1956 – ൽ പ്രസിദ്ധീകരിച്ച, റ്റി.കെ. ജോസഫ് രചിച്ച സൂര്യസാമ്രാജ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റ്റി.കെ. ജോസഫ് രചിച്ച ശാസ്ത്രഗ്രന്ഥമാണ് സൂര്യസാമ്രാജ്യം. സൂര്യനെക്കുറിച്ചും സൂര്യൻ്റെ സ്വാധീനമുള്ള സൗരയൂഥത്തിലെ മറ്റു പ്രതിഭാസങ്ങളെ കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണ് ഇത്. ഗ്രഹങ്ങളുടെ ഘടന ഉൾപ്പെടെ വിശദമാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രലോകത്തിൽ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ സൗരയൂഥത്തെക്കുറിച്ച് നിലനിൽക്കുന്ന സങ്കല്പങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള ‘റ്റ’ അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സൂര്യസാമ്രാജ്യം
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: പ്രസിദ്ധീകരണ വിഭാഗം, തിരുവിതാംകൂർ യൂണിവേഴ്സിറ്റി
- താളുകളുടെ എണ്ണം: 222
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









