1929 -ൽ പ്രസിദ്ധീകരിച്ച, കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ രചിച്ച ശിഖഗുരു ഗോവിന്ദസിംഹൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള ‘ശിഖഗുരു’, ‘ഗോവിന്ദസിംഹൻ’ എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്. ഗുരു ഗോവിന്ദസിംഹൻ്റെ കർമ്മധീരതയും കഷ്ടപ്പാടുകളും എല്ലാവരും അനികരിക്കേണ്ടതാണെന്ന് ഗ്രന്ഥകാരൻ ഇതിൽ പറയുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശിഖഗുരു ഗോവിന്ദസിംഹൻ
- രചയിതാവ്: കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ
- താളുകളുടെ എണ്ണം: 152
- അച്ചടി: V. V. Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
