1961 – ഭരതചരിതം – കൃഷ്ണകവി

1961 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണകവി രചിച്ച ഭരതചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഭരതചരിതം - കൃഷ്ണകവി
1961 – ഭരതചരിതം – കൃഷ്ണകവി

കൃഷ്ണകവി രചിച്ച കാവ്യമാണ് ഭരതചരിതം. ഈ കൃതിയിൽ പന്ത്രണ്ട് സർഗ്ഗങ്ങളുണ്ട്. ആദ്യത്തെ എട്ട് സർഗ്ഗങ്ങളിൽ ശാകുന്തളം കഥ തന്നെയാണ് വിഷയമായി വരുന്നത്. കാളിദാസൻ്റെ ശാകുന്തളത്തിൽ നിന്നും പല വ്യത്യാസങ്ങളും കൃഷ്ണകവി വരുത്തിയിട്ടുണ്ട്. അർത്ഥചമൽക്കാരമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷതയായി പറയപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭരതചരിതം
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 366
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – ദേവിചൗധുറാണി – ബങ്കിം ചന്ദ്രചാറ്റർജി

1926-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ദേവിചൗധുറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926-devichaudhurani
1926 – ദേവിചൗധുറാണി – ബങ്കിം ചന്ദ്രചാറ്റർജി

ബങ്കിം ചന്ദ്രചാറ്റർജി 1884-ൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ ബംഗാളി നോവലാണ് ‘ദേവിചൗധുറാണി‘. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെയും സ്ത്രീശക്തിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും സാഹിത്യത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാധാരണക്കാരിയായ പ്രഫുല്ല എന്ന പെൺകുട്ടി സാഹചര്യങ്ങൾ കൊണ്ട് ഒരു കൊള്ളക്കാരിയായി മാറുന്നതും, പിന്നീട് അടിച്ചമർത്തപ്പെട്ടവരുടെ കാവലാളായ ‘ദേവിചൗധുറാണി’യായി ഉയരുന്നതുമാണ് നോവലിൻ്റെ പ്രമേയം. ടി.പി. ശ്രീനിവാസശാസ്ത്രിയാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദേവിചൗധുറാണി
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: കമലാലയ അച്ചുക്കൂടം, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? – ലിയൂഷാവോ – ചി

1959 – ൽ പ്രസിദ്ധീകരിച്ച, ലിയൂഷാവോ – ചി രചിച്ച എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? - ലിയൂഷാവോ - ചി
1959 – എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? – ലിയൂഷാവോ – ചി

ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കിലെ കേന്ദ്ര ജനകീയ ഗവൺമെൻ്റിൻ്റെ വൈസ് ചെയർമാൻ ആയിരുന്ന ലിയൂഷാവോ – ചി രചിച്ച ഗ്രന്ഥമാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എങ്ങനെ ഒരു നല്ല വ്യക്തി ആകണമെന്നും തൻ്റെ ജീവിതം എങ്ങനെ സമൂഹത്തിനുവേണ്ടി ഉപയോഗിക്കണമെന്നും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ ആദ്യം സ്വയം മാറ്റം വരുത്തണം. വ്യക്തി തൻ്റെ ചിന്തകളും പ്രവൃത്തികളും നിരന്തരം പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. പ്രവർത്തകന് പാർട്ടിയോടുള്ള വിശ്വാസവും വളരെ പ്രധാനമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ പാർട്ടിയുടെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് മുൻ‌ഗണന നൽകണം. ജനങ്ങൾക്ക് സേവനം ചെയ്യുക എന്നതാണ് നല്ല കമ്മ്യൂണിസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. സ്വന്തം ലാഭത്തിനായി പ്രവർത്തിക്കാതെ പൊതുസമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണം. മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും നൈതികമായി ശക്തനും സത്യസന്ധനുമായിരിക്കണം എന്നും ഈ പുസ്തകത്തിലൂടെ പ്രസ്താവിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം?
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: സരസ്വതി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ഹിരണ്മയി – ബങ്കിം ചന്ദ്രചാറ്റർജി

1925-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ഹിരണ്മയി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925-hiranmayi
1925 – ഹിരണ്മയി – ബങ്കിം ചന്ദ്രചാറ്റർജി

പ്രസിദ്ധ ബംഗാളി നോവൽ ഗ്രന്ഥകാരനായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ‘ഹിരണ്മയി‘ എന്ന ഖണ്ഡകഥയുടെ ഒരു മലയാളപരിഭാഷയാണ് ഈ പുസ്തകം. ബംഗാളിയിൽ ഈ കഥ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്.

