1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ

1930 -ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ രചിച്ച താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ

പ്രശസ്ത എഴുത്തുകാരി ബി. കല്യാണിയമ്മ ഒരു ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൃതിയാണിത്. ഇതൊരു വിവർത്തനമല്ല മറിച്ച് ഇംഗ്ലീഷ് കഥയിലെ സന്ദർഭങ്ങളെ മലയാളനാടിൻ്റെ സംസ്കാരത്തിനും ആചാരങ്ങൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതിയ കൃതിയാണ്. ദാരിദ്ര്യത്തിൽ ജനിച്ചതുകൊണ്ട് ഒരാൾ മോശക്കാരനാകുന്നില്ലെന്നും, മനുഷ്യൻ്റെ ശ്രേഷ്ഠത അളക്കേണ്ടത് അവൻ്റെ നല്ല സ്വഭാവവും പ്രവർത്തികളും നോക്കിയാണെന്നും ഈ  കഥയിൽ വ്യക്ത്മാക്കുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണപ്പണിക്കരുടെ നന്മയും, നായികയുടെ അമ്മയുടെ തറവാട്ടു മഹിമയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കാലത്തിനനുസരിച്ച് പഴയ ആചാരങ്ങളും കുലമഹിമയും മാറണമെന്നും വിവേക പൂർണ്ണമായ ചിന്തകൾ സമൂഹം സ്വീകരിക്കണമെന്നുമുള്ള വലിയൊരു സാമൂഹിക സന്ദേശമാണ് ഈ കഥയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം
  • രചയിതാവ്: ബി. കല്ല്യാണി അമ്മ
  • താളുകളുടെ എണ്ണം: 280
  • അച്ചടി: The Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *