പുത്തൻപാന (കൂതാശപ്പാന) എന്നിവ ഈ കാവ്യശാഖയിലെ പ്രസിദ്ധകൃതികളാണ്. പുത്തൻ പാന ക്രൈസ്തവവീടുകളിൽ പാരായണത്തിനുപയോഗിച്ചിരുന്ന കൃതിയാണ്. അതുപോലെ പാരായണത്തിന് ഉപയോഗിച്ചിരുന്ന മറ്റൊരു പാനയാണ് മാറല്ലേശുപാന. കേരളത്തിൽ പ്രചാരമുണ്ടായിരുന്ന മാറല്ലേശുപാനയുടെയും മാറല്ലേശുചരിതം ചവിട്ടുനാടകത്തിൻ്റെയും ഇതിവൃത്തങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്