മൂലഗ്രന്ഥകാരൻ്റെ ആശയങ്ങൾക്ക് വൈരൂപ്യം വരുത്താതെ ലളിതമായ മലയാളത്തിൽ ഏവർക്കും എളുപ്പത്തിൽ ഗ്രഹിക്കത്തക്ക രീതിയിൽ എഴുതപ്പെട്ടതാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹിരണ്മയി
  • പ്രസിദ്ധീകരണ വർഷം:1925
  • അച്ചടി:The Yogakshemam Co., LTD, Mangalodaym Press, Trichur
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഹഠയോഗപ്രദീപിക – സ്വാത്മരാമയോഗി

1958 – ൽ പ്രസിദ്ധീകരിച്ച, സ്വാത്മരാമയോഗി രചിച്ച ഹഠയോഗപ്രദീപിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി
1958 – ഹഠയോഗപ്രദീപിക – സ്വാത്മരാമയോഗി

ഹഠയോഗ വിദ്യയുടെ പ്രസക്തി വിശദമാക്കുന്ന മധ്യകാല ഗ്രന്ഥമാണ് ഹഠയോഗ പ്രദീപിക. സൂര്യചന്ദ്ര സംയോഗമാണ് ഈ യോഗവിദ്യയിലൂടെ അർത്ഥമാക്കുന്നത്. വ്യത്യസ്തമായ ഊർജ്ജങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൻ്റെ അടിസ്ഥാനം. ഒരു താന്ത്രിക പരിശീലനം എന്നും വ്യാഖ്യാനിക്കാം. ഹഠയോഗ വിദ്യ ലളിതമല്ല സങ്കീർണമാണ്. ഇച്ഛാശക്തി ഇല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കില്ല. ധ്യാന പരിശീലനവും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഭൗതിക ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, ഊർജ്ജത്തെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രങ്ങൾ, സമാധിയുടെ യഥാർത്ഥ വ്യാഖ്യാനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹഠയോഗപ്രദീപിക
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – കാവ്യശകലങ്ങൾ – നടുവത്ത് മഹൻ നമ്പൂതിരി

1926-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി എഴുതിയ കാവ്യശകലങ്ങൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 – കാവ്യശകലങ്ങൾ – നടുവത്ത് മഹൻ നമ്പൂതിരി

നടുവത്ത് മഹൻ നമ്പൂതിരി (1868-1944) മലയാളത്തിലെ ആധുനിക കവിതയുടെ തുടക്കകാലത്ത് പച്ചമലയാള പ്രസ്ഥാനത്തോടൊപ്പം നിന്ന പ്രമുഖനായ ഒരു കവിയും, കൊടുങ്ങല്ലൂർ കളരിയിലെ അംഗവുമായിരുന്നു. നടുവത്ത് അച്ഛ്ൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും ചേർന്ന് “നടുവം കവികൾ” എന്നറിയപ്പെടുന്നു. വിവിധ കാവ്യശകലങ്ങളും ഭക്തിപരമായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. മഹൻ നമ്പൂതിരിയുടെ പത്ത് ക്രിതികളാണ് പ്രസിദ്ദീകരിച്ചിട്ടുള്ളത്. സാരോപദേശശതകം, ഘോശയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങൾ, സന്താനഗോപാലം, മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, ഭക്തിലഹരി, മഹാത്മാഗാന്ധി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാവ്യശകലങ്ങൾ
  • രചന: നടുവത്ത് മഹൻ നമ്പൂതിരി 
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: യോഗക്ഷേമം കമ്പനി ക്ലിപ്തം വക മംഗളോദയം പ്രസ്സ്, തൃശ്ശിവപ്പേരൂർ
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – നാലാം പൊതുതിരഞ്ഞെടുപ്പ് ഒരവലോകനം

1967 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച നാലാം പൊതുതിരഞ്ഞെടുപ്പ്
ഒരവലോകനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1967 - നാലാം പൊതുതിരഞ്ഞെടുപ്പ്ഒരവലോകനം
 1967 – നാലാം പൊതുതിരഞ്ഞെടുപ്പ് ഒരവലോകനം

1967-ലെ നാലാം പൊതുതിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന കോൺഗ്രസ് മേധാവിത്വത്തിൻ്റെ തകർച്ചയ്ക്കും സഖ്യകക്ഷി രാഷ്ട്രീയത്തിൻ്റെ ഉദയത്തിനും സാക്ഷ്യം വഹിച്ച നിർണ്ണായകമായ ഒരു ചരിത്രഘട്ടമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പും വലതുപക്ഷ ശക്തികളുടെ കടന്നുകയറ്റവും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച്, തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ശരിയാണെന്ന് തെളിയിക്കാൻ ഈ കാലയളവിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സാധിച്ചു. ചുരുക്കത്തിൽ, ഏകകക്ഷി ഭരണത്തിൽ നിന്ന് ബഹുകക്ഷി ജനാധിപത്യത്തിലേക്കുള്ള അധികാരമാറ്റത്തെയും പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : നാലാം പൊതുതിരഞ്ഞെടുപ്പ്
    ഒരവലോകനം
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: ജനയുഗം പ്രസ്സ് കൊല്ലം
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – കുമാരസംഭവം

1926-ൽ പ്രസിദ്ധീകരിച്ച, കുമാരസംഭവം ഒന്നും രണ്ടും ഭാഗങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മഹാകവി കാളിദാസൻ രചിച്ച പ്രശസ്തമായ സംസ്കൃത മഹാകാവ്യമാണ് കുമാരസംഭവം. ശിവനും പാർവതിയും തമ്മിലുള്ള വിവാഹവും, അവരുടെ പുത്രനായ കുമാരൻ (കാർത്തികേയൻ) ജനിക്കുന്നതുമാണ് ഈ കാവ്യത്തിൻ്റെ മുഖ്യവിഷയം. എട്ട് സർഗ്ഗങ്ങളിലായാണ് കാളിദാസൻ ഈ കൃതി രചിച്ചിരിക്കുന്നത്.

കുണ്ടൂർ നാരായണ മേനോൻ വിവർത്തനം ചെയ്ത ഈ രണ്ടു ഭാഗങ്ങളിൽ ആദ്യത്തെ എട്ട് സർഗ്ഗങ്ങൾ ഒന്നാം ഭാഗമായും കാളിദാസൻ്റെതെന്നു തന്നെ കരുതി അച്ചടിച്ചിട്ടുള്ള ഒൻപത് മുതൽ പതിനേഴു വരെയുള്ള സർഗ്ഗങ്ങൾ രണ്ടാം ഭാഗമായുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യത്തെ എട്ടു സർഗ്ഗങ്ങളെ പട്ടുനൂലായും ബാക്കി കൂട്ടിച്ചേർത്തവയെ വാഴനാരിനോടുമാണ് അവതാരിക എഴുതിയ ഉള്ളൂർ ഉപമിക്കുന്നത്. ശൃംഗാരവും ഭക്തിയും സമന്വയിപ്പിച്ച കാവ്യമായതിനാൽ കുമാരസംഭവത്തിന് സംസ്കൃത സാഹിത്യത്തിൽ ഏറെ പ്രാധാന്യമുണ്ട്. കാളിദാസന്റെ ശൈലിസൗന്ദര്യവും ഉപമകളുടെ സമൃദ്ധിയും ഈ കൃതിയെ സാഹിത്യരംഗത്ത് അമൂല്യമായ സൃഷ്ടിയായി ഉയർത്തുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുമാരസംഭവം – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:1926
  • അച്ചടി: വിദ്യാ വിനോദിനി പ്രസ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 156
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കുമാരസംഭവം – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:1926
  • അച്ചടി: വിദ്യാ വിനോദിനി പ്രസ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – പ്രേമോൽക്കർഷം – ആർ. നാരായണപ്പണിക്കർ

1925-ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ എഴുതിയ പ്രേമോൽക്കർഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 – പ്രേമോൽക്കർഷം – ആർ. നാരായണപ്പണിക്കർ

ആർ. നാരായണപ്പണിക്കർ രചിച്ച ‘പ്രേമോൽക്കർഷം’ മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു ഗദ്യകാവ്യമാണ്. അതീവ സുന്ദരവും കാവ്യാത്മകവുമായ ഭാഷയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സംസ്കൃത പദങ്ങളുടെ സ്വാധീനമുണ്ടെങ്കിലും വായനക്കാർക്ക് ഹൃദ്യമായ രീതിയിലാണ് അവതരണം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രേമോൽക്കർഷം
  • രചന:  ആർ. നാരായണപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – പ്രസ്ഥാനപഞ്ചകം

1928-ൽ പ്രസിദ്ധീകരിച്ച, രാമവർമ്മ അപ്പൻതമ്പുരാൻ എഴുതിയ പ്രസ്ഥാനപഞ്ചകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അഞ്ചു പ്രസ്ഥാനങ്ങളിൽ നിന്നുള്ള കൃതികളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രഹസനപ്രമേയം (Problem play), പ്രകടപ്രസംഗം, (Elocution), ആദ്ധ്യാനകം, (Meditative), ഭക്തിഭാവനം(Devotional), കഥനാത്മകം(Narrative) എന്നിങ്ങനെ അഞ്ചു രീതിയിലുള്ള ഗദ്യപദ്യപ്രബന്ധങ്ങൾ ഇതിലുണ്ടു്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുന്ന നാട്യപ്രബന്ധങ്ങളെയാണ് പ്രഹസനപ്രമേയം എന്ന് പറയുന്നത്. സ്വന്തം വാചാടോപം കൊണ്ട് എതിർപക്ഷത്തെ ശക്തമായും ആവേശത്തോടെയും ഖണ്ഡിച്ചുകൊണ്ട് വാദപ്രതിവാദം നടത്തുന്നതിനെയാണ് പ്രകടപ്രസംഗം എന്ന് പറയുന്നത്. പാർലമെൻ്റ് മെംബർമാർ, മതപ്രചാരവേല ചെയ്യുന്നവർ ചെയ്യുന്ന പ്രസംഗങ്ങൾ ഒക്കെയും ഈ വിഭാഗത്തിൽ പെടുന്നു. ആദ്ധ്യാനകം എന്നത്, ഈശ്വരധ്യാനത്തിലുള്ള ഒരാൾ ലോകതത്വങ്ങളെയും ആധ്യാത്മികവിഷയങ്ങളെയും കുറിച്ച് എഴുതുന്ന സാഹിത്യമാണ്. ഇത്തരത്തിലുള്ള കവിതകളെ ആധ്യാനകപദ്യങ്ങൾ (Meditative Poems) എന്ന് പറയുന്നു. കരുണയും ഭക്തിയും ഇഴചേർന്നു രചിക്കപ്പെടുന്ന സാഹിത്യവിഭാഗങ്ങളെയാണ് ഭക്തിഭാവനം എന്ന പ്രസ്ഥാനത്തിൽ പെടുത്തുന്നത്. ഇതിൻ്റെ സംസ്കരിച്ച രൂപമാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ മിസ്റ്റിക് പോയട്രി. ഒരു പ്രത്യേക വിഷയത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി ‘അർത്ഥവാദരൂപ’ങ്ങളായ കഥകൾ സൃഷ്ടിച്ചു കഥാകഥനം നടത്തുന്ന പദ്യപ്രബന്ധങ്ങളെയാണ് കഥനാത്മകം എന്ന് പറയുന്നത്

അഞ്ചു വിഭാഗങ്ങളിലായി അഞ്ചു പ്രസ്ഥാനങ്ങളിൽ പെടുന്ന ഒന്നിലധികം കൃതികൾ കൊടുത്തിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രസ്ഥാനപഞ്ചകം
  • രചന:  രാമവർമ്മ അപ്പൻതമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം:1928
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 168
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി